Jump to content

വെള്ളപ്പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളപ്പരുന്ത്
ഒരു മുതിർന്ന വെള്ളപ്പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Falconiformes (but see text)
Family:
Subfamily:
Buteoninae (but see text)
Genus:
Species:
L. albicollis
Binomial name
Leucopternis albicollis
(Latham, 1790)

അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ്‌ വെള്ളപ്പരുന്ത്. ഇംഗ്ലീഷിൽ White Hawk എന്നു വിളിക്കുന്നു. ശാസ്ത്ര നാമം ലെയ്കൊപ്റ്റെർനിസ് ആൽബികോളിസ് (Leucopternis albicollis). അസിപിട്രിഡേ കുടുംബത്തിൽ ഉൾപ്പേടുന്നുണ്ടങ്കിലും ഇതേ കുടുംബത്തിലുള്ള മറ്റു പ്രാപ്പിടിയന്മാരുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളപ്പരുന്ത് വ്യത്യസ്തരാണ്‌.അതിനാൽ ബ്യൂ ട്ടിയൊനെ ഉപകുടുംബത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കുടുംബത്തെ പറ്റി ഇപ്പോഴും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. അമേരിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലാണിവയെ കാണപ്പെടാറുള്ളത്.

ശരീര ഘടന

[തിരുത്തുക]

പ്രായപൂർത്തിയാകുമ്പോൽ 46-56 സെ.മി നീളം വയ്ക്കുന്ന വെള്ളപ്പരുന്തിന്റെ ചിറകിന്‌ വീതി കൂടുതലാണ്‌. തലയും ചിറകിന്റെ അടിവശവും വെള്ള നിറമാണുള്ളത്. ചിറകിന്റെ ഉപരിഭാഗവും കൊക്കും കറുത്ത നിറത്തിലാണ്‌, എന്നാൽ കാലുകൾക്ക് മഞ്ഞ നിറാമാണുള്ളത്.
കാഴ്ചയിൽ ആൺ-പെൺ പരുന്തുകൾക്ക് വ്യത്യാസം അധികം കാണാറില്ല, ആൺ(650 ഗ്രാം) പരുന്തുകളെക്കാൾ പെൺപരുന്തുകൾക്കാണ്‌‌(840 ഗ്രാം) തൂക്കംകൂടുതലുള്ളത്. പ്രായപൂർത്തിയാകാത്ത പരുന്തുകളുടെ ശരീരത്തിൽ ധാരാളം കറുത്ത പുള്ളികൾ കാണാം.

ഭക്ഷണ രീതി

[തിരുത്തുക]

താഴ്വരകളിലും, മരക്കൂട്ടങ്ങളിലുമാണ്‌ വെള്ളപ്പരുന്തുകളുടെ ആവാസം. ഇഴജന്തുക്കളാണ്‌ പ്രധാന ഭക്ഷണം, എന്നിരുന്നലും ചെറിയ സസ്തനികളെയും ഷഡ്പദങ്ങളേയും ഇരയാക്കാറുണ്ട്. ചില സമയങ്ങളിൽ കുരങ്ങുകളുടെയും മറ്റു സസ്തനികളുടെയും ഭക്ഷണം തട്ടിപ്പറിക്കാറുണ്ട്.
വലിയ കമ്പുപകളുയോഗിച്ച് മരങ്ങളിലാണ്‌ കൂട് നിർമ്മിക്കുന്നത്. സാധാരണ ബ്രൗൺപുള്ളികളുള്ള ഒരു(നീല-വെള്ള) മുട്ടയാണിടുന്നത്.

ഉപ വർഗ്ഗങ്ങൾ

[തിരുത്തുക]

വെള്ളപ്പരുന്തുകളിൽ നാല്‌ ഉപ വിഭാഗങ്ങളുണ്ട്.

  • ലെയ്കൊപ്റ്റെർനിസ് ആൽബികോളിസ് ഘീസ്ബ്രെഘ്റ്റി – തെക്കൻ മെക്സിക്കോ മുതൽ നികാറാഗുവ വരെ കാണപ്പെടുന്നു.
തൂവെള്ള നിറം. കറുത്ത് ചെറിയ വാലും മഞ്ഞ നിറത്തിലുള്ള കണ്ണും.
  • ലെയ്കൊപ്റ്റെർനിസ് ആൽബികോളിസ് കൊസ്റ്റാരിസെൻസിസ് – ഹൊണ്ടൂറാസ് മുതൽ പനാമ വരേയും, കൊളമ്പിയയിലും കാണപ്പെടുന്നു.
ഘീസ്ബ്രെഘ്റ്റിയുമായി നല്ല സാദൃശ്യം, കണ്ണുകൾക്ക് ബ്രൗൺ നിറം.
  • ലെയ്കൊപ്റ്റെർനിസ് ആൽബികോളിസ് വില്ലിയാമിനേ – വടക്കുപടിഞ്ഞാറൻ മെക്സിക്കോയുടെ പ്രാന്ത പ്രദേശങ്ങളിലും പശ്ചിമ വെനുസിലയിലും കാണപ്പെടുന്നു.
കറുപ്പ് നിറത്തോടു കൂടിയ വലിയ ചിറകുകൾ, കണ്ണുകൾക്ക് ബ്രൗൺ നിറം.
  • ലെയ്കൊപ്റ്റെർനിസ് ആൽബികോളിസ് ആൽബികോളിസ് – വടക്കൻ കൊളമ്പിയയിലും മദ്ധ്യ വെനുസുല മുതൽ ബ്രസീലിൽ വരെയും കാണപ്പെടുന്നു.
വലിപ്പത്തിൽ മറ്റുള്ളവയേക്കാൾ ചെറുത്, ചിറകുകൾക്ക് അഞ്ജന വർണ്ണം, കണ്ണുകൾക്ക് ബ്രൗൺ നിറം.

അവലംബം

[തിരുത്തുക]
  • "Leucopternis albicollis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 27 December 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  • Cisneros-Heredia, Diego F. (2006): Notes on breeding, behaviour and distribution of some birds in Ecuador. Bull. B.O.C. 126(2): 153-164. PDF fulltext Archived 2013-06-26 at the Wayback Machine
  • de Mello Beisiegel, Beatriz (2007): Foraging Association between Coatis (Nasua nasua) and Birds of the Atlantic Forest, Brazil. Biotropica 39(2): 283–285. doi:10.1111/j.1744-7429.2006.00255.x (HTML abstract)
  • ffrench, Richard; O'Neill, John Patton & Eckelberry, Don R. (1991): A guide to the birds of Trinidad and Tobago (2nd edition). Comstock Publishing, Ithaca, N.Y.. ISBN 0-8014-9792-2
  • Hilty, Steven L. (2003): Birds of Venezuela. Christopher Helm, London. ISBN 0-7136-6418-5
  • Laverde-R., Oscar; Stiles, F. Gary & Múnera-R., Claudia (2005): Nuevos registros e inventario de la avifauna de la Serranía de las Quinchas, un área importante para la conservación de las aves (AICA) en Colombia [New records and updated inventory of the avifauna of the Serranía de las Quinchas, an important bird area (IBA) in Colombia]. Caldasia 27(2): 247-265 [Spanish with English abstract]. PDF fulltext Archived 2012-02-15 at the Wayback Machine

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെള്ളപ്പരുന്ത്&oldid=3827928" എന്ന താളിൽനിന്ന് ശേഖരിച്ചത്