ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
Our Lady of Good Health Our Lady of Vailankanni Holy Mother of Good Health | |
---|---|
സ്ഥാനം | Velankanni, India |
തിയതി | 16th and 17th century |
സാക്ഷി | Young boy |
തരം | Marian apparition |
അംഗീകാരം നൽകിയത് | Pending approval by the Holy See |
ദേവാലയം | Basilica of Our Lady of Good Health, Velankanni, India Feast day, 8 September |
ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് അഥവാ ഔവർ ലേഡി ഓഫ് വേളാങ്കണ്ണി എന്നും അറിയപ്പെടുന്നു. 16 മുതൽ 17 നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി പട്ടണത്തിൽ രണ്ടുതവണ പ്രത്യക്ഷപ്പെട്ടതായി കേൾവികേട്ടതിനെ തുടർന്ന് വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് ആളുകൾ നൽകിയ ശീർഷകമാണ് ഇത്. [1]
ചരിത്രം
[തിരുത്തുക]വേളാങ്കണ്ണിയിൽ മേരിയുടെ പ്രശസ്‌തമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് ചരിത്രപരമായ രേഖകളോ തെളിവോ ഒന്നും ഇല്ലെങ്കിലും, പതിനാറാം നൂറ്റാണ്ടിലെ രണ്ട് പ്രത്യക്ഷപ്പെടലുകളും പതിനേഴാം നൂറ്റാണ്ടിൽ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്ന് പോർച്ചുഗീസ് നാവികരെ രക്ഷിച്ചതും വാമൊഴിയാലുള്ള പാരമ്പര്യം മാത്രമാണ്.[2]
പാരമ്പര്യമനുസരിച്ച്, വിദൂരസ്ഥലത്ത് താമസിച്ചിരുന്ന തൈര് വില്ക്കുന്ന ഒരു ആൺകുട്ടിക്ക് ആദ്യത്തെ ദൃശ്യം നൽകിയതായി പറയപ്പെടുന്നു. യാത്രയ്ക്കിടെ, ആൺകുട്ടി ഒരു തടാകത്തിനരികിൽ ആൽമരത്തണലിൽ വിശ്രമിക്കാൻ നിന്നു. സുന്ദരിയായ ഒരു സ്ത്രീ, ഒരു കുഞ്ഞിനെ വഹിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. കുഞ്ഞിന് നൽകാൻ കുട്ടിയോട് കുറച്ച് പാൽ ആവശ്യപ്പെട്ടതായും ആൺകുട്ടി നൽകുകയും ചെയ്തു. പാൽ വിതരണത്തിനായി ഒരു വീട്ടിലെത്തിയപ്പോൾ പാൽ കുറവായിരിക്കുന്നതിനും കാലതാമസത്തിന് കുട്ടി ക്ഷമ ചോദിക്കുകയും ചെയ്തെങ്കിലും പാൽ നല്കാനായി പാത്രത്തിന്റെ അടപ്പ് തുറന്നപ്പോൾ പാത്രം നിറയെ പാൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
രണ്ടാമത്തെ ദൃശ്യം കുറച്ച് വർഷങ്ങൾക്ക് ശേഷം സംഭവിച്ചു. ഒരു മുടന്തൻ ആൺകുട്ടി കടന്നുപോകുന്ന യാത്രക്കാർക്ക് തൈര് വിൽക്കുമായിരുന്നു. പകൽ ചൂടിൽ നിന്ന് രക്ഷപ്പെടുന്നതിനായി അവൻ ഒരു വലിയ ആൽമരത്തിന്റെ തണലിൽ താൽക്കാലികമായി വിശ്രമിക്കുകയായിരുന്നു. എന്നിരുന്നാലും, തൈരുവാങ്ങാനാളെ ലഭിച്ചില്ല. പെട്ടെന്ന്, ഒരു കുഞ്ഞിനെ പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീ അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും ഒരു കപ്പ് തൈര് ആവശ്യപ്പെടുകയും ചെയ്തു. അവൻ അവൾക്ക് ഒരു കപ്പ് തൈര് കൊടുക്കുകയും ആ സ്ത്രീ കുഞ്ഞിന് നൽകുകയും ചെയ്തു. ആ സ്ത്രീ ആൺകുട്ടിയോട് നാഗപട്ടണത്തിലേക്ക് പോകാനും പട്ടണത്തിൽ ഒരു കത്തോലിക്കാ പുരുഷനെ കണ്ടെത്താനും അവളുടെ ബഹുമാനാർത്ഥം വേളാങ്കണ്ണിയിൽ ഒരു ചാപ്പൽ പണിയാൻ പറയാനും ആവശ്യപ്പെട്ടു. പെട്ടെന്ന് മുടന്ത് മാറി സുഖം പ്രാപിച്ച ആ കുട്ടി നാഗപട്ടണത്തിലേക്ക് ഓടി. അവിടെ ആളെ കണ്ടെത്തി കഥ പറഞ്ഞു.
ഈ ദൃശ്യങ്ങൾ ഹോളി സീ അംഗീകരിച്ചിട്ടില്ല.
ബസിലിക്ക
[തിരുത്തുക]Part of a series on the |
Mariology of the Catholic Church |
---|
കന്യാമറിയത്തിന്റെ പ്രത്യക്ഷപ്പെടൽ ഓർമ്മയ്ക്കായി ഒരു ഗോതിക് ശൈലിയിലുള്ള ബസിലിക്ക വേളാങ്കണ്ണിയിൽ നിർമ്മിച്ചിരിക്കുന്നു. പോർച്ചുഗീസുകാരും ഇന്ത്യക്കാരും ചേർന്ന് സ്ഥാപിച്ച ബസിലിക്ക തൈര് വിൽപ്പനക്കാരൻ മറിയയെയും യേശുവിനെയും കണ്ട സ്ഥലത്ത് തന്നെ നിർമ്മിച്ചിരിക്കുന്നു.[3] ഇന്ത്യൻ സാരി ധരിച്ച് മഡോണയെ ചിത്രീകരിക്കുന്ന രണ്ട് പ്രതിമകളിൽ ഒന്നാണ് ഇത്. മറ്റൊരു പ്രതിമ മുഗൾ ചക്രവർത്തിയായ ഔറംഗസീബിനൊപ്പം സംസ്‌കരിച്ചതായി പറയപ്പെടുന്നു.[4] ഇന്ത്യയിലുടനീളമുള്ള തീർത്ഥാടകർക്കുള്ള ഒരു കേന്ദ്രമായും എല്ലാ ക്രിസ്മസ് വേളയിലും ബഹുഭാഷാ പ്രാർത്ഥനകളുടെ സമ്മേളനമായും ബസിലിക്ക അറിയപ്പെടുന്നു.[5]
ചിത്രശാല
[തിരുത്തുക]-
വേളാങ്കണ്ണി മെയിൻ ബസിലിക്കയും പെരുന്നാളിന്റെ പതാകയും
-
വേളാങ്കണ്ണി ചർച്ച് - മുൻവശം
-
വേളാങ്കണ്ണി ബസിലിക്ക- വിപുലീകരണം - മുൻവശം
-
വേളാങ്കണ്ണി ബസിലിക്ക- ഒരു പനോരമിക് സൈഡ് വ്യൂ - പള്ളിയും പള്ളി വിപുലീകരണവും
-
വേളാങ്കണ്ണി ബസിലിക്ക- ഇടത് വശത്തെ കാഴ്ച
-
വേളാങ്കണ്ണി ബസിലിക്ക- Right side view
-
വേളാങ്കണ്ണി ബസിലിക്ക സന്ധ്യക്ക്
-
വേളാങ്കണ്ണി ചർച്ച് കുളം
-
തീർത്ഥാടകർ മുട്ടുകുത്തി കുളത്തിനു നേരെ നടക്കുന്നു
-
വേളാങ്കണ്ണി - ആരാധന കേന്ദ്രം
-
വേളാങ്കണ്ണി ബസിലിക്ക
-
അമ്മ മേരി ആദ്യമായി പ്രത്യക്ഷപ്പെട്ട നാടു തിട്ടുവിലെ ചാപ്പൽ
-
സെന്റ് സെബാസ്റ്റ്യന് ഒരു ചാപ്പൽ വേളാങ്കണ്ണി
-
വേളാങ്കണ്ണി ചർച്ച് ഭവന ഓഫീസ്, പുരോഹിതരുടെ വസതിയും ഒരു കടയും
അവലംബം
[തിരുത്തുക]- ↑ Description of the miracles at the Velankanni Shrine
- ↑ History of the Basilica on its home page Archived December 3, 2007, at the Wayback Machine.
- ↑ Mukherjee, Rila. 2009. 'Locality, history, memory: Vailankanni and a new geography of citizenship.' In Mukherjee, Rila and Tajesh, M.N. (eds.), Locality, History, Memory: The Making of the Citizen in South Asia, pp. 152–181. Newcastle on Tyne: Cambridge Scholars Publishing.
- ↑ R.V. Smith Mother Mary... in a sari Archived 2004-01-18 at the Wayback Machine. from The Hindu
- ↑ ""History of Vailankanni". Archived from the original on 2015-03-11. Retrieved 2019-08-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Sanctuary of Our Lady of Vailankanni – Official website
- Marian Shrine of Vailankanni TV Archived 2019-08-05 at the Wayback Machine. – Live streaming