വിശുദ്ധപാപങ്ങളുടെ ഇന്ത്യ
കർത്താവ് | അരുൺ എഴുത്തച്ഛൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | സഞ്ചാരസാഹിത്യം |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | മേയ് 2016 |
മാധ്യമം | അച്ചടി |
ഏടുകൾ | 224 |
ISBN | 978-81-264-6666-5 |
അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകൻ രചിച്ച് ഡി.സി. ബുക്സ് മേയ് 2016 ന് പ്രസിദ്ധീകരിച്ച സഞ്ചാരസാഹിത്യ കൃതിയാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ [1].മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിൽ സീനിയർ റിപ്പോർട്ടറായ അരുൺ എഴുത്തച്ഛൻ, കർണാടകയിലെ ദേവദാസികളുടെ അവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇന്ത്യയുടെ 2016 - 2017 വർഷത്തെ ദേശിയ മാധ്യമ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട് [2].
ഉള്ളടക്കം
[തിരുത്തുക]അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകം ആണിത് [3][4]. ദീർഘനാൾ എടുത്ത് ഒട്ടനവധി നാടുകളിലൂടെ നടത്തിയ ഈ സഞ്ചാരത്തിനിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ യാത്രാനുഭവങ്ങളെ ഒരു മാധ്യമപ്രവർത്തകൻറെ അച്ചടക്കത്തോടെ വളച്ചൊടിക്കലോ നിറം പിടിപ്പിക്കലുകളോ ഭാവനാ പൂർണമായ പൊലിപ്പിച്ച് കാട്ടലോ പക്ഷം പിടിക്കലോ ഇല്ലാതെ കേവലം റിപ്പോർട്ട് ചെയ്യുക മാത്രമാണ് അരുൺ എഴുത്തച്ഛൻ ഇവിടെ ചെയ്യുന്നത് [5].
ആചാരങ്ങളുടെ പേരിൽ ലൈംഗികത്തൊഴിലിൽ എത്തിപ്പെട്ട പെൺ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛന്റെ ഈ പുസ്തകം. കർണ്ണാടകയിലെ യെല്ലമ്മാൾ എന്ന ക്ഷേത്രങ്ങളിൽ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെൺകുട്ടികൾ പിന്നീട് ലൈംഗികത്തൊഴിലിൽ എത്തിപ്പെടുന്നതും, ആചാരങ്ങളുടെ പേരിൽ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്നതാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കൽക്കത്തയിലെ സോനാഗച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം ഉള്ള ലൈംഗിക തൊഴിലിൽ ഏർപ്പെട്ട സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[6] 2014ൽ സുപ്രീംകേടതി ഇടപെട്ട് നിരോധിച്ച ദേവദാസി സമ്പ്രദായവും, ഡാൻസ് ബാറുകളും ഇപ്പോഴും നിയമവിരുദ്ധമായി നടക്കുന്നുണ്ടെന്നുള്ള സത്യവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം. നർത്തകികളൊഴിഞ്ഞ മംഗലാപുരം, ഉച്ചംഗിമലയിലെ കറുത്ത പൗർണ്ണമികൾ തുടങ്ങി അവസാനിക്കുന്നില്ല അന്വേഷണങ്ങൾ എന്നിങ്ങനെ 15 ഭാഗങ്ങളിലായി അരുൺ തന്റെ യാത്രാനുഭവങ്ങൾ കുറിച്ചിടുന്നത്.[7]
പുസ്തകം പിറന്ന വഴി
[തിരുത്തുക]ചുവന്നതെരുവുകളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഒരു ഞായറാഴ്ച സപ്ലിമെന്ററിയിൽ ഫീച്ചർ തയ്യാറാക്കാൻ തീരുമാനിക്കുന്നതിലൂടെയാണ് സ്ത്രീജീവിതങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് അരുൺ എഴുത്തച്ഛൻ എത്തിച്ചേർന്നത്. അതിനായി മംഗലാപുരത്തുനിന്നും തുടങ്ങിയ യാത്ര പക്ഷേ അവസാനിച്ചത് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന പുസ്തകത്തിലാണ്. ആ യാത്രയിൽ കണ്ടതും കേട്ടതും അറിഞ്ഞതുമായ വിവരങ്ങൾ വെറുമൊരു ഫീച്ചറിൽ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു. അതിനാലാണ് ഇത്തരമൊരു പുസ്തകത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു. മാത്രമല്ല, ഒരു പുസ്തകത്തിലും ഒതുക്കാവുന്നതല്ല അവിടെക്കണ്ട സ്ത്രീ ജീവിതങ്ങളുടെ അനുഭവമെന്നും അതൊരു തുടർക്കഥപോലെ നീണ്ടു കിടക്കുന്നു വെന്നും അരുൺ എഴുത്തച്ഛൻ ഓർമ്മിപ്പിക്കുന്നു.[8]
"പിറന്ന് വീഴുന്ന പെണ്ണുങ്ങളുടെ ദുരിതം കാണുമ്പോൾ അങ്ങനെ ജനിക്കപ്പെടാതെ ഒടുങ്ങിയവർ ഭാഗ്യവതികൾ എന്ന് സമ്മതിക്കേണ്ടി വരുന്നു", "പെൺ ഭ്രൂണഹത്യ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും എത്രയോ പെൺകുരുന്നുകൾ ഇന്നും ഭൂമി കാണാതെ ഒടുങ്ങുന്നുണ്ട്", തുടങ്ങി ഈ പുസ്തകത്തിലെ അവസാന കുറിപ്പുകൾ ഇന്ത്യയിലെ സ്ത്രീജീവിതം എത്രമേൽ ദുഷ്കരമാണെന്ന് കാണിക്കുന്നു.[9]. പുസ്തകത്തെ അവലംബിച്ച് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പേരിൽ തന്നെ ഒരു ഡോക്യുമെന്ററിയും അരുൺ തയ്യാറാക്കിയിട്ടുണ്ട്.[10]
അവലംബം
[തിരുത്തുക]- ↑
"വിശുദ്ധപാപങ്ങളുടെ ഇന്ത്യ". മനോരമ ഓൺലൈൻ. 01 ജൂലൈ 2016. Archived from the original on 20 ഫെബ്രുവരി 2017. Retrieved 12 ഡിസംബർ 2017.
{{cite news}}
: Check date values in:|date=
(help) - ↑ അരുൺ എഴുത്തച്ഛൻ, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ഡി.സി. ബുക്സ്, സെപ്റ്റംബർ 2017 പ്രസിദ്ധീകരണം
- ↑ "ഡി.സി. ബുക്സ്". 12 ഡിസംബർ 2017. Archived from the original on 28 മേയ് 2017.
- ↑
"സൊനാഗച്ചിയിലെ കഥ പറയുന്ന വിശുദ്ധപാപങ്ങളുടെ ഇന്ത്യ". മനോരമ ഓൺലൈൻ. 24 മാർച്ച് 2016. Archived from the original on 03 ഫെബ്രുവരി 2017. Retrieved 12 ഡിസംബർ 2017.
{{cite news}}
: Check date values in:|archivedate=
(help) - ↑ "വിശുദ്ധ പാപങ്ങളുടെ കാണാപുറങ്ങൾ". മാധ്യമം ഓൺലൈൻ. 12 ജൂലൈ 2016. Archived from the original on 25 ഒക്ടോബർ 2016. Retrieved 12 ഡിസംബർ 2017.
- ↑ www.dcbooks.com (2018-04-12). "വിശുദ്ധപാപങ്ങളുടെ ഇന്ത്യ" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-08-03.
- ↑ Visudha Paapangalude India, retrieved 2020-08-03
- ↑ "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ വായനക്കാരിലേക്ക്│Jaihind News @ 11-7-2016 - YouTube". Retrieved 2020-08-03.
- ↑ "വായനയിലേക്ക് ക്ഷണിക്കാൻ ഒരു ദൃശ്യവിരുന്ന്..." Retrieved 2020-08-03.
- ↑ "വിശുദ്ധപാപങ്ങളുടെ ഇന്ത്യ -Divine Prostitution in India - YouTube". Retrieved 2020-08-03.