വൈദ്യുതമോട്ടോറുകൾ പലവിധം, ഒരു 9 വോൾട്ട് ബാറ്ററിയുമായി വലിപ്പത്തിലുള്ള താരതമ്യം.
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് വൈദ്യുതമോട്ടോർ. ആധുനികകാലത്ത് ജലസേചനം, യാത്ര, ശീതീകരണം, തുടങ്ങിയ എല്ലാ മനുഷ്യവ്യാപാരങ്ങളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. റോക്കറ്റുകളിലും വിമാനങ്ങളിലും മുതൽ കപ്പലുകളിലുംകമ്പ്യൂട്ടറുകളിലും വരെ ഉപയോഗിക്കപ്പെടുന്ന വിവിധയിനത്തിലും വലിപ്പത്തിലുമുള്ള വൈദ്യുതമോട്ടോറുകൾ ഉണ്ട്.