Jump to content

വീട്ടുതടങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീതി ന്യായ വ്യവസ്ഥയിൽ, ഒരു വ്യക്തിയെ നിശ്ചിത വാസസ്ഥലത്തിനു പുറത്ത് പോകാൻ അനുവദിക്കാതെ നിർബന്ധമായി താമസിപ്പിക്കുന്ന ശിക്ഷാ നടപടിയാണ് വീട്ടുതടങ്കൽ. യാത്ര ചെയ്യാനുള്ള അനുമതി പൊതുവെ ഇവർക്കുണ്ടായിരിക്കുകയില്ല. ഉണ്ടെങ്കിൽ തന്നെ പരിമിതവും നിശ്ചിത പരിധിക്കുള്ളിലും ആയിരിക്കും. തടവിനോ ദുർഗുണ പരിഹാര പാഠശാലക്കോ പകരമായി നൽകുന്ന, കുറച്ചു കൂടി അനുഭാവ പൂർണ്ണമായ ശിക്ഷാരീതിയാണ് ഇത്.

"https://ml.wikipedia.org/w/index.php?title=വീട്ടുതടങ്കൽ&oldid=2867008" എന്ന താളിൽനിന്ന് ശേഖരിച്ചത്