വിർജീനിയ ബ്രൂക്ക്സ്
വിർജീനിയ ബ്രൂക്ക്സ് | |
---|---|
ജനനം | ജനുവരി 11, 1886 |
മരണം | ജൂൺ 15, 1929 പോർട്ട്ലാൻറ്, ഒറിഗൺ (പ്രായം 43) |
അന്ത്യ വിശ്രമം | വിൽഹെംസ് പോർട്ട്‍ലാൻസ മെമ്മോറിയൽ |
മറ്റ് പേരുകൾ | വിർജീനിയ വാഷ്ബൺ |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തക, വോട്ടവകാശവാദി, സാഹിത്യകാരി |
അറിയപ്പെടുന്ന കൃതി | മൈ ബാറ്റിൽസ് വിത്ത് വൈസ്, ലിറ്റിൽ ലോസ്റ്റ് സിസ്റ്റർ |
പ്രസ്ഥാനം | വനിതാ വോട്ടവകാശം |
ജീവിതപങ്കാളി(കൾ) | ചാൾസ് ഷേഫേർഡ് വാഷ്ബൺ |
കുട്ടികൾ | വാൾട്ടർ ബാഷ്ബൺ |
മാതാപിതാക്ക(ൾ) | ഒലിവർ എച്ച്. ബ്രൂക്സ്, ഫ്ലോറ പി. ബ്രൂക്സ് |
വിർജീനിയ ബ്രൂക്ക്സ് (ജീവിതകാലം: ജനുവരി 11, 1886 - ജൂൺ 15, 1929) 1900-കളുടെ പ്രാരംഭത്തിൽ ഷിക്കാഗോ മേഖലയിലും ഇന്ത്യാനയിലുടനീളവും പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ വോട്ടവകാശവാദിയും രാഷ്ട്രീയ പരിഷ്കർത്താവുമായിരുന്നു. ഒഹായോയിൽ നിന്ന് ഷിക്കാഗോയിലേക്ക് താമസം മാറിയ മാതാപിതാക്കളുടെ മകളായി വിർജീനിയ ബ്രൂക്സ് ജനിച്ചു. ലിറ്റിൽ ലോസ്റ്റ് സിസ്റ്റർ (1914), മൈ ബാറ്റിൽസ് വിത്ത് വൈസ് (1915) എന്നീ രണ്ട് ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് വിർജീനിയ ബ്രൂക്സ്ര്.[1][2]
ആദ്യകാലജീവിതം
[തിരുത്തുക]1886 ജനുവരി 11 ന് ഷിക്കാഗോയിലെ ഹൈഡ് പാർക്ക് പരിസരത്ത് ഒലിവർ എച്ച്. ബ്രൂക്‌സിന്റെയും ഫ്ലോറ പി ബ്രൂക്‌സിന്റെയും മകളായി വിർജീനിയ ബ്രൂക്ക്‌സ് ജനിച്ചു. മാതാപിതാക്കൾക്ക് അയൽപക്കത്ത് ബോർഡിംഗ് ഹൗസുകൾ ഉണ്ടായിരുന്നു. 1913 ഏപ്രിൽ 3-ന് അവർ ചാൾസ് ഷെപ്പേർഡ് വാഷ്ബേണിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് വാൾട്ടർ വാഷ്ബേൺ എന്നു പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു.
ആക്ടിവിസം
[തിരുത്തുക]ഷിക്കാഗോ, ഇല്ലിനോയിസ്
1910-കളിൽ ബ്രൂക്ക്‌സ് ഷിക്കാഗോയിൽ വിവിധ ഗ്രൂപ്പുകളുമായും രാഷ്ട്രീയ പരിഷ്‌കർത്താക്കളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഒരു വോട്ടവകാശവാദിയും പത്രപ്രവർത്തകയും ഫെമിനിസ്റ്റും പൗരാവകാശ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവുമായിരുന്ന ഐഡ ബി. വെൽസുമായി ബ്രൂക്‌സിന് ആത്മ ബന്ധമുണ്ടായിരുന്നു. ഐഡ ബി. വെൽസ് വിർജീനിയ ബ്രൂക്സിനെ ഷിക്കാഗോയിൽവച്ച് കണ്ടുമുട്ടി. 1913-ൽ, ബെല്ലെ സ്‌ക്വയറിന്റെ സഹായത്തോടെ, ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളെ വോട്ടവകാശ പ്രസ്ഥാനത്തിൽ ഉൾപ്പെടുത്തുന്നതിനായി പ്രവർത്തിച്ച ഒരു ഗ്രൂപ്പായ ആൽഫ സഫ്‌റേജ് ക്ലബ് (ASC) സൃഷ്ടിക്കാൻ ബ്രൂക്ക്‌സ് വെൽസുമായി ചേർന്ന് പ്രവർത്തിച്ചു.[3] ക്ലബിനെ പ്രതിനിധീകരിച്ച് വോട്ടവകാശ മാർച്ചിൽ പങ്കെടുക്കാൻ വെൽസിനെ വാഷിംഗ്ടൺ ഡി.സി.യിലേക്ക് അയയ്‌ക്കാൻ ആവശ്യമായ പണം സ്വരൂപിക്കുക എന്നതായിരുന്നു എഎസ്‌സിയുടെ പ്രഥമ ലക്ഷ്യം. ഇല്ലിനോയിയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ നേതാവായിരുന്ന ഗ്രേസ് ട്രൗട്ട് വെൽസിനോട് പറഞ്ഞത്, സംസ്ഥാനത്തെ വെള്ളക്കാരായ സ്ത്രീകൾക്കൊപ്പം മാർച്ച് ചെയ്യാൻ തനിക്ക് അനുവാദമില്ലെന്നും വേണമെങ്കിൽ കറുത്ത സ്ത്രീകളുടെ ഒരു പ്രതിനിധി സംഘത്തെ രൂപീകരിക്കാമെന്നുമാണ്. ബ്രൂക്സ് അവളുടെ അരികിൽ നിന്നുകൊണ്ട് പറഞ്ഞു, "വംശത്തിന്റെ അടിസ്ഥാനത്തിൽ മിസ് വെൽസിനെ ഒഴിവാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്". ബ്രൂക്‌സും സ്‌ക്വയറും തങ്ങളുടെ സുഹൃത്ത് വെൽസിനൊപ്പം മാർച്ചിന്റെ കറുത്ത വിഭാഗത്തിൽ നടക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മാർച്ച് നടന്ന ദിവസം വെൽസിനെ എവിടെയും കണ്ടില്ല. വെൽസ് എവിടെയാണെന്നുള്ള ആശങ്കയോടെ ബ്രൂക്‌സും സ്‌ക്വയറും ഇല്ലിനോയി വനിതാ വിഭാഗത്തിലേക്ക് മടങ്ങിയെങ്കിലും മാർച്ച് ആരംഭിച്ചപ്പോൾ, വെൽസ് ഇല്ലിനോയിയിലെ വോട്ടർമാരുടെ കൂടെ ബ്രൂക്‌സിനും സ്‌ക്വയറിനും അരികിൽ നിൽക്കാൻ ജനക്കൂട്ടത്തിൽ നിന്ന് ഇറങ്ങിവന്നു.
വെസ്റ്റ് ഹാമണ്ട്, ഇല്ലിനോയി
പിതാവിൽ നിന്ന് ഏകദേശം 39,000 ഡോളർ വിലമതിക്കുന്ന ഭൂമി അവകാശമാക്കിയ ശേഷം ബ്രൂക്ക്സ് മാതാവിനോടൊപ്പം ഇല്ലിനോയിയിലെ വെസ്റ്റ് ഹാമണ്ടിലേക്ക് താമസം മാറ്റി.[4][5] വെസ്റ്റ് ഹാമണ്ട് ഷിക്കാഗോയുടെ തെക്ക് ഭാഗത്ത് ഇല്ലിനോയിയുടേയും ഇന്ത്യാനയുടെയും അതിർത്തിയിലുള്ള ഒരു ഗ്രാമമായിരുന്നു (ഇപ്പോൾ കാലുമെറ്റ് സിറ്റിയുടെ ഭാഗമാണ്). ഗ്രാമത്തിലെ സർക്കാരിന് പ്രയോജനപ്പെടുത്താവുന്ന ഒരു വലിയ വിഭാഗം കുടിയേറ്റക്കാരാണ് ഗ്രാമത്തിൽ നിറഞ്ഞിരിക്കുന്നതെന്ന് അവൾ ശ്രദ്ധിച്ചു. സ്വയം ജോലിയെടുക്കാൻ കഴിയാത്തവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് ഗ്രാമത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അവൾ പ്രവർത്തിച്ചു. വെസ്റ്റ് ഹാമണ്ടിന്റെ ഉപസംസ്കാരത്തിനെതിരെ പ്രചാരണം നടത്തിയ ബ്രൂക്സ്, ഗ്രാമത്തെ അടക്കി ഭരിച്ചിരുന്ന വഴിയമ്പല ഉടമകളെ എതിർക്കുകയും ചെയ്തു. ബ്രൂക്ക്സ് അവളുടെ പരിശ്രമങ്ങളുടെ പേരിൽ വെസ്റ്റ് ഹാമണ്ടിലെ "ജോൺ ഓഫ് ആർക്ക്"[6] എന്ന് അവർ അയപ്പെടുന്നു. 1911-ൽ വെസ്റ്റ് ഹാമണ്ടിന്റെ പദവി ഒരു ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് ഉയർത്തുന്നതിനെതിരേ അവർ നടത്തിയ പ്രചാരണമാണ് രാഷ്ട്രീയ പ്രവർത്തനത്തിലെ അവരുടെ ആദ്യ നീക്കങ്ങളിലൊന്ന്.[7] ഒരു പുതിയ ഭരണക്രമത്തിലേയ്ക്ക് നവീകരിക്കപ്പെടുന്നതിന് മുമ്പ് ഗ്രാമത്തിലെ ദുഷ്പ്രവൃത്തികളേയും അഴിമതിയേയും തുടച്ചു വൃത്തിയാക്കേണ്ടതുണ്ടെന്ന് ബ്രൂക്ക്സ് വിശ്വസിച്ചു. ഗ്രാമത്തെ അടക്കി ഭരിച്ചിരുന്ന അഴിമതിക്കാരായ ഭക്ഷണശാലാ ഉടമകളെ അവൾ ഒറ്റയ്ക്ക് കണ്ടെത്തിക്കൊണ്ട് അവർ പരിഷ്കരണത്തിന് തുടക്കം കുറിച്ചു.
ഇന്ത്യാന
ബ്രൂക്ക്സ് ഇന്ത്യാനയിലുടനീളം വിവിധ ചടങ്ങുകളിൽ സംസാരിച്ചു. 1912-ൽ, ഇന്ത്യാനാപോളിസിലെ തുല്യ വോട്ടവകാശ ലീഗിൽ അവർ ഒരു പ്രധാന ഭാഷകയായിരുന്നു.[8] 1912-ൽ, ഇന്ത്യാനയിലെ റിച്ച്മണ്ടിൽ നടന്ന നവീകരണത്തിനായുള്ള തന്റെ കുരിശുയുദ്ധത്തെക്കുറിച്ചും അവൾ സംസാരിച്ചു.[9]
പിൽക്കാലജീവിതം
[തിരുത്തുക]അവളുടെ പിൽക്കാല ജീവിതത്തിൽ, ബ്രൂക്ക്സ് എന്നറിയപ്പെട്ടിരുന്ന മകൻ വാൾട്ടറിനൊപ്പം ഒറിഗണിലെ പോർട്ട്ലാൻഡിലേക്ക് പടിഞ്ഞാറോട്ട് യാത്ര ചെയ്തു.[10] 1929 ജൂൺ 15-ന് പോർട്ട്‌ലാൻഡിൽ വച്ച് വിർജീനിയ വാഷ്‌ബേൺ എന്ന വിവാഹ നാമത്തിൽ അവർ അന്തരിച്ച അവരുടെ മൃതദേഹം വിൽഹെംസ് പോർട്ട്‌ലാൻഡ് മെമ്മോറിയൽ സെമിത്തേരിയിൽ അടക്കം ചെയ്തു.[11]
അവലംബം
[തിരുത്തുക]- ↑ Brooks, Virginia (1914). Little Lost Sister. Gazzolo and Ricksen.
- ↑ Brooks, Virginia (1915). My Battles with Vice. Macaulay Co.
- ↑ Rouff, Ruth A. (2010). Ida B. Wells: A Woman of Courage. West Berlin, New Jersey: Townsend Press. pp. Chapter 20. ISBN 978-1-59194-218-4 – via Google Books.
- ↑ Bigott, Joseph (2001). From Cottage to Bungalow: Houses and the Working Class in Metropolitan Chicago, 1869-1929. Chicago, IL: University of Chicago Press. ISBN 9780226048758.
- ↑ "Virginia Brooks: 20th century Joan of Arc". Chautauqua Brochure. 1913. Archived from the original on 2016-11-14. Retrieved November 14, 2016 – via Special Collections Dept. at The University of Iowa Libraries, Iowa Digital Library.
- ↑ "The Luyceumite and Talent, Volume 6". Lyceum Magazine. University of Michigan. March 1913. Retrieved 2018-02-19 – via Google Books.
- ↑ "The Lake County Times". February 1, 1911.
- ↑ "The Hammond Times". April 23, 1912.
- ↑ "The Hammond Times". August 27, 1912.
- ↑ "Brooks Washburne". FindAGrave. Retrieved June 29, 2020.
- ↑ "Virginia Brooks Washburne". FindAGrave. Retrieved June 29, 2020.