വോൾട്ട തടാകം
വോൾട്ട തടാകം | |
---|---|
സ്ഥാനം | west east |
നിർദ്ദേശാങ്കങ്ങൾ | 6°30′N 0°0′E / 6.500°N 0.000°E |
Type | Reservoir |
പ്രാഥമിക അന്തർപ്രവാഹം | White Volta River Black Volta River |
Primary outflows | Volta River |
Catchment area | 385,180 കി.m2 (148,720 ച മൈ) |
Basin countries | Ghana |
ഉപരിതല വിസ്തീർണ്ണം | 8,502 കി.m2 (3,283 ച മൈ) |
ശരാശരി ആഴം | 18.8 മീ (62 അടി) |
പരമാവധി ആഴം | 75 മീ (246 അടി) |
Water volume | 148 km3 (32.6 × 1012 gallons) |
തീരത്തിന്റെ നീളം1 | 4,800 കിലോമീറ്റർ (15,748,030 അടി) |
ഉപരിതല ഉയരം | 85 മീ (279 അടി) |
1 Shore length is not a well-defined measure. |
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമാണ് വോൾട്ട തടാകം[1]. മധ്യഘാനയിൽ 8,502 ച.കി.മീ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വോൾട്ട ഘാനയുടെ കാർഷിക മേഖലയിൽ വൻ സ്വാധീനമാണ് ചെലുത്തുന്നത്. വടക്കൻ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വൈറ്റ് വോൾട്ട, ബ്ലാക്ക് വോൾട്ട എന്നീ നദികളെ അകൊസൊമ്പൊ എന്ന സ്ഥലത്ത് പണിത പടുകൂറ്റൻ അണക്കെട്ടിലൂടെ ചെറുത്തുനിർത്തിയാണ് ഈ റിയർവോയർ നിർമ്മിച്ചിട്ടുള്ളത്. ഘാനയുടെ ആദ്യ പ്രസിഡന്റായ ക്വാമേ എൻക്രുമയുടെ സ്വപ്നപദ്ധതിയായിരുന്നു അകൊസൊമ്പൊ ഡാം. 1965-ലാണ് ഈ ഡാം കമ്മീഷൻ ചെയ്തത്. ലോകബാങ്ക്, അമേരിക്ക, ബ്രിട്ടൻ, അമേരിക്കൻ കമ്പനിയായ വൽകോ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഡാം പണിതത്. രാഷ്ട്രത്തിന് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ച ഈ ഭീമൻ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അവകാശം വൽകോ കമ്പനിക്ക് വിട്ടുകൊടുക്കേണ്ടിവന്നത് വൻവിവാദമായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തിലെ പ്രധാന ജലവൈദ്യുതപദ്ധതിയായും ജലവിതരണപദ്ധതിയായും 'അകൊസൊമ്പൊ' നിലകൊള്ളുന്നു. 124 മീറ്റർ ഉയരവും 368 മീറ്റർ വീതിയുമുള്ള ഈ അണക്കെട്ട് ഘാനയുടെ മൊത്തം കരവിസ്തൃതിയുടെ ഏഴു ശതമാനം ഉൾക്കൊള്ളുന്നു. അകൊസൊമ്പൊയിൽ തുറന്നുവിടുന്ന ജലമാണ് വോൾട്ട നദിയായി ഒഴുകുന്നത്. വോൾട്ട നദി തെക്കു കിഴക്കോട്ട് ഒഴുകി അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ പതിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-12-20.