വെറോനിക്ക മരിക്കാൻ തീരുമാനിക്കുന്നു
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കർത്താവ് | പൗലോ കൊയ്‌ലോ |
---|---|
യഥാർത്ഥ പേര് | Veronika Decide Morrer |
രാജ്യം | ബ്രസീൽ |
ഭാഷ | പോർച്ചുഗീസ് ഭാഷ |
പ്രസിദ്ധീകരിച്ച തിയതി | 1998 |
മാധ്യമം | Print (Hardcover, Paperback) |
ഏടുകൾ | 210 താളുകൾ (പേപ്പർബാക്ക്) |
ISBN | 0-06-095577-5 |
OCLC | 47204184 |
1998-ൽ വെറോനിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയൻ പെൺകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൗലോ കൊയ്‌ലോ രചിച്ച വേറോനിക്ക ഡിസൈഡ് ടു ഡൈ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് വെറോനിക്ക മരിക്കാൻ തീരുമാനിക്കുന്നു.[1] ഭ്രാന്തിനേക്കുറിച്ച് ചർച്ച ചെയ്യുന്ന ഈ പുസ്തകം പരോക്ഷമായി കൊയ്ലോയുടെ വിവിധ ഭ്രാന്താലയങ്ങളിലേ അനുഭവങ്ങളേകുറിച്ചാണ്. ഉന്മാദത്തിന്റെ അർത്ഥതലങ്ങൾ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പിൽ നിന്ന് കൊണ്ട് തിരിച്ചറിയുന്ന വെറോനിക്കയുടെയും എഡ്വഡിന്റെയും പ്രണയമാണ് ഈ നോവലിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്. അനിവാര്യമായ മരണം അടുത്തെത്തിയിരിക്കുന്നു എന്ന് വിശ്വസിപ്പിച്ച് ഒരാളെ ജീവിതത്തിലേക്ക് മടങ്ങി വരാൻ പ്രേരണയേകുന്നതും ഇവിടെ പ്രമേയമാകുന്നു.
കഥാതന്തു
[തിരുത്തുക]ജീവിതത്തിൽ ആഗ്രഹിച്ചതെന്തും നേടിയെടുക്കാൻ കഴിവുണ്ടായിട്ടും മരിക്കാൻ തീരുമാനിക്കുന്നവളാണ് വെറോനിക്ക[2]. ഉറക്ക ഗുളികകൾ കഴിച്ച് മരിക്കാൻ തീരുമാനിക്കുന്ന വെറോനിക്ക മരണത്തിലേക്ക് വഴുതി വീഴുന്നതിന് മുമ്പ് ഒരു മാഗസിൻ വായിക്കാനെടുക്കുന്നു. അതിൽ സ്ലൊവെനിയ എവിടെയാണ് എന്ന് ഒരു ലേഖനത്തിൽ വായിക്കുന്ന അവൾ തന്റെ മരണത്തിന് കാരണം അതാണെന്ന് വരുത്തിതീർക്കുന്നവണ്ണം ഒരു കത്ത് പത്രാധിപർക്കെഴുതുന്നു.
അവളുടെ എല്ലാ പ്രതീക്ഷകളും തകരുന്നത് താൻ ഒരു സ്ലൊവേനിയയിലെ ഒരു ഭ്രാന്താശുപത്രിയിലാണ് എന്നും തനിക്കിനി അധികനാൾ ആയുസ്സില്ല എന്നും മനസ്സിലാക്കുമ്പോഴാണ്. അവളുടെ വരവ് നിരാശാരോഗിയായ ഡെസ്ക്ക, മേരി,സ്കിസോഫ്രീനിയ ബാധിതനും പിന്നീട് വെറോനിക്കയുടെ കാമുകനും ആകുന്ന എഡ്വേഡിനേയും സാരമായി സ്വാധീനിക്കുന്നു. ഭ്രാന്താശുപത്രിയിലെ അന്തേവാസി എഡ്വാഡുമായി വെറോനിക്ക പ്രണയത്തിലാവുന്നു. വില്ലെറ്റിലെ ജീവിതത്തിനിടയിൽ വെറോനിക്ക ആ ഭ്രാന്താശുപത്രിയിൽ അവൾക്ക് ഇഷ്ടമുളളതുപോലെ പെരുമാറാൻ കഴിയുമെന്നും ആരും അവളെ ശ്രദ്ധിക്കുന്നില്ലെന്നും മനുസ്സിലാക്കുന്നു.ജീവിതത്തിൽ ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന് തിരിച്ചറിയുമ്പോൾ ഇന്നേവരെ ചെയ്യാതിരുന്ന, എന്നാൽ അതിയായി ആഗ്രഹിച്ച കാര്യങ്ങളെല്ലാം വെറോനിക്ക വില്ലെറ്റിൽ വച്ച് നേടുന്നു. അനിവാര്യമായ മരണം അടുത്തെത്തിയിരിക്കുന്നു എന്ന് വിശ്വസിപ്പിച്ച് ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്നുളള അവിടുത്തെ മനോരോഗവിദഗ്ദ്ധനായ ഡോ.ഇഗോറിന്റെ പരീക്ഷണത്തിൽ ഭാഗഭാക്കാകുയായാരിന്നു താനെന്ന് അവൾ അവസാനം മനുസ്സിലാക്കുന്നു
പതിപ്പുകൾ
[തിരുത്തുക]നാൽപ്പത്തഞ്ചു ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[3]അൽബേനിയൻ,അറബി,അസർബൈജാനി,ബൾഗേറിയൻ,കാറ്റിയൻ,ചൈനീസ്(പരമ്പരാഗതം),ചൈനീസ്(സിംപ്ലിഫൈഡ്),ക്രൊയേഷ്ൻ,സെച്ച്,ഡാനിഷ്,ഡച്ച്,ഇംഗ്ലീഷ്,എസ്റ്റേണിയൻ,ഫർസി,ഫിനിഷ്,ഫ്രാൻസ്,ഗാലീസിയൻ,ജോർജിയൻ,ജർമ്മൻ,ഗ്രീസ്,ഹിബ്രു,ഹംഗേറിയൻ,ഐസ്ലാൻഡിക്ക്,ഇന്തോനേഷ്യൻ,ഇറ്റാലിയൻ,ജാപ്പനിസ്,കൊറിയൻ,ലാറ്റിൻ,ലിത്തുവാനിയൻ,മാസിഡോണിയൻ,മലയാളം,നൗറിജിയൻ,പോളിഷ്,പോർച്ചുഗീസ്,റൊമാനിയൻ,റഷ്യൻ,സെർബിയൻ,സ്ലൊവാക്,സ്ലൊവേനിയൻ,സ്പാനിഷ്,സ്വീഡിഷ്,തായ്,ടർക്കിഷ്,ഉക്രൈൻ,വിയറ്റ്നാമിസ്എന്നിവയിലേക്ക്.
അവലംബം
[തിരുത്തുക]- ↑ "വെറോനിക്ക മരിക്കാൻ തീരുമാനിക്കുന്നു". ഡിസി ബുക്സ്. Retrieved 12 ഒക്ടോബർ 2016.
- ↑ [1]
- ↑ languages Archived 2015-09-24 at the Wayback Machine.