Jump to content

വില്യം ടാറ്റെം ടിൽഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ടാറ്റെം ടിൽഡൻ
Full nameWiliam Tatem Tilden II
Country അമേരിക്കൻ ഐക്യനാടുകൾ
BornFebruary 10, 1893
Philadelphia, PA, U.S.
Diedജൂൺ 5, 1953(1953-06-05) (പ്രായം 60)
Los Angeles, CA, U.S.
Height1.88 മീ (6 അടി 2 ഇഞ്ച്)
PlaysRight-handed (1-handed backhand)
Int. Tennis HOF1959 (member page)
Singles
Career record907-62 (93.6%)
Career titles136
Highest rankingNo. 1 (1920s)
Grand Slam results
Australian Open-
French OpenW (1921 - WHCC)
WimbledonW (1920, 1921, 1930)
US OpenW (1920, 1921, 1922, 1923, 1924, 1925, 1929)

പ്രശസ്തനായ അമേരിക്കൻ ടെന്നിസ് താരമായിരുന്നു വില്യം ടാറ്റെം ടിൽഡൻ(ഫെബ്രുവരി 10, 1893 - ജൂൺ 5, 1953) 'ബിഗ്ബിൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള, ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് ഇദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

1893 ഫെ. 10-ന് പെൻസിൽവാനിയയിലെ ജർമൻ ടൗണിൽ ജനിച്ചു. ചെറുപ്പത്തിലേതന്നെ ടെന്നിസ് കളിയിലെ ബാലപ്രതിഭ എന്ന ഖ്യാതി നേടി. എട്ടാം വയസ്സിൽ തന്റെ പട്ടണത്തിലെ ചാമ്പ്യൻപദവി കരസ്ഥമാക്കുകയും ചെയ്തു. 1913-ൽ മേരി കെ. ബ്രൗണുമൊത്ത് ദേശീയ മിക്സഡ് ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കവേ വിൻസന്റ് റിച്ചാർഡ്സുമൊത്ത് ദേശീയ ഡബിൾസ് ചാമ്പ്യൻ പദവി പങ്കിട്ടു (1918). 1919-ൽ ദേശീയസിംഗിൾസിൽ റണ്ണർഅപ് ആയി. 1920 ആയപ്പോൾ സിംഗിൾസ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതിനിടയിൽ പഠനം തുടരുകയും 1922-ൽ ബിരുദധാരിയാവുകയും ചെയ്തു. 1920, 21, 30 എന്നീ വർഷങ്ങളിൽ വിംബിൾഡൻ ചാമ്പ്യനായി. 1921 മുതൽ 25 വരെ തുടർച്ചയായും പിന്നീട് 1929-ലും ദേശീയചാമ്പ്യൻഷിപ്പ് നേടി. 1920 മുതൽ 30 വരെ അമേരിക്കയിലെ ഒന്നാം നമ്പർ കളിക്കാരൻ ടിൽഡൻ ആയിരുന്നു. ഡേവിസ് കപ്പിനുവേണ്ടി കളിച്ച 22 സിംഗിൾസ് മത്സരങ്ങളിൽ 17-ലും വിജയിക്കുകയുമുണ്ടായി. 1937-ൽ കോഷെ, റമിയോൺ, ബെർക് എന്നിവരോടൊപ്പം ഇന്ത്യ സന്ദർശിച്ച ടിൽഡൻ തിരുവനന്തപുരത്തും കളിക്കുകയുണ്ടായി. 1953 ജൂൺ 25-ന് ഹൃദയാഘാതംമൂലം ഹോളിവുഡിൽ അന്തരിച്ചു.

അസാധാരണമായൊരു ടെന്നിസ് ശൈലിയുടെ ഉടമയായിരുന്നു ടിൽഡൻ. ബേസ്‌ലൈനിൽ നിന്നായിരുന്നു ഇദ്ദേഹം മിക്കപ്പോഴും കളിച്ചിരുന്നത്. വെടിയുണ്ടകളെന്നപോലെ ഉതിരുന്ന സർവീസുകൾ, ഓടിക്കൊണ്ടുള്ള ബാക്ക്ഹാൻഡ് ഡ്രൈവുകൾ, പ്രതിയോഗിയുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്ന നീക്കങ്ങൾ എന്നിവ ടിൽഡൻ ശൈലിയുടെ സവിശേഷതകളായിരുന്നു.

കൃതികൾ

[തിരുത്തുക]

ടെന്നിസ് താരം എന്നതിനു പുറമേ പരിശീലകനും പ്രചാരകനും കൂടിയായിരുന്നു ഇദ്ദേഹം. ടെന്നിസ് പരിശീലനത്തിനു സഹായകമായ തരത്തിൽ ഒരു ഹ്രസ്വചിത്രവും നിർമിച്ചിട്ടുണ്ട്. ഏയ്സസ്, പ്ലെയ്സസ് ആൻഡ് ഫാൾട്സ് (1936) എന്ന പുസ്തകവും മൈ സ്റ്റോറി (1948) എന്ന ആത്മകഥാപരമായ ഗ്രന്ഥവും ടിൽഡന്റെ മറ്റു സംഭാവനകളാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

1920, 21, 30 എന്നീ വർഷങ്ങളിൽ വിംബിൾഡൻ ചാമ്പ്യൻ

അവലംബം

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]
  • Fisher, Marshall Jon (2009). A Terrible Splendor: Three Extraordinary Men, a World Poised for War and the Greatest Tennis Match Ever Played. ISBN 978-0-307-39394-4

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിൽഡൻ, വില്യം ടാറ്റെം-11 (1893 - 1953) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വില്യം_ടാറ്റെം_ടിൽഡൻ&oldid=2787641" എന്ന താളിൽനിന്ന് ശേഖരിച്ചത്