വൈട്രേ ഹ്വാലെർ ദേശീയോദ്യാനം
Ytre Hvaler National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Ytre Hvaler National Park logo.svg | |
Location | Hvaler, Norway |
Nearest city | Fredrikstad |
Coordinates | 59°N 11°E / 59°N 11°E |
Area | 354 കി.m2 (3.81×109 sq ft), of which 14 കി.m2 (150,000,000 sq ft) is land 340 കി.m2 (3.7×109 sq ft) is water |
Established | 26 June 2009 |
Governing body | Norwegian Directorate for Nature Management |
വൈട്രേ ഹ്വാലെർ ദേശീയോദ്യാനം, നോർവ്വേയിലെ ഹ്വാലെർ, ഫ്രെഡ്രിൿസ്റ്റാഡ്, ഓസ്റ്റ്ഫോൾഡ് മുനിസിപ്പാലിറ്റികളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2009 ജൂൺ 26 ന് സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, നോർവ്വെയിലെ ദേശീയ മറൈൻ പാർക്ക് ആണ്.[1] വൈട്രേ ഹ്വാലെർ ഭൂരിഭാഗവും മറൈൻ പാർക്കാണ്. ഇത് ഓസ്ലോഫ്‍ജോർഡിൻറെ കിഴക്കൻ തീരങ്ങളുടെ പുറമേയുള്ള ഭാഗങ്ങളും ഉൾക്കൊള്ളുന്നു. തെക്ക്, ദേശീയോദ്യാനത്തിൻറെ അതിർത്തികൾ, നോർവേ-സ്വീഡൻ അതിർത്തിയിലുള്ള കോസ്റ്റർഹാവെറ്റ് ദേശീയോദ്യാനത്തിന് തൊട്ടടുത്താണ്.
വൈട്രേ ഹ്വാലെർ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 354 ചതുരശ്രകിലോമീറ്ററാണ് (137 ചതുരശ്ര മൈൽ), ഇതിൽ 340 കിമീ2 (130 ച മൈൽ) കടലും 14 കിമീ2 (5 ച മൈൽ) കരഭൂമിയുമാണ്.[2]
ഈ പ്രദേശത്തുള്ള അധിവാസകേന്ദ്രങ്ങൾക്ക് വെങ്കലയുഗം വരെ പഴക്കമുള്ളതായിരിക്കാമെന്നു കരുതപ്പെടുന്നു.തീരദേശ സംസ്ക്കാരമാണ് നൂറ്റാണ്ടുകളോളം ദേശീയോദ്യാനമേഖല പിന്തുടർന്നു വന്നിരുന്നത്. ഇതിനാൽ മത്സ്യബന്ധനത്തിനുള്ള ബോട്ട് ഹൌസുകൾ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നു. അക്കെറോയ മേഖല 1682 നും 1807 നും ഇടയ്ക്ക് അധിവാസമേഖലയായി മാറിയിരുന്നു.
ഈ ദേശീയോദ്യാനമേഖലയിൽ 50 ലധികം കപ്പലപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1717-ലെ ക്രിസ്മസ് പ്രളയകാലത്ത് നഷ്ടപ്പെട്ട ഡാനിഷ് യുദ്ധക്കപ്പലായ HDMS Lossen ആണ് ഏറ്റവും പ്രധാനപ്പെട്ടത്.[3]
ദേശീയോദ്യാനത്തിനുള്ളിൽ രണ്ട് വിളക്കുമാടങ്ങൾ ഉണ്ട്; ടോർബ്‍ജോർൻസ്ക്ജെർ, ഹോംലുങ്കൻ എന്നിവയാണിവ. നോർവീജിയൻ തീരദേശ ഭരണത്തിൻകീഴിലാണിതു പ്രവർത്തിക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
Rødshue
-
Søsterøyene
-
Guttormstangen
-
Heia
-
Landfasten
-
Torbjørnskjær lighthouse,
-
Holmlungen lighthouse
അവലംബം
[തിരുത്തുക]- ↑ Leif Ryvarden. "Ytre Hvaler nasjonalpark". Store norske leksikon. Retrieved December 1, 2016.
- ↑ "FOR 2009-06-26 nr 883: Forskrift om vern av Ytre Hvaler nasjonalpark, Hvaler og Fredrikstad kommuner, Østfold" (in Norwegian). Lovdata. 2009. Retrieved 22 August 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Claiming the Past: History, Memory, and Innovation Following the Christmas Flood of 1717". Environmental History. Archived from the original on 2016-12-20. Retrieved December 1, 2016.
- ↑ Geir Thorsnæs. "Tisler". Store norske leksikon. Retrieved December 1, 2016.
- ↑ Geir Thorsnæs. "Herføl". Store norske leksikon. Retrieved December 1, 2016.
- ↑ Geir Thorsnæs. "Akerøya". Store norske leksikon. Retrieved December 1, 2016.