Jump to content

വൈലോപ്പിള്ളി സംസ്കൃതി ഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തനതു കലാരൂപങ്ങളുടെയും സാംസ്കാരികപാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും വേദിയാകുന്നതിനോടൊപ്പം തന്നെ അവയെക്കുറിച്ചുള്ള ഗവേഷണം, രേഖകൾ സൂക്ഷിക്കൽ എന്നിവയ്ക്കും സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരികസ്ഥാപനമാണ് വൈലോപ്പിള്ളി സംസ്കൃതിഭവൻ. [1]

ആസ്ഥാനം

[തിരുത്തുക]

തിരുവനന്തപുരം നന്തൻകോട് നാളന്ദയിൽ സ്ഥിതി ചെയ്യുന്നു.

വൈലോപ്പിള്ളി സംസ്കൃതി ഭവൻ

കേരളീയവാസ്തുവിദ്യാസമ്പ്രദായമനുസരിച്ചുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പരമ്പരാഗതരീതിയിലുള്ള പടിപ്പുര പ്രവേശനകവാടമായുള്ള ഈ സമുച്ചയത്തിൽ കൂത്തമ്പലം, ഓപ്പൺ എയർ ആഡിറ്റോറിയം, ആർട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് തുടങ്ങിയവയും ഉണ്ട്. ഈ സാംസ്കാരികസമുച്ചയം 2001-ൽ രാഷ്ട്രത്തിന് സമർപ്പിക്കുകയുണ്ടായി. സാംസ്കാരികമന്ത്രി ചെയർമാനായി ഇരുപതംഗങ്ങളുൾപ്പെട്ട ഭരണസമിതിയും എട്ട് അംഗങ്ങളുൾപ്പെട്ട നിർവാഹകസമിതിയുമാണ് സ്ഥാപനത്തിന്റെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.

ഗവേഷണ കേന്ദ്രം

[തിരുത്തുക]

കേരളീയകലകളെയും സംസ്കാരത്തെയും കുറിച്ച് ഉപരിപഠനവും ഗവേഷണവും നടത്താൻ ആഗ്രഹിക്കുന്നവർക്കായി ബൃഹത്തായ ഒരു ഗ്രന്ഥശാലയും വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉണ്ട്. ഇത് 2008-ൽ തുടങ്ങിയതാണ്.

സംഘാടനം

[തിരുത്തുക]

വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആഭിമുഖ്യത്തിൽ 2004 -ൽ ആരംഭിച്ച ദേശീയ നൃത്തോത്സവമാണ് മുദ്ര. തകഴി ശിവശങ്കരപിള്ള, എം. പി. നാരായണപിള്ള, കോവിലൻ, പി. കേശവദേവ്, കെ. സുരേന്ദ്രൻ, എം. ഗോവിന്ദൻ, ടി. പി. കിഷോർ, ടി. വി. കൊച്ചുബാവ, പി. പത്മരാജൻ, പുളിമാന പരമേശ്വരൻ പിള്ള, ഒ. വി. വിജയൻ എന്നിവരുടെ ഓർമ്മദിനം കഥാവേള ദിനമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റെഷൻ, സാംസ്കാരികപുരാരേഖകളുടെ ശേഖരം, സംസ്കൃതപുസ്തകങ്ങളുടെ അപൂർവ്വ ശേഖരം, കലാകാരന്മാരുടെ വെബ്സൈറ്റുകൾ, കേരള സംസ്കാരപഠനം എന്നിവ ഈ സ്മാരകത്തിന്റെ പ്രത്യേകതകളാണ്.

അവലംബം

[തിരുത്തുക]
  1. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്