നസ്രാണി (ചലച്ചിത്രം)
ദൃശ്യരൂപം
നസ്രാണി | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | രാജൻ തളിപ്പറമ്പ് |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മമ്മൂട്ടി ലാലു അലക്സ് ബിജു മേനോൻ വിമല രാമൻ മുക്ത ജോർജ്ജ് |
സംഗീതം |
|
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ഹൊറൈസൺ എന്റർടെയിൻമെന്റ് |
വിതരണം | മരിയ്ക്കാർ ഫിലിംസ് |
റിലീസിങ് തീയതി | 2007 ഒക്ടോബർ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ലാലു അലക്സ്, ബിജു മേനോൻ, വിമല രാമൻ, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നസ്രാണി. ഹൊറൈസൻ എന്റർടൈൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മരിയ്ക്കാർ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ഡേവിഡ് ജോൺ കൊട്ടാരത്തിൽ
- കലാഭവൻ മണി – സുകുമാരൻ
- ലാലു അലക്സ് – കെ. രാജഗോപാൽ
- ബിജു മേനോൻ – സേവ്യർ പോൾ
- വിജയരാഘവൻ – എം.സി. പോൾ
- ദേവൻ – തമ്പാൻ ജോസഫ്
- ബാബു നമ്പൂതിരി – വർഗ്ഗീസ്
- ജഗതി ശ്രീകുമാർ – ഉമ്മച്ചൻ
- മണിയൻപിള്ള രാജു – കുഞ്ഞച്ചൻ
- ഭരത് ഗോപി – നാരായണ സ്വാമി
- ജനാർദ്ദനൻ – തമ്പി
- ഇന്നസെന്റ് – ഫാദർ പുലിക്കോട്ടിൽ
- ക്യാപ്റ്റൻ രാജു – ജോൺ കൊട്ടാരത്തിൽ
- അഗസ്റ്റിൻ – ഹോട്ടൽ വൈറ്റർ
- ബാബുരാജ് – സയിദ്
- റിസബാവ – ഈപ്പച്ചൻ
- ശ്രീകുമാർ – ചന്ദ്രൻ പിള്ള
- സാദിഖ് – അബൂബക്കർ
- ബാലചന്ദ്രൻ ചുള്ളിക്കാട് – അഡ്വക്കേറ്റ്
- അരുൺ – ബെന്നി പോൾ
- ഭീമൻ രഘു – രാജീവൻ
- വിമല രാമൻ – സാറ ഈപ്പൻ
- മുക്ത ജോർജ്ജ് – ആനി
- രാധിക – അർച്ചന ശങ്കർ
- ബിന്ദു പണിക്കർ –
- കെ.പി.എ.സി. ലളിത – മദർ
- സുകുമാരി – അന്നാമ
- ശ്രീലത – കൊച്ചമ്മിണി
- സീനത്ത് – ജയിൽ വാർഡൻ
സംഗീതം
[തിരുത്തുക]അനിൽ പനച്ചൂരാൻ എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് ബിജിബാൽ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ വിപണനം ചെയ്തത് ഹൊറിസൺ ഓഡിയോസ്.
- ഗാനങ്ങൾ
- ഈറൻ മേഘമേ – മഞ്ജരി
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ഷാജി
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: ജോസഫ് നെല്ലിക്കൽ
- ചമയം: സലീം കടയ്ക്കൽ, ജോർജ്ജ്
- വസ്ത്രാലങ്കാരം: പളനി, കുമാർ
- സംഘട്ടനം: സൂപ്പർ സുബ്ബരായൻ
- ലാബ്: പ്രസാദ്
- നിശ്ചല ഛായാഗ്രഹണം: രാജേഷ്
- എഫക്റ്റ്സ്: സേതു
- ഡി.ടി.എസ്. മിക്സിങ്ങ്: രാജാകൃഷ്ണൻ
- കോറിയോഗ്രാഫി: പ്രസന്നൻ
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: നന്ദു പൊതുവാൾ
- പ്രൊഡക്ഷൻ ഡിസൈൻ: ഹരി
- അസിസ്റ്റന്റ് ഡയറക്ടർ: രാജൻ ശങ്കരാടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നസ്രാണി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നസ്രാണി – മലയാളസംഗീതം.ഇൻഫോ