Jump to content

വില്ലേജ് ക്രിക്കറ്റ്‌ ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ലേജ് ക്രിക്കറ്റ്‌ ബോയ്
പോസ്റ്റർ
സംവിധാനംരാഹുൽ ആർ.ശർമ
നിർമ്മാണംറിജാസ് സുലൈമാൻ
രചനലിവിൻ സി. ലോനകുട്ടി
സംഗീതംബിജിബാൽ
ഛായാഗ്രഹണംമൈക്കിൾ ജോസഫ്
റിലീസിങ് തീയതി
  • 8 ജൂലൈ 2022 (2022-july-08)
ഭാഷമലയാളം
സമയദൈർഘ്യം34:20 മിനുട്ട്സ്

രാഹുൽ ആർ.ശർമ സംവിധാനം ചെയ്‌ത് ഡാവിഞ്ചി സന്തോഷ്, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2022 ൽ പുറത്തിറങ്ങിയ മലയാള ഹ്രസ്വചിത്രമാണ് വില്ലേജ് ക്രിക്കറ്റ് ബോയ്. ഈ ചിത്രം 2022-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ നേടി.[1]ഇന്റർനാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. [2]

കഥ സംഗ്രഹം[തിരുത്തുക]

മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിൽ സാധാരന്ന വീട്ടിൽ ജനിച്ചുവളർന്ന കണ്ണൻ .അവൻ ക്രിക്കറ്റ് കളിയും സച്ചിൻ തെൻഡുൽക്കർരെയും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു . ഒരു ദിവസം കൂട്ടുകാരുമൊത്തു ക്രിക്കറ്റ് കളിക്കുമ്പോൾ കണ്ണെന്റെ കൈയിൽ നിന്നും ക്രിക്കറ്റ് ബാറ്റ് കേടുവരുന്നു .പുതിയ ബാറ്റു വാങ്ങാൻ പിരിവിനു പൈസ കൊടുക്കാൻ ഇല്ലാതെ വരുമ്പോൾ കൂട്ടുക്കാർ അവനെ ഒറ്റപ്പെടുന്നു.വീട്ടിൽ വരുന്ന കണ്ണൻ അമ്മയോട് വഴക്കിട്ട് അടുത്ത വീട്ടിലേക്ക് പോകുന്നു അവിടെ ടി വിയിൽ കാണുന്ന പരസ്യത്തിൽ ബൂസ്റ്റിനൊപ്പം സച്ചിൻ ഒപ്പിട്ട ബാറ്റ് ഫ്രീ ഉണ്ടെന്നറിഞ്ഞ കണ്ണൻ കടയിൽ പോയി അനേഷിക്കുന്നു . ബൂസ്റ്റ് വാങ്ങാൻ പൈസക്കായി പല മോശപ്പെട്ട മാർഗ്ഗങ്ങളിലൂടെ പൈസ ഉണ്ടാക്കുബോൾ ദിവസങ്ങൾ കടന്നു പോയി .പൈസ തയ്യാറായപ്പോൾ കടയിൽ വന്നപ്പോൾ ആ ഓഫർ തീർന്ന വിവരം കടക്കാരൻ പറയുമ്പോൾ വിഷമത്തോടെ വരുന്ന വീട്ടിലേക്കു വരുന്ന കണ്ണൻ അമ്മയെയും അനിയനെയും ദൂരെ നിന്നും കാണുന്നു അമ്മ മുൻപ് പറഞ്ഞത് കാര്യങ്ങളെ കുറിച്ച് ഓർക്കുന്നു ചെയ്ത തെറ്റുകളെ കുറിച്ച് മനസ്സിലാക്കുന്ന, പ്രായച്ഛിത്തം ചെയ്യുന്നു .അമ്മ പുതിയതായി ഉണ്ടാക്കിയ ഓല മടൽ ബാറ്റ് കൊണ്ട് മൂവരും സന്തോഷത്തെ ക്രിക്കറ്റ് കളിക്കുന്നു .ദൂരത്തേക്ക് ബാറ്റുകൊണ്ടു ബോൾ അടിക്കുന്ന കണ്ണെനെ ഒത്തിരി സ്നേഹത്തോടെ അമ്മ വന്നു കെട്ടിപ്പിടിക്കുന്നു . [3]

അഭിനേതാക്കൾ[തിരുത്തുക]

  • ഡാവിഞ്ചി സന്തോഷ് - കണ്ണൻ
  • ദിവ്യ ഗോപിനാഥ് - കണ്ണന്റെ അമ്മ
  • അതുൽ കൃഷ്ണ - കണ്ണന്റെ അനിയൻ
  • പ്രേമൻ - പലചരക്കു കടക്കാരൻ

അവാർഡുകൾ[തിരുത്തുക]

വർഷം അവാർഡ് വിഭാഗം അവാർഡ് ലഭിച്ച വ്യക്തി(കൾ)
2022 കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് മികച്ച കുട്ടികളുടെ ഷോർട്ഫിലിം രാഹുൽ ആർ. ശർമ;റിജാസ് സുലൈമാൻ ;ലിവിൻ സി. ലോനക്കുട്ടി
2022 കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് മികച്ച ബാലതാരം [4] ഡാവിഞ്ചി സന്തോഷ്

അവലംബം[തിരുത്തുക]

  1. "2022 Kerala television awards announced" (in English). thehindu. 7 March 2024. Retrieved 7 March 2024.{{cite news}}: CS1 maint: unrecognized language (link)
  2. "IDSFFK Screening Schedule" (PDF) (in English). IDSFFK. 24 August 2024. Retrieved 7 March 2024.{{cite news}}: CS1 maint: unrecognized language (link)
  3. "വില്ലേജ് ക്രിക്കറ്റ്‌ ബോയ് കളിക്കളത്തിലേക്ക്" (in Malayalam). Keralalivechannel. 25 May 2021. Retrieved 7 March 2024.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kerala State Television Awards announced: No winners under serial, dubbing categories" (in English). english.mathrubhumi. 6 March 2024. Retrieved 7 March 2024.{{cite news}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]