Jump to content

വി.ജെ. ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ജെ ജെയിംസ്.
തൊഴിൽചെറുകഥാകൃത്ത്, നോവലിസ്റ്റ്
ഭാഷMalayalam
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)പുറപ്പാടിന്റെ പുസ്തകം, നിരീശ്വരൻ

ഒരു മലയാള സാഹിത്യകാരനാണ് വി.ജെ. ജെയിംസ് (ജനനം : 8 ഫെബ്രുവരി 1961). ചെറുകഥകളും നോവലും എഴുതാറുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജോസഫ്‌ ആന്റണിയുടെയും. മേരിക്കുട്ടിയുടെയും മകനായി ജനിച്ചു. വാഴപ്പളളി സെന്റ്‌ തെരേസാസ്‌ സ്‌കൂളിലും ചമ്പക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി. കോളജിലും കോതമംഗലം മാർ അത്തനേഷ്യസ്‌ എൻജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം. 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം ഡി.സി.ബുക്ക്സ് രജതജൂബിലി നോവൽ പുരസ്കാരം നേടി. കേരള, സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി പല പ്രശസ്ത പുരസ്‍കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഡി.സി. ബുക്‌സ്‌ രജതജൂബിലി നോവൽ അവാർഡ്‌,1999 (പുറപ്പാടിന്റെ പുസ്തകം)
  • മലയാറ്റൂർ പ്രൈസ്‌,1999 (പുറപ്പാടിന്റെ പുസ്തകം)
  • റോട്ടറി ലിറ്റററി അവാർഡ്‌,1999 (പുറപ്പാടിന്റെ പുസ്തകം)
  • തോപ്പിൽരവി അവാർഡ്, 2015 (നിരീശ്വരൻ)
  • കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ബഷീർ അവാർഡ്, 2015 (നിരീശ്വരൻ)
  • കേരള സാഹിത്യ അക്കാദമി അവാർഡ്, 2017 (നിരീശ്വരൻ))
  • ബഷീർ പുരസ്കാരം, 2018 (നിരീശ്വരൻ)
  • തിക്കുറിശ്ശി അവാർഡ്, 2018 ( ആന്റിക്ളോക്ക് )
  • ഓ. വി. വിജയൻ അവാർഡ്, 2019 ( ആന്റിക്ളോക്ക് )
  • വയലാർ അവാർഡ് (2019) - നിരീശ്വരൻ[2]
  • ഫൊക്കാന സാഹിതൃ പുരസ്കാരം (2023)
  • മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ്, 2023 (ആന്റിക്ളോക്ക് )
  • പി.പദ്മരാജൻ ചെറുകഥ പുരസ്കാരം, 2022 (വെള്ളിക്കാശ്)
  • JCB പ്രൈസ് ഷോർട്ട് ലിസ്റ്റ് , 2021 (Anti clock- പരിഭാഷ)
  • PFC VoW ബുക്ക് അവാർഡ് ലോംഗ് ലിസ്റ്റ് , 2022 (Anti clock- പരിഭാഷ)
  • ആട്ട ഗലാട്ട ബാംഗ്ളൂർ ലിറ്ററേച്ചർ ഫെസ്റ് ബുക്ക് പ്രൈസ് ഷോർട്ട് ലിസ്റ്റ്, 2021 : (Chorashastra, The subtle science of thievery, പരിഭാഷ)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2013-12-19.
  2. https://malayalam.news18.com/news/kerala/vayalar-award-for-v-j-james-nireeswaran-rv-160637.html
"https://ml.wikipedia.org/w/index.php?title=വി.ജെ._ജെയിംസ്&oldid=3944137" എന്ന താളിൽനിന്ന് ശേഖരിച്ചത്