വോസ്തോക്ക് തടാകം
വോസ്തോക്ക് തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 77°30′S 106°00′E / 77.500°S 106.000°E |
Type | Subglacial rift lake |
Basin countries | അന്റാർട്ടിക്ക |
പരമാവധി നീളം | 250 കി.മീ (160 മൈ)[1] |
പരമാവധി വീതി | 50 കി.മീ (30 മൈ)[1] |
ഉപരിതല വിസ്തീർണ്ണം | 12,500 കി.m2 (4,830 ച മൈ) |
ശരാശരി ആഴം | 432 മീ (1,417 അടി) |
പരമാവധി ആഴം | 510 മീ (1,700 അടി)[1] to 900 മീ (3,000 അടി)[2] |
Water volume | 5,400 കി.m3 (1,300 cu mi)[2] ± 1,600 കി.m3 (400 cu mi) |
Residence time | 13,300 yrs |
Islands | 1 |
അധിവാസ സ്ഥലങ്ങൾ | വോസ്ടോക് സ്റ്റേഷൻ |
അന്റാർട്ടിക്കയിൽ ഹിമാവരണത്തിനു താഴെയുള്ള തടാകങ്ങളിൽ ഏറ്റവും വലുതാണ് വോസ്തോക്ക് തടാകം. സെൻട്രൽ അന്റാർട്ടിക് ഐസ്ഷീറ്റിൽ 4000 മീറ്റർ(13,000 അടി) താഴെയാണ് ഈ തടാകത്തിന്റെ കിടപ്പ്. തടാകത്തിന്റെ ഏറ്റവും വിസ്തൃതമായ ഭാഗത്ത് 250 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുണ്ട്. 14,000 ച.കി.മീ വിസ്തൃതിയുള്ള തടാകത്തിന്റെ മധ്യത്തിൽ ഒരു ദ്വീപുണ്ടെന്ന് 2005 മെയിൽ കണ്ടെത്തി. റഷ്യയുടെ അന്റാർട്ടിക് ഗവേഷണകേന്ദ്രമായ വോസ്തോക്ക് സ്റ്റേഷനടിയിൽ കണ്ടെത്തിയതുകൊണ്ടാണ് തടാകത്തിന് ആ പേരു കിട്ടിയത്. റഷ്യൻ ഭാഷയിൽ വോസ്തോക്കിന് കിഴക്ക് എന്നാണർത്ഥം.
1996 ൽ റഷ്യൻ, ബ്രീട്ടിഷ് ശാസ്ത്രജ്ഞരാണ് തടാകത്തിന്റെ അസ്തിത്വം കണ്ടുപിടിച്ചത്. 2005 ഏപ്രിലിൽ ജർമ്മൻ, റഷ്യൻ ശാസ്ത്രജ്ഞന്മാർ ചേർന്ന് തടാകത്തിൽ തിരകൾ ഉണ്ടാകുന്നതായി കണ്ടെത്തി. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനമനുസരിച്ച് തടാകത്തിന്റെ ജലനിരപ്പിൽ നേർത്ത വ്യത്യാസമുണ്ടാകുന്നതായും അവർ തിരിച്ചറിഞ്ഞു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Antarctica's Lake Vostok Controversy". Antarctic and Southern Ocean Coalition. 2010. Archived from the original on 2013-11-12. Retrieved 10 February 2011.
- ↑ 2.0 2.1 "Subglacial Lake Facts". Ldeo.columbia.edu. Retrieved 7 February 2012.