വിഷ്വൽ സ്നോ
വിഷ്വൽ സ്നോ | |
---|---|
മറ്റ് പേരുകൾ | പെർസിസ്റ്റൻ്റ് പോസിറ്റീവ് വിഷ്വൽ ഫിനോമിനൺ,[1] വിഷ്വൽ സ്റ്റാറ്റിക്, എയ്റോപ്സിയ |
അനിമേഷൻ വഴി നിർമ്മിച്ച വിഷ്വൽ സ്നോനോ പോലെയുള്ള നോയിസ് | |
സ്പെഷ്യാലിറ്റി | ന്യൂറോളജി, ന്യൂറോ ഒഫ്താൽമോളജി |
സാധാരണ തുടക്കം | Early to middle adulthood[1] |
കാരണങ്ങൾ | അജ്ഞാതം[2] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | മൈഗ്രേൻ ഓറ[3] |
സിഗ്നൽ നഷ്ടപ്പെട്ടതിന് ശേഷം അനലോഗ് ടെലിവിഷൻ സ്‌ക്രീനിൽ കാണുന്ന നോയിസ് പോലെ തോന്നിക്കുന്ന, വെളുത്തതോ കറുത്തതോ ആയ പുള്ളികൾ കാഴ്ചയുടെ ചില ഭാഗങ്ങളിലോ അല്ലെങ്കിൽ ദൃശ്യമണ്ഡലത്തിൽ മുഴുവനുമായോ കാണുന്ന ഒരു ഒഫ്താൽമോളജിക്കൽ/ന്യൂറോളജിക്കൽ അവസ്ഥയാണ് വിഷ്വൽ സ്നോ അല്ലെങ്കിൽ വിഷ്വൽ സ്റ്റാറ്റിക് എന്ന് അറിയപ്പെടുന്നത്.[3][4] ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നതാണ് ഈ അവസ്ഥ.[5]
വിഷ്വൽ സ്നോയുടെ യഥാർഥ കാരണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.[2] രോഗം ബാധിച്ചവർക്ക് സാധാരണയായി മൈഗ്രെയിനും ഉണ്ട്.[3][4] വലത് ലിങ്ഗ്വൽ ഗൈറസിലും തലച്ചോറിന്റെ ഇടത് സെറിബെല്ലർ ആന്റീരിയർ ലോബിലുമുള്ള ന്യൂറോണുകളുടെ എക്സസീവ് എക്സൈറ്റബിലിറ്റിയാണ് അടിസ്ഥാനപരമായ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.[6][7]
ലാമോട്രിജിൻ, അസറ്റാസോളമൈഡ് അല്ലെങ്കിൽ വെരാപാമിൽ എന്നിവ ഈ രോഗാവസ്ഥയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ്.[4] എന്നിരുന്നാലും, ഇവ എല്ലായ്പ്പോഴും ഫലവത്താകാറില്ല.[3]
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]പ്രക്ഷേപണം അവസാനിച്ചതിനുശേഷം ടിവി സ്‌ക്രീനിൽ കാണുന്ന നോയിസ് പോലെയാണ് വിഷ്വൽ സ്നോ എന്ന് ഈ അവസ്ഥ അനുഭവിച്ചിട്ടുള്ള ചില ആളുകൾ അഭിപ്രായപ്പെടുന്നു. രാഘവെനും സഹപ്രവർത്തകരും നടത്തിയ 2010 ലെ പഠനത്തിൽ, രോഗികൾ "സ്നോ" ആയി കാണുന്നത് അവരുടെ തന്നെ ഇൻട്രിൻസിക് ഐജൻഗ്രാവാണെന്ന് അനുമാനിക്കുന്നു.[8]
കുറഞ്ഞ പ്രകാശാവസ്ഥയിൽ കൂടുതൽ വിഷ്വൽ സ്നോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് സ്വാഭാവിക വിശദീകരണമുണ്ട്. "പ്രൈമേറ്റ് കോണുകളുടെ ഇൻട്രിൻസിക് ഡാർക് നോയിസ്, ശരാശരി പ്രകാശ തലങ്ങളിൽ സെക്കൻഡിൽ 4000 അബ്സോർബ്ഡ് ഫോട്ടോണുകൾക്ക് തുല്യമാണ്; ഇതിന് താഴെയാവുമ്പോളാണ് കോൺ സിഗ്നലുകളിൽ ഇൻട്രിൻസിക് നോയിസ് ആധിപത്യം പുലർത്തുന്നത്".[9]
വിഷ്വൽ സ്നോയ്ക്ക് ഒപ്പം പലർക്കും സ്റ്റാർ ബർസ്റ്റുകൾ, വർദ്ധിച്ച ആഫ്റ്റർ ഇമേജുകൾ, ഫ്ലോട്ടറുകൾ, ട്രെയിൽസ് തുടങ്ങി നിരവധി വിഷ്വൽ അസ്വസ്ഥതകൾ കൂടി ഉണ്ടാവാറുണ്ട്.[10]
കാരണങ്ങൾ
[തിരുത്തുക]വിശ്വൽ സ്നോയുടെ യഥാർഥ കാരണങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തലച്ചോറിന്റെ കോർട്ടക്സിനുള്ളിലെ, പ്രത്യേകിച്ചും വലത് ലിങ്ക്വൽ ഗൈറസ്, തലച്ചോറിന്റെ ഇടത് സെറിബെല്ലർ ആന്റീരിയർ ലോബ് എന്നിവിടങ്ങളിലെ ന്യൂറോണുകളുടെ എക്സസ്സീവ് എക്സൈറ്റബിലിറ്റി[4] ഉൾപ്പെടുന്നതാണ് അടിസ്ഥാന കാരണമെന്ന് വിശ്വസിക്കപ്പെടുന്നു.[11]
വിഷ്വൽ സ്നോയിൽ ഹാലുസിനോജനുകളുടെ പങ്ക് ഇനിയും വ്യക്തമല്ല. ഹാലുസിനോജെനിക് മരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ഹാലുസിനോജൻ പെർസിസ്റ്റിംഗ് പെർസെപ്ഷൻ ഡിസോർഡർ (എച്ച്പിപിഡി) ചിലപ്പോൾ വിഷ്വൽ സ്നോയുമായി ബന്ധപ്പെട്ടിരിക്കുന്നു,[12] എന്നാൽ വിഷ്വൽ സ്നോയും എച്ച്പിപിഡിയുമായുള്ള ബന്ധവും[13] എച്ച്പിപിഡിയുടെ കാരണവും വ്യാപനവും എല്ലാം ഇപ്പോഴും തർക്കത്തിലാണ്.[14] രണ്ടിനുമുള്ള മിക്ക തെളിവുകളും പൊതുവെ ഓർമ്മയിൽ നിന്ന് പറയുന്നതാകയാൽ അത് തെറ്റിദ്ധാരണയ്ക്ക് വിധേയവുമാണ്.
രോഗനിർണയം
[തിരുത്തുക]"വിഷ്വൽ സ്നോ" സിൻഡ്രോമിനുള്ള നിർദ്ദിഷ്ട ഡയഗ്നോസ്റ്റിക് മാനദണ്ഡം:[15][16]
- മുഴുവൻ വിഷ്വൽ ഫീൽഡിലും ചലനാത്മകവും തുടർച്ചയായതുമായ ചെറിയ പുള്ളികൾ കാണുക.
- ഇനിപ്പറയുന്ന നാല് തരങ്ങളിൽ രണ്ട് വിഷ്വൽ ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവുക:
- പാലിനോപ്സിയ (വിഷ്വൽ ട്രെയ്‌ലിംഗും ആഫ്റ്റർ ഇമേജുകളും)
- എൻഹാൻസ്ഡ് എന്റ്റോപ്റ്റിക് ഫിനോമിന (ഫ്ലോട്ടർ, ഫോട്ടോപ്സിയ, ബ്ലൂ ഫീൾഡ് എന്റൊപ്റ്റിക് ഫിനോമിനൺ, ഫോസ്ഫീൻസ്)
- ഫോട്ടോഫോബിയ
- നിശാന്ധത
- സാധാരണ മൈഗ്രെയ്ൻ ഓറയുമായി പൊരുത്തപ്പെടാത്ത ലക്ഷണങ്ങൾ.
- നേത്രരോഗങ്ങൾ, മയക്കുമരുന്ന് ഉപയോഗം എന്നിവയുൾപ്പടെ മറ്റൊരു തകരാറുമായും പൊരുത്തപ്പെടാത്ത ലക്ഷണങ്ങൾ.
ചികിത്സകൾ
[തിരുത്തുക]വിഷ്വൽ സ്നോ സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികൾ ആവിഷ്കരിക്കുന്നതിൽ പൊതുവായ കുറവിന് കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്നുവരെ (2020) ചിട്ടയായ ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. ചികിത്സയെക്കുറിച്ചുള്ള ലഭ്യമായ എല്ലാ ഡാറ്റയും ഒറ്റപ്പെട്ട രോഗികളിൽ നിന്നോ കേസ് റിപ്പോർട്ടുകളിൽ നിന്നോ ആണ്. മൈഗ്രെയ്ൻ പ്രിവന്റീവ്സ്, ആന്റീഡിപ്രസന്റ്സ് അല്ലെങ്കിൽ വേദന മരുന്നുകൾ എന്നിവപോലെ ഇത് ചികിൽസിക്കുന്നതിൽ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ വിഷ്വൽ സ്നോ സ്ഥിരമായി മെച്ചപ്പെടുത്തുകയോ മോശമാക്കുകയോ ചെയ്യുന്നില്ലെന്ന് നിലവിലെ തെളിവുകൾ കാണിക്കുന്നു.
ലാമോട്രൈജിൻ, അസറ്റാസോളമൈഡ് വെരാപാമിൽ[4] എന്നിവ വിഷ്വൽ സ്നോ ചികിൽസയിൽ ഉപയോഗിക്കാവുന്ന മരുന്നുകളാണ്, എന്നിരുന്നാലും ഇവ എല്ലായ്പ്പോഴും പ്രയോജനപ്പെടണമെന്നില്ല.[3] ചികിൽസിച്ച് ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടാണ് എങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം ഉയർത്താനും ചികിത്സയിലൂടെ കഴിയും.[4]
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Licht, Joseph; Ireland, Kathryn; Kay, Matthew. "Visual Snow: Clinical Correlations and Workup A Case Series". researchgate.net. Larkin Community Hospital. Retrieved 3 September 2017.
- ↑ 2.0 2.1 Brodsky, Michael C. (2016). Pediatric Neuro-Ophthalmology (in ഇംഗ്ലീഷ്). Springer. p. 285. ISBN 9781493933846.
- ↑ 3.0 3.1 3.2 3.3 3.4 Dodick, David; Silberstein, Stephen D. (2016). Migraine (in ഇംഗ്ലീഷ്). Oxford University Press. p. 53. ISBN 9780199793617.
- ↑ 4.0 4.1 4.2 4.3 4.4 4.5 Bou Ghannam, A; Pelak, VS (March 2017). "Visual snow: a potential cortical hyperexcitability syndrome". Current Treatment Options in Neurology. 19 (3): 9. doi:10.1007/s11940-017-0448-3. PMID 28349350.
- ↑ Schankin, CJ; Goadsby, PJ (June 2015). "Visual snow--persistent positive visual phenomenon distinct from migraine aura". Current Pain and Headache Reports. 19 (6): 23. doi:10.1007/s11916-015-0497-9. PMID 26021756.
- ↑ Bou Ghannam, A; Pelak, VS (March 2017). "Visual snow: a potential cortical hyperexcitability syndrome". Current Treatment Options in Neurology. 19 (3): 9. doi:10.1007/s11940-017-0448-3. PMID 28349350.
- ↑ Schankin, CJ, Maniyar, FH, Sprenger, T, Chou, DE, Eller, M, Goadsby, PJ, 2014, The Relation Between Migraine, Typical Migraine Aura and "Visual Snow", Headache, doi:10.1111/head.12378
- ↑ Raghavan, Manoj; Remler, Bernd F.; Rozman1, Stephanie; Pelli, Denis G. (2010). "Patients with visual 'snow' have normal equivalent input noise levels" (PDF). Investigative Ophthalmology & Visual Science (51). Archived from the original (PDF) on 2016-04-11. Retrieved 2017-04-12.
{{cite journal}}
: CS1 maint: numeric names: authors list (link) - ↑ Dunn, FA; Rieke, F (August 2006). "The impact of photoreceptor noise on retinal gain controls". Current Opinion in Neurobiology. 16 (4): 363–70. doi:10.1016/j.conb.2006.06.013. PMID 16837189.
- ↑ Podoll K, Dahlem M, Greene S. Persistent migraine aura symptoms aka visual snow. (archived Feb 8, 2012)
- ↑ Schankin, CJ, Maniyar, FH, Sprenger, T, Chou, DE, Eller, M, Goadsby, PJ, 2014, The Relation Between Migraine, Typical Migraine Aura and "Visual Snow", Headache, doi:10.1111/head.12378
- ↑ Abraham HD (1983). "Visual phenomenology of the LSD flashback". Arch Gen Psychiatry. 40 (8): 884–889. doi:10.1001/archpsyc.1983.01790070074009.
- ↑ Schankin, C.; Maniyar, F.; Hoffmann, J.; Chou, D.; Goadsby, P. (22 April 2012). "Visual Snow: A New Disease Entity Distinct from Migraine Aura (S36.006)". Neurology. 78 (Meeting Abstracts 1): S36.006. doi:10.1212/WNL.78.1_MeetingAbstracts.S36.006.
- ↑ Halpern, J (1 March 2003). "Hallucinogen persisting perception disorder: what do we know after 50 years?". Drug and Alcohol Dependence. 69 (2): 109–119. doi:10.1016/S0376-8716(02)00306-X. PMID 12609692.
- ↑ Schankin, Christoph J.; Maniyar, Farooq H.; Digre, Kathleen B.; Goadsby, Peter J. (2014-03-18). "'Visual snow' – a disorder distinct from persistent migraine aura". Brain (in ഇംഗ്ലീഷ്). 137 (5): 1419–1428. doi:10.1093/brain/awu050. ISSN 1460-2156. PMID 24645145.
- ↑ "Headache Classification Committee of the International Headache Society (IHS) The International Classification of Headache Disorders, 3rd edition". Cephalalgia (in ഇംഗ്ലീഷ്). 38 (1): 1–211. 2018-01-25. doi:10.1177/0333102417738202. ISSN 0333-1024. PMID 29368949.