Jump to content

വിർജിൻ ആന്റ് ചൈൽഡ് വിത്ത് ഫോർ എഞ്ചൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gerard David, Virgin and Child with Four Angels, c. 1510–15. 63.2 cm × 39.1 cm, Metropolitan Museum of Art.

ആദ്യകാല നെതർലാൻഡിഷ് ചിത്രകാരൻ ജെറാർഡ് ഡേവിഡ് 1510 നും 1515 നും ഇടയിലുള്ള കാലഘട്ടത്തിൽ ചിത്രീകരിച്ചതെന്നു കരുതപ്പെടുന്ന ഒരു എണ്ണച്ചായചിത്രമാണ് വിർജിൻ ആന്റ് ചൈൽഡ് വിത്ത് ഫോർ എഞ്ചൽസ് (or Virgin and Child with Angels) വിശുദ്ധ കന്യാമറിയം കുട്ടിയായ യേശുവിനെ എടുത്തിരിക്കുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിൽ കന്യാമറിയത്തിന്റെ ശിരസ്സിനു മുകളിൽ രണ്ട് മാലാഖമാർ സ്വർഗ്ഗരാജ്ഞിയായി കിരീടധാരണം ചെയ്യാനൊരുങ്ങുന്നു. അതിനോടൊപ്പം വിർജിന്റെ ഇരുവശത്തുമായി മറ്റു രണ്ട് മാലാഖമാർ സംഗീതവും നൽകുന്നു. ഡേവിഡിന്റേയും അവസാന കാലഘട്ട ഫ്ലെമിഷ് കലയുടെയും വർണ്ണത്തിന്റെ സമൃദ്ധമായ ഉപയോഗത്തിലും ഈ ചിത്രം മാതൃകയാണ്. യാൻ വാൻ ഐക്കിന്റെ വിർജിൻ വിത്ത് ചൈൽഡ് അറ്റ് എ ഫൗണ്ടൻ, പ്രത്യേകിച്ച് മഡോണയുടെയും കുട്ടിയുടെയും മാതൃകയിൽ ഈ ചിത്രത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഡേവിഡ് നിരവധി അർത്ഥപൂർണ്ണമായ രൂപാന്തരത്തിന് തുടക്കമിട്ടു[1]കൊണ്ട് ചിത്രത്തിനുള്ളിലെ സ്ഥലത്തിന്റെ വീതി കൂട്ടുക, രണ്ട് അധിക മാലാഖമാരെ കൂടി ചിത്രീകരിക്കുക, സമകാലിക പശ്ചാത്തലത്തിൽ രംഗം ക്രമീകരിക്കുക എന്നിവ ബ്രൂഗസിന്റെ വിദൂര കാഴ്ചയോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു. ബൈസന്റൈൻ കല വൈദികസഭകളെ വാൻ ഐക്കിന്റെ പാനൽ വളരെയധികം സ്വാധീനിച്ചു. മാത്രമല്ല ഇത് നിർദ്ദിഷ്ട ചിത്രങ്ങളുടെ മിശ്രിതവുമായിരിക്കാം. മുമ്പത്തെ ചിത്രങ്ങളിൽ അമ്മയുടെയും കുട്ടിയുടെയും രൂപങ്ങൾ ആരാധനാമൂർത്തികളായി അവതരിപ്പിച്ചിരുന്നു. എന്നിട്ടും നവോത്ഥാനകാലഘട്ടത്തിന്റെ മധ്യത്തിൽ കന്യകയെയും കുട്ടിയെയും മനുഷ്യവൽക്കരിക്കാൻ തുടങ്ങി. ഡേവിഡിന്റെ പാനലിൽ അവർ പൂർണമായും മനുഷ്യരാണ്. വാത്സല്യത്തിൽ ബന്ധിതരായ അമ്മയും മകനും ആണ്.

ഒരു സ്വകാര്യ ശേഖരത്തിലായിരുന്ന ഈ ചിത്രം 1977-ൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ ശേഖരത്തിലെത്തി.[2] തൂണുകളിൽ "യേശു വീണ്ടെടുപ്പുകാരൻ" ("IHESVS [RE] DEMPT [OR]") എന്ന വാക്കുകൾ ഉപയോഗിച്ചാണ് ഡേവിഡ് ചിത്രം ആലേഖനം ചെയ്തത്.[3][4]

അവലോകനം

[തിരുത്തുക]

സ്വകാര്യ ഭക്തിക്കായി വരച്ചതെന്നു കരുതുന്ന പൂർണ്ണവലിപ്പമുള്ള ഈ ചിത്രത്തിൽ കുഞ്ഞായ യേശുവിനെ പിടിച്ചിരിക്കുന്ന മറിയയ്ക്കും മകനും ചുറ്റും രണ്ട് വർണ്ണാഭമായ ചിറകുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന നാല് മാലാഖമാരോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു. മാലാഖ മേരിയുടെ തലയ്ക്കു മുകളിൽ സ്വർണ്ണ കിരീടം അണിയിക്കാനൊരുങ്ങുന്നു. ഇത് സ്വർഗ്ഗരാജ്ഞിയെന്ന നിലയിൽ മഡോണയുടെ ഭാവത്തെ പ്രതീകപ്പെടുത്തുന്നു. [5]മറിയത്തിന്റെ പരിശുദ്ധിയെയും കന്യകാത്വത്തെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ള മതിലോടുകൂടിയ ഒരു പൂന്തോട്ടത്തിലെ ഗോതിക് കമാനത്തിന് താഴെ സമകാലിക ബ്രൂഗസിന്റെ കാഴ്ചയ്ക്ക് മുന്നിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.[3]

ഇടുങ്ങിയതും മികച്ചതുമായ ബ്രഷ് ഉപയോഗിച്ച് തടിയിൽ ഈ ചിത്രം അസാധാരണമാംവിധം ചിത്രീകരിച്ചിരിക്കുന്നു.[6]മേരിയുടെ നീളമുള്ള ചുരുണ്ട സുന്ദരമായ മുടിയിഴകൾ വളരെ നേർത്ത ബ്രഷ് സ്ട്രോക്കുകൾ ഉപയോഗിച്ച് നന്നായി ചിത്രീകരിച്ചിരിക്കുന്നു. മടക്കുകളോടുകൂടിയ ചെറിയ സ്വർണ്ണ തുന്നലുകളുള്ള ഭംഗിയുള്ള ചുവന്ന ഗൗൺ അവർ ധരിച്ചിരിക്കുന്നു. യേശുവിനെ ഒരു വെളുത്ത പുതപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. അവയിലെ ലംബ മടക്കുകൾ താഴേയ്ക്ക് തൂങ്ങികിടക്കുന്നു. വലത്തോട്ടും ഇടത്തോട്ടും നിൽക്കുന്ന മാലാഖമാർ യഥാക്രമം ഇരുണ്ട പച്ചയും ഇളം നീല നിറത്തിലുമുള്ള വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു.

അക്കാലത്തെ കലയുടെ മാതൃകയിൽ എല്ലാ പ്രതിഛായകളും വളരെ അനുയോജ്യമാണ്. ഈ ചിത്രത്തിൽ പരസ്പരം ആനുപാതികമല്ലാത്ത, വലിപ്പമേറിയ പ്രതിഛായകൾക്ക് അനുകൂലമായി സ്വാഭാവികത ഉപേക്ഷിക്കപ്പെടുന്നു. മറിയയെ ദൂതന്മാരെക്കാൾ വലുതാക്കി ചിത്രീകരിച്ചിരിക്കുന്നു.[7]അത് മറിയയുടെ കൃത്രിമമായ ആകർഷകവും സ്വർഗ്ഗീയവുമായ സാന്നിധ്യം വർദ്ധിപ്പിക്കുന്നു. എല്ലാ പ്രതിഛായകളുടെ കണ്ണുകൾ കാഴ്ചക്കാരനിൽ നിന്ന് വിട്ടുനിൽക്കുന്നു. കുട്ടിയായ യേശു മാത്രമേ ക്യാൻവാസിൽ നിന്ന് നേരിട്ട് കാഴ്ചക്കാരനെ നോക്കുന്നുള്ളൂ. സമമിതിലുള്ള ഈ ചിത്രത്തിൽ രണ്ട് കേന്ദ്ര രൂപങ്ങളും ഇരുവശത്തും ക്രമീകരിച്ചിരിക്കുന്ന രണ്ട് ജോഡി മാലാഖമാർ സമീകരിക്കുന്നു. ക്യാൻവാസിലെ നിർജ്ജീവമായ കേന്ദ്രം യേശു വഹിക്കുന്നു. മറിയയുടെ ഇരുവശത്തും കാണുന്ന പാതയുടെ വരികളാൽ പൂന്തോട്ടം സന്തുലിതമാണ്. വലതുവശത്തുള്ള പള്ളി ഇടതുഭാഗത്തുള്ള കുന്നിനാൽ സമതുലിതമാണ്.[8]

Madonna at the Fountain. ജാൻ വാൻ ഐക്ക്, സി. 1439. റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ആൻറ്വെർപ്. വാൻ ഐക്കിൽ മാലാഖമാർ കൈവശം വച്ചിരിക്കുന്ന ബഹുമാനത്തിന്റെ തുണിക്ക് പകരം ഡേവിഡ് സ്വർണ്ണ കിരീടം നൽകിയിരിക്കുന്നു.

സിന്റ്-ജാക്കോബ്സ്, ഓൻസ്-ലൈവ്-വ്രൗവ് എന്നീ പള്ളികൾ പൂന്തോട്ടത്തിനപ്പുറത്തുള്ള നഗരദൃശ്യത്തിൽ തിരിച്ചറിയാൻ കഴിയും.[9]പ്രധാന വ്യക്തികളുടെ പുറകിൽ പൂന്തോട്ടത്തിലെ ഒരു മരത്തിനടിയിൽ നടക്കുന്ന ഒരു കാർത്തുഷ്യൻ സന്യാസിയുടെ സ്ഥാനം ഇഷ്ടപ്പെട്ട ബ്രൂഗസിന് പുറത്തുള്ള സിന്റ്-ക്രൂയിസിലെ അവരുടെ ജെനഡൽ മഠത്തിലെ ഒരു അംഗം ഈ ചിത്രം ചിത്രീകരിക്കാൻ നിയോഗിച്ചതായി കരുതുന്നു.[9][10]ഒരു അജ്ഞാത ഘട്ടത്തിൽ തകർന്ന ഒരു മടക്കെഴുത്തുപലക അല്ലെങ്കിൽ ചെറിയ ചിറകുള്ള ബലിപീഠത്തിന്റെ മധ്യ പാനലായിരുന്നു ചിത്രം. ത്രിത്വത്തെ സൂചിപ്പിക്കുന്നതിനായി മേരിക്ക് മുകളിലുള്ള കമാനം രണ്ട് വശങ്ങളിലുള്ള പാനലുകളിലേക്ക് വ്യാപിച്ചതായി അനുമാനിക്കപ്പെടുന്നു.[11]

1500 കളുടെ തുടക്കത്തിൽ ജാൻ വാൻ ഐക്കിന്റെ സ്വാധീനം അതിന്റെ ഉന്നതിയിലായിരുന്നു. ഡേവിഡ് തന്റെ ചിത്രം വാൻ ഐക്കിന്റെ അവസാന ചിത്രമായ വിർജിൻ ആൻഡ് ചൈൽഡ് അറ്റ് എ ഫൗണ്ടൻ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്നു[12].സ്വകാര്യ ആരാധനയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള ഭക്തി ചിത്രങ്ങളുടെ ജനപ്രീതിയും ആവശ്യവും കാരണം, പല ബൈബിൾ രംഗങ്ങളുടെയും ഐക്കണോഗ്രാഫിയുടെ രൂപഘടനയും ഗുണനിലവാരമുള്ളത് ആയിത്തീർന്നു. പലപ്പോഴും മുൻ ചിത്രകാരന്മാരിൽ നിന്ന് പകർത്തിയതാണ്. പ്രത്യേകിച്ചും ഉറവിട ചിത്രം വാണിജ്യപരമായി വിജയകരമാണെങ്കിൽ. ഇത്തരത്തിലുള്ള ഒരു പാനൽ ചിത്രം വിപണിയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് കമ്മീഷൻ ചെയ്തു.[13]ക്രിസ്തുവിന് മുമ്പ് 1510–15-ൽ ചിത്രീകരിച്ച ഇന്ന് ബെൽജിയത്തിലെ ഒരു സ്വകാര്യ ശേഖരത്തിന്റെ ഭാഗവുമായ അദ്ദേഹത്തിന്റെ വിർജിൻ ആൻഡ് ചൈൽഡ്, അഡ്രിയാൻ ഐസെൻബ്രാൻഡിന്റെ ഒരു ചിത്രത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡേവിഡ് ആ രൂപഘടനയിൽ ഈ രംഗം ചിത്രീകരിച്ച സമാനമായ മൂന്ന് വകഭേദങ്ങളിൽ ഒന്നാണ്.[14]

വാൻ ഐക്കിന്റെ ചിത്രീകരണത്തിൽ നിന്ന് ഡേവിഡ് രണ്ട് മാലാഖമാരെ കൂടി ചേർത്തു. കൂട്ടത്തിൽ പ്രതിഛായകൾ തിരിച്ചറിയാവുന്ന സമകാലിക സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. മറിയയുടെയും യേശുവിന്റെയും പ്രതിഛായകൾ രണ്ട് ചിത്രങ്ങളിലും സമാനമാണ്. മറിയയുടെ വസ്ത്രത്തിന്റെ ലംബമായ മടക്കുകൾ മുതൽ, യേശുവിന്റെ യേശുവിന്റെ കാൽമുട്ടുകളും കൈകളും ഉയർത്തിയിരിക്കുന്നു. ഒരു ഭുജം അമ്മയുടെ തോളിൽ എത്തുമ്പോൾ, മറ്റേത് കഴുത്തിൽ എത്തുന്നു[15]വാൻ ഐക്കിന്റെ രചനകളെ ബൈസന്റൈൻ കലയുടെ പ്രതിഛായകൾ സ്വാധീനിച്ചു, ഈ സ്വാധീനം ജെറാർഡിന്റെ ഭാഗത്തേക്ക് കടന്നുവരുന്നു. [16]

കലാചരിത്രകാരൻ മരിയൻ ഐൻസ്‌വർത്ത് ഈ ചിത്രത്തെ "ഒരു ബഹുമാനപ്പെട്ട ചെറുചിത്രമായി ആരാധനയ്ക്കുള്ള ഭക്തിപരമായ വസ്‌തു" എന്നാണ് വിശേഷിപ്പിക്കുന്നത്, ബൈസന്റൈൻ സ്വാധീനം വാൻ ഐക്കിൽ നിന്ന് "കബളിപ്പിക്കപ്പെട്ടു" എന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും, ഏത് പ്രത്യേക പ്രതിഛായകളാണ് വിർജിൻ വിത്ത് ചൈൽഡ് അറ്റ് എ ഫൗണ്ടെയ്‌നിന്റെ അടിസ്ഥാനം എന്ന് വ്യക്തമല്ല.[16] മോൺ‌ട്രിയലിലെ നോട്രെ ഡാം ഡെസ് ഗ്രീസിലെ ഫ്രെസ്കോസ് ഉൾപ്പെടെ നാപ്പൊളിയിലെ സാന്താ മരിയ ഡെൽ കാർമൈൻ, ചർച്ചിലെ രൂപഘടന, രചനാരീതി എന്നിവയുടെ സമാനതയെ അടിസ്ഥാനമാക്കി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ബൈസന്റൈൻ പ്രാതിനിധ്യങ്ങളിൽ കാണുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ ഒരു പ്രാതിനിധ്യം ജെറാർഡ് ചിത്രീകരിക്കുന്നു. മറിയ ഒറ്റപ്പെട്ട ഒരു ആരാധനാചിത്രമാണെങ്കിലും കൂടുതലും തിരിച്ചറിയുന്നത് മനുഷ്യരൂപത്തിലൂടെയാണ്.[17]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Harbison, 161
  2. Donated by Mr. and Mrs. Charles Wrightsman. Smeyers 15
  3. 3.0 3.1 Baetjer et all, 48
  4. Ainsworth, William F., "CHAPTER XLIII", Travels and Researches in Asia Minor, Mesopotamia, Chaldea, and Armenia, Cambridge University Press, pp. 306–318, ISBN 9781316144756, retrieved 2019-07-28
  5. Ainsworth; Christiansen, 306
  6. "Virgin and Child Enthroned and Donor with Angels", The John G. Johnson Collection: A History and Selected Works, Philadelphia Museum of Art, 2018, ISBN 9780876332764, retrieved 2019-07-28
  7. though less so than in the van Eyck
  8. Martin, Alan; Harbison, Samuel A. (1996), "Radiation protection in medicine", An Introduction to Radiation Protection, Springer US, pp. 160–171, ISBN 9780412631108, retrieved 2019-07-28
  9. 9.0 9.1 'Virgin and Child with Four Angels, ca. 1510–15'. Metropolitan Museum of Art. Retrieved 2 July, 2011.
  10. Wrightsman Collection: Paintings, Drawings, Sculpture, p. 60, at ഗൂഗിൾ ബുക്സ്
  11. "Virgin and Child Enthroned and Donor with Angels", The John G. Johnson Collection: A History and Selected Works, Philadelphia Museum of Art, 2018, ISBN 9780876332764, retrieved 2019-07-28
  12. Ainsworth; Christiansen, 222
  13. at the lower end journeymen or guild apprentices would make multiple versions of a near copy and hold them in inventory to be sold at art markets.
  14. Borchert, 144
  15. Martin, Alan; Harbison, Samuel A. (1996), "Radiation protection in medicine", An Introduction to Radiation Protection, Springer US, pp. 160–171, ISBN 9780412631108, retrieved 2019-07-28
  16. 16.0 16.1 Powell, Amy. "A Point "ceaselessly Pushed Back": the Origin of Early Netherlandish Painting". The Art Bulletin 88.4, 2006.
  17. "Gerard David (born about 1455, died 1523). Metropolitan Museum of Art. Retrieved 8 July 2011.
  18. Martin, Alan; Harbison, Samuel A. (1996), "Radiation protection in medicine", An Introduction to Radiation Protection, Springer US, pp. 160–171, ISBN 9780412631108, retrieved 2019-07-28

ഉറവിടങ്ങൾ

[തിരുത്തുക]
  • Ainsworth, Maryan Wynn; Christiansen, Keith. From Van Eyck to Bruegel. New York: Metropolitan Museum of Art, 1998. ISBN 0-87099-870-6
  • Baetjer, Katharine; Moffett, Charles; Walker, Dean; Christiansen, Keith; Sprinson, Mary. "Notable Acquisitions". Metropolitan Museum of Art, No. 1975/1979.
  • Borchert, Till-Holger. Van Eyck to Dürer: The Influence of Early Netherlandish Painting on European Art, 1430–1530. London: Thames & Hudson, 2011. ISBN 0-500-23883-9
  • Harbison, Craig. Jan van Eyck: the play of realism. Reaktion Books, 1995. ISBN 0-948462-79-5
  • Salinger, Margaretta. "An Annunciation by Gerard David." Metropolitan Museum of Art Bulletin, volume 9, no. 9, May 1951.
  • Smeyers, Maurits; Cardon, Bert; Smeyers, Katharina. Als Ich Can. Peeters, 2002. ISBN 90-429-1233-2

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]