Jump to content

വെണ്മണി ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം വെണ്മണി ഹരിദാസ്
വെണ്മണി ഹരിദാസ്
വെണ്മണി ഹരിദാസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഹരിദാസ്
വിഭാഗങ്ങൾകഥകളി സംഗീതം
തൊഴിൽ(കൾ)കഥകളി സംഗീതജ്ഞൻ

കേരളീയനായ കഥകളി സംഗീതജ്ഞനാണ് കലാമണ്ഡലം വെണ്മണി ഹരിദാസ്.

ജീവിതരേഖ

[തിരുത്തുക]

മുഴുവൻ സമയ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന വെണ്മണി നാരായണൻ നമ്പൂതിരിപ്പാടിന്റെയും തൃശ്ശൂർ കൈപ്പറമ്പ് കുറൂർ ദേവസേന അന്തർജ്ജനത്തിന്റെയും മകനായി 1946 സെപ്റ്റംബർ 16 ന് ആലുവയിലെ വെണ്മണി മനയിൽ ജനനം.[1]

ജനിച്ച മനയുടെ തൊട്ടടുത്തുള്ള അകവൂർ മനയിൽ അവതരിപ്പിക്കാറുള്ള കഥകളി കണ്ടാണ് അദ്ദേഹത്തിനു കഥകളിയിൽ കമ്പം ഉണ്ടാകുന്നത്. മുണ്ടക്കൽ ശങ്കര വാര്യറാണ് കഥകളി സംഗീതത്തിലെ ആദ്യ ഗുരു. 1960 ൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരുടെ ശിഷ്യത്വത്തിൽ കഥകളി സംഗീതം അഭ്യസിച്ചു.[2] കലാമണ്ഡലത്തിലെ പഠന ശേഷം 1968 ൽ മൃണാളിനി സാരാഭായിയുടെ അഹമ്മദാബാദ് ദർപ്പണയിൽ സംഗീതാദ്ധ്യാപകനായി ചേർന്നു.[3] ഹിന്ദുസ്ഥാനി സംഗീതത്തിൽ അറിവ് നേടാൻ ഈ കാലം ഹരിദാസിനെ സഹായിച്ചു. 1978 ൽ തിരുവനന്തപുര മാർഗ്ഗിയിൽ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേർന്നു.[2]

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം, സ്വം എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[2] ചലച്ചിത്രങ്ങൾക്കു പുറമെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.[4] എൻ.പി വിജയകൃഷ്ണൻ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം ‘ഭാവഗായകൻ’ എന്നപേരിൽ റെയിൻബൊ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചു.[5] സെൻ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സുനിൽ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേർന്ന് നിർമ്മിച്ച വെണ്മണി ഹരിദാസിനെക്കുറിച്ചുള്ള ദഡോക്യുമെന്ററി ചിത്രമാണ് ചിത്തരഞ്ജിനി: റിമംബറിങ്ങ് ദ മാസ്‌റ്റ്രോ.

2005 സെപ്റ്റംബർ 17 ന് 59 ആം വയസ്സിൽ തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു.[6]

കുടുംബം

[തിരുത്തുക]

ഭാര്യ സരസ്വതി, സിനിമ സീരിയൽ നടൻ ശരത് ഹരിത് എന്നിവർ മക്കൾ.[7]

അവലംബം

[തിരുത്തുക]
  1. "വെണ്മണി ഹരിദാസ് | കഥകളി.ഇൻഫൊ | Kathakali.info | കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout". kathakali.info. Archived from the original on 2021-12-17. Retrieved 2021-12-17.
  2. 2.0 2.1 2.2 "വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമർപ്പണവും". athma online. 15 സെപ്റ്റംബർ 2018. Archived from the original on 2021-12-17. Retrieved 2021-12-17.
  3. "The Hindu : Kerala / Thiruvananthapuram News : Venmani Haridas dead". web.archive.org. 12 സെപ്റ്റംബർ 2006. Archived from the original on 2006-09-12. Retrieved 2021-12-17.
  4. "കലാമണ്ഡലം ഹരിദാസ്'s biography and latest film release news". FilmiBeat.
  5. "The Hindu : Entertainment Thiruvananthapuram / Music : Life and times…". archive.ph. 25 ജനുവരി 2013. Archived from the original on 2013-01-25. Retrieved 2021-12-17.
  6. T.k, Achuthan (17 സെപ്റ്റംബർ 2020). "A voice that brought Kathakali plays to life". The Hindu (in Indian English).
  7. "ഈ സുന്ദര നടൻ സകലകലാവല്ലഭൻ!". ManoramaOnline.
"https://ml.wikipedia.org/w/index.php?title=വെണ്മണി_ഹരിദാസ്&oldid=3931802" എന്ന താളിൽനിന്ന് ശേഖരിച്ചത്