Jump to content

വെൻഡി ഡോണിഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെൻഡി ഡോണിഗർ
വെൻഡി ഡോണിഗർ 2012
ജനനം (1940-11-20) നവംബർ 20, 1940  (84 വയസ്സ്)
New York City
പൗരത്വംUnited States
കലാലയംHarvard University
Oxford University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംHistory of Religions,
Hinduism,
Sanskrit literature,
Mythology
സ്ഥാപനങ്ങൾUniversity of Chicago
ഡോക്ടർ ബിരുദ ഉപദേശകൻDaniel H. H. Ingalls, Sr.

അമേരിക്കൻ ഗവേഷകയും എഴുത്തുകാരിയും ചിക്കാഗോ സർവ്വകലാശാലയിലെ അധ്യാപികയുമാണ് വെൻഡി ഡോണിഗർ (ജനനം : 20 നവംബർ 1940). ഋഗ്വേദം, കാമസൂത്രം, മനുസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങൾ ഡോണിഗർ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തു. ദീർഘകാലമായി ഇന്ത്യൻ ചരിത്രത്തിലും സംസ്‌കാരത്തിലുംഗവേഷണം നടത്തിവരികയാണ്.[1]

ജീവിതരേഖ

[തിരുത്തുക]

ഹിന്ദു സംസ്കാരം, പുരാണകഥകൾ തുടങ്ങി വിഷയങ്ങളിൽ ഇന്ത്യയിൽ തങ്ങി ഗവേഷണം നടത്തി.

വിവാദങ്ങൾ

[തിരുത്തുക]

ഡോണിഗർ രചിച്ച "ദ ഹിന്ദൂസ്: ആൻ ആൾട്ടർനേറ്റീവ് ഹിസ്റ്ററി" (ഹിന്ദു ഒരു ബദൽ ചരിത്രം) എന്ന പുസ്തകം ശിക്ഷാ ബചാവോ ആന്ദോളൻ എന്ന ഹൈന്ദവ സംഘടന പ്രതിഷേധമുയർത്തിയതോടെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ പിൻവലിച്ചു. കോടതിയുടെ മധ്യസ്ഥതയിൽ പ്രസാധകർ, ഇന്ത്യയിൽ അച്ചടിച്ച പുസ്തകത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാനും പുസ്തകത്തിന്റെ തുടർപ്രസിദ്ധീകരണം നിർത്തിവെക്കാനുമാണ് തീരുമാനിച്ചത്. സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക സങ്കൽപ്പങ്ങൾ, പല കാലഘട്ടങ്ങളിൽ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ട കർമ-ധർമ വിചാരങ്ങൾ തുടങ്ങിയവയാണ് പുസ്തകത്തിലെ ഉള്ളടക്കം. കെട്ടിച്ചമച്ച കഥകളും കൃത്യമല്ലാത്ത വിവരങ്ങളുമാണ് പുസ്തകത്തിലെന്ന് ആരോപിച്ചാണ് ശിക്ഷാ ബചാവോ ആന്ദോളൻ കോടതിയെ സമീപിച്ചത്.[2]

കൃതികൾ

[തിരുത്തുക]
  • ‘ദി ഹിന്ദൂസ്: ആൻ ആൾട്ടർനേറ്റിവ് ഹിസ്റ്ററി’

അവലംബം

[തിരുത്തുക]
  1. "എഴുത്തുകാരെ നിശ്ശബ്ദമാക്കാൻ ശ്രമം". ദേശാഭിമാനി. 16-Feb-2014. Retrieved 2014 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. പി.പി.ബാലചന്ദ്രൻ ന്യൂഡൽഹി (Feb 21, 2014). "തുമ്മിയാൽ തെറിക്കുന്ന മൂക്ക്‌". മാതൃഭൂമി. Archived from the original on 2014-02-25. Retrieved 2014 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെൻഡി_ഡോണിഗർ&oldid=4092710" എന്ന താളിൽനിന്ന് ശേഖരിച്ചത്