വെളുത്ത കത്രീന (നോവൽ)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കർത്താവ് | മുട്ടത്തുവർക്കി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | സാഹിത്യ പ്രസാധക സഹകരണ സംഘം |
പ്രസിദ്ധീകരിച്ച തിയതി | 1967 |
വെളുത്ത കത്രീന, മലയാള സാഹിത്യ രംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലാണ്. 1967 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കോട്ടയത്തെ സാഹിത്യ പ്രസാധക സഹകരണ സംഘമായിരുന്നു ഈ നോവലിന്റെ പ്രസാധകർ.
1968 ൽ ഈ നോവലിൽ പുറത്തിറങ്ങി ഏതാണ് ഒരു വർഷത്തിനുശേഷം ഇതിന്റെ ചലച്ചിത്രരൂപവും പിറവിയെടുത്തു. പ്രശസ്ത സംവിധായകനായിരുന്ന ശശികുമാർ സംവിധാനം ചെയ്ത് സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി എന്നിവരായിരുന്നു നോവലിന്റെ സിനിമാരൂപത്തിൽ കഥാപാത്രങ്ങളെ അതവതിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും മുട്ടത്തുവർക്കിയായിരുന്നു.
കഥാസന്ദർഭം.
[തിരുത്തുക]കേരളത്തിലെ സാമൂഹ്യക്രമത്തിൽ വേരൂന്നിയിരുന്ന വർണ്ണ-വർഗ്ഗ വിവേചനങ്ങളുടെ കാലത്താണ് ഈ നോവൽ എഴുതപ്പെട്ടത്. തൊലിയുടെ നിറം, ജാതി, എന്നിവയാൽ ഒരു ദളിത് വനിതയ്ക്ക് സമൂഹത്തിൽ നിന്നു നേരിടേണ്ടിവന്ന അവഗണനയും മറ്റു പ്രശ്നങ്ങളാണ് ഈ നോവലിനെ ഇതിവൃത്തം. വെളുത്ത കത്രീന എന്ന നോവൽ, സവർണ്ണ അവർണ്ണ ഭേദം സമൂഹത്തിൽനിന്നു വേരറുത്തുമാറ്റാനുള്ള സാമൂഹ്യ പരിശ്രമത്തിൻറെ സൂചനകളായി കണക്കാക്കാൻ സാധിക്കുന്നതാണ്.
നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
· തിരുമേനി.
· ചെല്ലപ്പൻ
· കത്രീന
· റോസി
· മാർത്തപ്പുലയി
· കുര്യച്ചൻ
· മനോഹരൻ
· കൃഷ്ണപ്പണിക്കർ
· ഡോക്ടർ സൈനബ
· തേവൻ
· മാധവൻ
· അപ്പായി
· ലക്ഷ്മിക്കുട്ടി
· മേരിയമ്മ
· മണിയപ്പൻ