വെള്ളക്കണ്ണിക്കുരുവി
വെള്ളക്കണ്ണിക്കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Zosteropidae (disputed)
|
Genus: | |
Species: | Z. palpebrosus
|
Binomial name | |
Zosterops palpebrosus (Temminck, 1824)
| |
Synonyms | |
Sylvia palpebrosa |
മഞ്ഞതേൻകിളിയുടെ പിടയോട് സദൃശ്യമുള്ളതും,മിക്ക സമയവും ഇരുപതും മുപ്പതുംഅടങ്ങിയ കൂട്ടങ്ങളായി മറ്റു പലതരം പക്ഷികളുടെ കൂടെ മരങ്ങളിൽ ഇര തേടി നടക്കുന്നതുമായ വെള്ളക്കണ്ണിക്കുരുവി[1] [2][3][4] സദാ 'ചീർ - ചീർ' എന്നും സ്വീ - സ്വീ എന്നും മറ്റും ചിലച്ചുകൊണ്ടിരിക്കും.
ശരീരപ്രകൃതി
[തിരുത്തുക]ഒറ്റ നോട്ടത്തിൽ പച്ചനിറം ആണെന്ന് തോന്നുന്ന ഈ ചെറു പക്ഷിയുടെ പ്രധാന ലക്ഷണം കണ്ണിനു ചുറ്റുമുള്ള വെള്ള വളയമാണ്.ദേഹത്തിൻറെ ഉപരിഭാഗം എല്ലാം മഞ്ഞകലർന്ന പച്ച, മുഖം, താടി, തൊണ്ട എന്നിവയും ഗുദവും നല്ല മഞ്ഞ. മാറിടവും വയറും വിളർത്ത ചാരനിറം. കൊക്കിനും കണ്ണിനും ഇടയിൽ കറുപ്പ്.വാലിൻറെ അഗ്രഭാഗത്തിന് ചതുരാകൃതിയാണ്.
ആവാസ്തവ്യവസ്ഥ
[തിരുത്തുക]പശ്ചിമഘട്ടത്തിൽ സുമാർ 1500 അടിക്കുമീതെ പൊക്കമുള്ള പ്രദേശങ്ങളിൽ ആണ് പതിവായി കാണുക. നിത്യഹരിത വനങ്ങളോടു പ്രത്യേകകൂറുള്ള ഈ പക്ഷി എസ്റേറററുകളിലും ഇരതേടുന്നതിന് പതിവായി വരാറുണ്ട്.
ആഹാരം
[തിരുത്തുക]പൂന്തേൻ ആണ് വെള്ളക്കണ്ണിക്കുരുവിയുടെ പ്രധാന ആഹാരം, തേൻകിളികളുടെത് പോലെ നല്ല നീളമുള്ളതും തേൻ നുകരുവാൻ ഉതകുന്ന പ്രത്യേക സംവിധാനം ഉള്ളതുമാണ് ഈ പക്ഷിയുടെയും നാവ്.വെള്ളികണ്ണികുരുവി ചെറു പ്രാണികളെയും പിടിച്ചു തിന്നുന്ന പതിവുണ്ട്.
പ്രജനനം
[തിരുത്തുക]മാർച്ച് തൊട്ട് മെയ് വരെ ആണ് വെള്ളികണ്ണികുരുവിയുടെ പ്രജനനകാലം.ഒരു ചെടിയുടെയോ മരത്തിൻറെയോ ചെറിയ ചില്ലയിൽ ഉള്ള കവരത്തിൽ ആണ് കൊച്ചു കോപ്പപോലുള്ള കൂട് പിടിപ്പിക്കുക.കൂടിൻറെ വക്കുകളെ ചിലന്തിവലകൊണ്ട് കവരത്തിൽ ബന്ധിച്ചിരികും. നാരുപോലുള്ള പുല്ലിഴകളും വേരുകളും പാശിയും മറ്റും കൊണ്ട് ഉണ്ടാക്കുന്ന ഈ കൂട് മനോഹരമായതാണ്. നീല നിറത്തിലുള്ള മൂന്നു മുട്ടകളാണ് സാധാരണ ഇടുക.
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Oriental White-eye videos, photos & sounds Archived 2013-12-06 at the Wayback Machine. on the Internet Bird Collection.
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- അഫ്ഗാനിസ്താനിലെ പക്ഷികൾ
- ഏഷ്യയിലെ പക്ഷികൾ
- ബർമ്മയിലെ പക്ഷികൾ
- ഭൂട്ടാനിലെ പക്ഷികൾ
- കംബോഡിയയിലെ പക്ഷികൾ
- ചൈനയിലെ പക്ഷികൾ
- ഇന്ത്യയിലെ പക്ഷികൾ
- ഇന്തോനേഷ്യയിലെ പക്ഷികൾ
- ലാവോസിലെ പക്ഷികൾ
- മലേഷ്യയിലെ പക്ഷികൾ
- ശ്രീലങ്കയിലെ പക്ഷികൾ
- തായ്ലാന്റിലെ പക്ഷികൾ
- കേരളത്തിലെ പക്ഷികൾ