വില്ല്യം ഹന്ന
വില്ല്യം ഹന്ന | |
---|---|
ജനനം | വില്ല്യം ഡെൻബി ഹന്ന ജൂലൈ 14, 1910 മെൽറോസ്, ന്യൂ മെക്സിക്കോ, യു.എസ്. |
മരണം | മാർച്ച് 22, 2001 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 90)
അന്ത്യ വിശ്രമം | അസൻഷൻ സെമിത്തേരി, ലേക്ക് ഫോറസ്റ്റ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | Voice actor, animator, director, producer, cartoon artist, musician |
സജീവ കാലം | 1930–2001 |
ജീവിതപങ്കാളി(കൾ) | Violet Blanch Wogatzke
(m. 1936) |
കുട്ടികൾ | 2 |
ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സംവിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു വില്ല്യം ഡെൻബി ഹന്ന [1]ജോസഫ് ബാർബറയുമ്മൊന്നിച്ച് ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ കാർട്ടൂൺ പരമ്പരകളുണ്ടാക്കിയത്
മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ (ഗ്രേറ്റ് ഡിപ്രഷൻ) ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു. എം. ജി. എം. ആനിമേറ്റഡ് പരമ്പരയായ ക്യാപ്റ്റൻ ഏന്റ് ദ് കിഡ്സ് തുടങ്ങിയ കാർട്ടൂണുകൾക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഈ രംഗത്തിൽ പ്രാവീണ്യം നേടി. 1937-ൽ എം. ജി. എമ്മിൽ ജോലി ചെയ്യുമ്പോളാണ് ജോസഫ് ബാർബറയെ പരിചയപ്പെട്ടത്. ഇവർ രണ്ടുപേരുടെയും കൂട്ടുകെട്ടിലുണ്ടായ ആദ്യത്തെ വിജയങ്ങളിൽ ഒന്നാണ് ടോം ഏന്റ് ജെറി.
1957-ൽ വില്ല്യം ഹന്നയും ജോസഫ് ബാർബറയും തുടങ്ങിയതും വളരെ വിജയകരമായതുമായ സംയുക്ത സംരംഭമായ ഹന്ന-ബാർബറയാണ് ഫ്ലിന്റ്സ്റ്റോൺസ്, ഹക്കിൾബെറി ഹൗണ്ട്, ദ് ജെറ്റ്സൺസ്, സ്കൂബി ഡൂ, ദ് സ്മർഫ്സ്, യോഗി ബെയർ തുടങ്ങിയവ സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്.
1967-ൽ ടാഫ്റ്റ് ബ്രോഡ്കാസ്റ്റിങ് പന്ത്രണ്ട് ദശലക്ഷം ഡോളറിൻ* ഹന്ന-ബാർബറയെ വാങ്ങിച്ചു, എന്നാലും അവർ രണ്ട് പേരും സ്ഥാപനത്തിന്റെ മേധാവികളായി 1991 വരെ തുടർന്നു. ഈ സമയത്താണ് സ്റ്റുഡിയോ ടേർണർ ബ്രോഡ്കാസ്റ്റിങ്ങ് വാങ്ങിയത്, പിന്നീട് 1996-ൽ ടൈം വാർണറുമായി ലയിച്ചപ്പോൾ ഹന്നയും ബാർബറയും ഉപദേശകസ്ഥാനത്ത് തുടർന്നു.
ഹന്നയും ബാർബറയും ഏഴ് ഓസ്കാർ പുരസ്കാരങ്ങളും എട്ട് എമ്മി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അവർ നിർമ്മിച്ച കാർട്ടൂൺ കഥാപാത്രങ്ങൾ പുസ്തങ്ങൾ, സിനിമകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ പ്രത്യക്ഷപ്പെട്ടിടുണ്ട്. 1960-കളിൽ മുപ്പത് കോടിയോളം ആളുകൾ കാണുമായിരുന്ന അവരുടെ പരിപാടികൾ , ഇരുപത്തിയെട്ട് ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]ന്യൂ മെക്സിക്കോയിലെ മെൽറോസ് നഗരത്തിൽ 1910 ജൂലയ് പതിനാലാം തീയതി വില്ല്യം ജോണിന്റെയും അവിസ് ജോയ്സ് ഹന്നയുടെയും മകനായി ജനിച്ചു, [2]:5 അവരുടെ ഏഴ് സന്താനങ്ങളിൽ മൂന്നാമത്തേയും ഏക പുത്രനുമായിരുന്നു.[2]:5[3] പിതാവ് അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെയിൽവേയുടെയും ജല-ജലവിതരണ സംവിധാനത്തിന്റെയും നിർമ്മാണ മേൽനോട്ടക്കാരനായിരുന്നു, അതിനാൽ ഹന്നയുടെ ബാല്യകാലത്ത് കുടുംബം പലസ്ഥലങ്ങളിലായി താമസിക്കേണ്ടിവന്നു.
ഹന്നയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, ഓറിഗോണിലെ ബേക്കർ സിറ്റിയിലേക്ക്, താമസം മാറി. പിതാവിന്റെ ജോലി ബാം ക്രീക്ക് ഡാമിൽ ആയിരുന്നു.[2]:6[4] പിന്നീട് അവർ യൂട്ടായിലെ ലോഗാനിലേക്കും 1917-ൽ കാലിഫോർണിയയിലെ സാൻ പെഡ്രോയിലേക്കും മാറി..[5]:67അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിരവധി തവണ താമസസ്ഥലം മാറ്റേൺറ്റിവന്നെങ്കിലും ഒടുവിൽ അവർ 1919 ൽ കാലിഫോർണിയയിലെ വാട്സ് എന്ന സ്ഥലത്ത് എത്തി.[2]:10
1922 ൽ വാട്സിൽ താമസിക്കവേ അദ്ദേഹം സ്കൗട്ടിംഗിൽ ചേർന്നു.[2]:11 1925 മുതൽ 1928 വരെ കോംപ്ടൺ ഹൈസ്കൂളിൽ പഠിച്ചു. അവിടെ അദ്ദേഹം ഡാൻസ് ബാൻഡിൽ സക്സോഫോൺ വായിച്ചിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള അവന്റെ താത്പര്യം പിൽക്കാലത്ത് കാർട്ടൂണൂകൾക്വേണ്ടി ഗാനരചന നടത്താൻ സഹായിച്ചു, ഫ്ലിന്റ്സ്ടോൺസിന്റെ തീം സോംഗ് ഇവയിൽ ഉൾപ്പെടുന്നു. [5]:67–68ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗിനു </ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല 1985 ൽ ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്ക അവരുടെ ബഹുമാന്യനായ ഈഗിൾ സ്കൗട്ട് അവാർഡ് സമ്മാനിച്ചു(Distinguished Eagle Scouts).[4][5]:120[6] ഈഗിൾ സ്കൗട്ടിനുള്ള ഈ ബഹുമതിയിൽ ഹന്ന വളരെ അഭിമാനിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Vallance, Tom (March 24, 2001). "William Hanna". The Independent. UK. Archived from the original on 2010-07-17. Retrieved August 4, 2008.
- ↑ 2.0 2.1 2.2 2.3 2.4 Hanna, William; Tom Ito (2000). A Cast of Friends. Emeryville, California: Da Capo Press. ISBN 0-306-80917-6. Retrieved August 18, 2008.
- ↑ Hogan, Sean (March 23, 2001). "William Hanna". The Irish Times. p. 16. Archived from the original on 2012-10-20. Retrieved August 17, 2008.
- ↑ 4.0 4.1 Gifford, Denis (March 24, 2001). "William Hanna: Master animator whose cartoon creations included Tom and Jerry and the Flintstones". The Guardian. UK. Retrieved August 23, 2011.
- ↑ 5.0 5.1 5.2 Barbera, Joseph (1994). My Life in "Toons": From Flatbush to Bedrock in Under a Century. Atlanta, GA: Turner Publishing. ISBN 1-57036-042-1.
- ↑ "Distinguished Eagle Scouts" (PDF). Scouting.org. Archived from the original (PDF) on 2016-03-12. Retrieved November 4, 2010.