വില്യം പീറ്റർ ബ്ലാറ്റി
വില്യം പീറ്റർ ബ്ലാറ്റി | |
---|---|
ജനനം | New York City, U.S. | ജനുവരി 7, 1928
മരണം | ജനുവരി 12, 2017 Bethesda, Maryland, U.S. | (പ്രായം 89)
തൊഴിൽ | നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ |
പഠിച്ച വിദ്യാലയം | Georgetown University George Washington University |
Genre | Horror, drama, comedy |
പങ്കാളി | Julie Witbrodt (m. 1983) |
കുട്ടികൾ | 7 |
വില്യം പീറ്റർ ബ്ലാറ്റി (ജീവിതകാലം : ജനുവരി 7, 1928 - ജനുവരി 12, 2017) ഒരു അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായിരുന്നു.[1] അദ്ദേഹം തന്റെ 1971 ലെ എക്സോർസിസ്റ്റ് എന്ന നോവലിന്റേയും അതിന്റെ ചലിച്ചിത്രാവിഷകരണത്തിലെ അക്കാഡമി പുരസ്കാരം നേടിയ തിരക്കഥയിലൂടെയുമാണ് കൂടുതൽ പ്രശസ്തമായിരുന്നത്. എക്സോർസിസ്റ്റ് III എന്ന ഇതിന്റെ അനുബന്ധ നോവൽ അദ്ദേഹം എഴുതുകയും സിനിമ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.[2] എക്സോർസിസ്റ്റിന്റെ വിജയത്തിനുശേഷം, അദ്ദേഹം തന്റെ മുൻ നോവലായിരുന്ന 'ട്വിങ്കിൾ, ട്വിങ്കിൾ, കില്ലർ കെയ്ൻ!' (1960) എന്ന മുൻകാല നോവലിനെ ആസ്പദമാക്കി 'ദ നയൻത് കോൺഫിഗറേഷൻ' എന്ന പേരിൽ ഒരു പുതിയ നോവൽ 1978 ൽ പ്രസിദ്ധീകരിച്ചു. രണ്ടു വർഷത്തിനു ശേഷം ബ്ലാറ്റി ഈ നോവലിനെ അതേ പേരിൽ ഒരു സിനിമയായി പരിവർത്തനം ചെയ്യുകയും 1981 ൽ മികച്ച തിരക്കഥാകൃത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കുകയും എൽസ്‍വേർ (2009), ഡിമിറ്റർ (2010), ക്രേസി (2010) എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ചിലത്.
അവലംബം
[തിരുത്തുക]- ↑ Zak, Dan (October 30, 2013). "William Peter Blatty, writer of 'The Exorcist,' slips back into the light for its 40th anniversary". The Washington Post. Retrieved December 26, 2017.
- ↑ Zak, Dan (October 30, 2013). "William Peter Blatty, writer of 'The Exorcist,' slips back into the light for its 40th anniversary". The Washington Post. Retrieved December 26, 2017.