വി.ആർ.എ. ക്രിക്കറ്റ് ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ആംസ്റ്റൽവീൻ, നെതർലന്റ്സ് |
ഇരിപ്പിടങ്ങളുടെ എണ്ണം | 4500 |
End names | |
സിറ്റി എൻഡ് മൾഡേഴ്സ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ഏകദിനം | 26 മേയ് 1999: കെനിയ v ദക്ഷിണാഫ്രിക്ക |
അവസാന ഏകദിനം | 10 ജൂലൈ 2010: അയർലന്റ് v സ്കോട്ട്ലൻഡ് |
Domestic team information | |
നെതർലന്റ്സ് (1978 – തുടരുന്നു) വി ആർ എ ആംസ്റ്റർഡാം (1939 – തുടരുന്നു) | |
As of 1 ഒക്ടോബർ 2012 Source: ക്രിക്കിൻഫോ |
നെതർലന്റ്സിലെ ആംസ്റ്റൽവീനിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണ് വി ആർ എ ക്രിക്കറ്റ് ഗ്രൗണ്ട്. നെതർലൻസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടാണ് ഇത്. ഈ ഗ്രൗണ്ടിൽ 4500 പേർക്ക് ഒരു സമയം കളി വീക്ഷിക്കാൻ സാധിക്കും. 1939 മുതൽ വി ആർ എ ആംസ്റ്റർഡാം എന്ന ക്ലബിന്റെ ഹോംഗ്രൗണ്ടാണ് ഇത്. 1978ലാണ് ഈ ഗ്രൗണ്ട് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിന് ഉപയോഗിച്ചത്. നെതർലന്റ്സും ന്യൂസിലൻഡും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു അത്. 1999 ലോകകപ്പിലെ ഒരു മത്സരം ഈ ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു. 1990ലെ ഐ.സി.സി. ട്രോഫിക്കും ഈ ഗ്രൗണ്ട് ഉപയോഗിച്ചിരിന്നു. അതു കൂടാതെ ചില പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകൾക്കും ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 443-9 ഈ ഗ്രൗണ്ടിൽ വെച്ചാണ് സ്കോർ ചെയ്യപ്പെട്ടത്. 2006 ജൂലൈയിൽ നെതർലന്റ്സ് ടീമിനെതിരെ ശ്രീലങ്കയാണ് ഈ സ്കോർ നേടിയത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗ്രൗണ്ടിനെക്കുറിച്ച് ക്രിക്കിൻഫോയിൽനിന്ന്
- വി ആർ എ ആംസ്റ്റർഡാം Archived 2012-03-21 at the Wayback Machine. ക്ലബിന്റെ വെബ്സൈറ്റ്