Jump to content

വി. മുസാഫർ അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. മുസാഫർ അഹമ്മദ്
ദേശീയതഇന്ത്യൻ
തൊഴിൽ(s)പത്ര പ്രവർത്തകൻ, സാഹിത്യകാരൻ

യാത്രാ വിവരണത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ് വി. മുസാഫർ അഹമ്മദ് . മരുഭൂമിയുടെ ആത്മകഥ എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ

[തിരുത്തുക]

പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് മുസാഫർ അഹമ്മദ്. ഗായകൻ ഗുലാം അലി ഉൾപ്പെടെ നിരവധി പ്രശസ്തരുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 വർഷത്തെ സൗദി അറേബ്യൻ ജീവിത കാലത്ത് അദ്ദേഹം നടത്തിയ യാത്രകൾ രേഖപ്പെടുത്തിയ മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയ്ക്ക് 2010ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാർഡ് ലഭിച്ചു. അതിന്റെ തുടർച്ചയായി അദ്ദേഹം രചിച്ച പുസ്തകമാണ് മരുമരങ്ങൾ.

കൃതികൾ

[തിരുത്തുക]
  • മരുഭൂമിയുടെ ആത്മകഥ
  • മരുമരങ്ങൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010

അവലംബം

[തിരുത്തുക]
  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=വി._മുസാഫർ_അഹമ്മദ്&oldid=3791543" എന്ന താളിൽനിന്ന് ശേഖരിച്ചത്