വ്യാപം അഴിമതി
മധ്യപ്രദേശ് സംസ്ഥാനത്ത് വ്യാപം ബോർഡ് നടത്തിയ പ്രവേശന-ഉദ്യോഗസ്ഥ പരീക്ഷകളിൽ നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ആൾമാറാട്ടം നടത്തിയ പരീക്ഷാർത്ഥികളും ചേർന്ന് പരീക്ഷാ ക്രമക്കേടുകളും അഴിമതിയുമാണ് വ്യാപം അഴിമതി എന്ന പേരിലറിയപ്പെടുന്നത്.
വ്യാപം ബോർഡ്
[തിരുത്തുക]മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡൽ (മധ്യപ്രദേശ് പ്രഫഷനൽ എക്സാമിനേഷൻ ബോർഡ്) എന്നതിൻെറ ഹിന്ദി ഭാഷയിലെ ചുരുക്കപ്പേരാണ് വ്യാപം (വ്യാവസായിക് പരീക്ഷാ മണ്ഡൽ ഹിന്ദി: व्यवसायिक परीक्शा मण्डल, व्यापम). പബ്ളിക് സർവിസ് കമ്മീഷൻ വഴി നികത്താത്ത സംസ്ഥാനത്തെ വിവിധ പോസ്റ്റുകളിലേക്ക് വ്യാപം ബോർഡ് നടത്തുന്ന പരീക്ഷകൾ വഴിയാണ് നിയമനം നടത്തി വരുന്നത്. ഒരു വർഷം ശരാശരി 21 പരീക്ഷകളിലായി ഉദ്ദേശം 14 ലക്ഷം ഉദ്യോഗാർത്ഥികൾ/ വിദ്യാർത്ഥികൾ വ്യാപം നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.
വ്യാപം അഴിമതി ചുരുക്കത്തിൽ
[തിരുത്തുക]1995 മുതൽ വ്യാപം അഴിമതി വെളിച്ചത്ത് വന്നുതുടങ്ങിയിരുന്നു. 2000-ൽ ചറ്റാർപൂർ ജില്ലയിൽ ആദ്യത്തെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യുകയും ചെയ്തു. 2004-ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാലും ഇതെല്ലാം ഒറ്റപ്പെട്ട കേസുകളായാണ് കണ്ടിരുന്നത്. [1]
2013 മധ്യപ്രദേശ് പ്രി-മെഡിക്കൽ ടെസ്റ്റ്
[തിരുത്തുക]2013-ലാണ് വ്യാപം അഴിമതിയുടെ വ്യാപ്തി പുറം ലോകമറിഞ്ഞത്. 2013-ൽ വ്യാപം നടത്തിയ പ്രീ-മെഡിക്കൽ ടെസ്റ്റിൽ നിരവധി രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ജഗദീഷ് സാഗർ വളരെ വലിയ അളവിൽ തന്നെ ക്രമക്കേടുകൾ നടത്തിയിരുന്നു. 2013 ജൂലായ് 7ന് നടത്തിയ പരീക്ഷയ്ക്ക് അൾമാറാട്ടം നടത്താനായി ഇൻഡോർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന 20 പേരെ ജൂലായ് 6 രാത്രിയിൽ അറസ്റ്റ് ചെയ്തു. ഇതിൽ 17 പേർ ഉത്തർപ്രദേശ് സ്വദേശികളാണ്. ആൾമാറാട്ടം നടത്തുന്നവർക്ക് അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് ജഗദീഷ് സാഗർ നേതൃത്വം നൽകുന്ന വലിയൊരു റാക്കറ്റ് ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. വെളിവായ വിവരങ്ങളൂടെയടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡോ. ആനന്ദ് റായി ഇൻഡോർ നഗരത്തിലെ പോലിസ് സുപ്രണ്ടിന് (ഇക്കണോമിക് ഒഫൻസ് വിംഗ്) പരാതി നൽകി. [2]
2013 ജൂലായ് 13-ന് മുമ്പൈയിൽ ഇന്ന് ജഗദീഷ് സാഗറിനെ അറസ്റ്റ് ചെയ്യുകയും 317 കുട്ടികളുടെ പട്ടിക പിടിച്ചെടുക്കുകയും ചെയ്തു. ഈ സമയത്ത് സംശയത്തിന്റെ നിഴലിലൊന്നുമുണ്ടാകാതിരുന്ന എം.പി.പി.ഇ.ബി. എക്സാം കണ്ട്രോളർ ആയിരുന്ന പങ്കജ് ത്രിവേദി, സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾക്കും മെഡിക്കൽ കോളേജ് ഡീനുകൾക്കും സാഗറിന്റെ കൈയ്യിലുണ്ടായിരുന്ന പട്ടികയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സത്യവാങ്മൂലം എഴുതി വാങ്ങി അവർക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ജഗദീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2013 സെപ്റ്റംബർ 28 ന് ത്രിവേദിയേയും അറസ്റ്റ് ചെയ്തു.
2013 ഒക്ടോബർ 5-ന് സ്പെഷ്യൽ ടാസ്ക് ഫോർസ് (എസ്.ടി.എഫ്.) ജഗദീഷ് സാഗറ് അടക്കം 28 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 2013 ഡിസംബറിൽ എസ്.ടി.എഫ്. 23000 പേജുള്ള മറ്റൊരു കുറ്റപ്പത്രം 34 പേർക്കെതിരെ ഇൻഡോർ ജില്ലാ കോടതിയിൽ സമർപ്പിച്ചു. ജഗദീഷ് സാഗർ, പങ്കജ് ത്രിവേദി, ഡോ. സഞ്ജീവ് ഷിൽപ്പകാർ, ഗംഗാറാം പിപ്‌ലിയ എന്നിവരും കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ചേർന്ന് 30 പേരും കുറ്റപ്പത്രത്തിലുണ്ട്.
അഴിമതി ആരോപിക്കപ്പെട്ട മറ്റ് പരീക്ഷകൾ
[തിരുത്തുക]2012-നടന്ന പ്രി-പിജി, ഫുഡ് ഇൻസ്പെക്റ്റർ സെലക്ഷൻ ടെസ്റ്റ്, മിൽക് ഫെഡറേഷൻ ടെസ്റ്റ്, സുബേദാർ-സബ് ഇൻസ്പെക്റ്റർ ആന്റ് പ്ലാറ്റൂൺ കമാണ്ടർ സെലക്ഷൻ ടെസ്റ്റ്, പോലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ടെസ്റ്റ് തുടങ്ങിയ അഞ്ച് റികൃട്ട്മെന്റ് പരീക്ഷകളിൽ ക്രമക്കേട് നടന്നതായി 2013 നവംബറിൽ എസ്.എടി.എഫ്. കണ്ടെത്തുകയുണ്ടായി.
അന്വേഷണം
[തിരുത്തുക]വ്യാപം അഴിമതിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ രാഷ്ട്രീയ - ഉന്നത ഉദ്യോഗസ്ഥരെയും വെളിച്ചത്ത് കൊണ്ടുവരാൻ ഡോ. ആനന്ദ് റായ് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഉത്തരവിട്ട പ്രകാരം ബി.ജെ.പി സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസിൽ 300 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 400 പ്രതികൾ ഒളിവിലാണ്. ഇന്ത്യയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതികളായ അഴിമാതിയാണിത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പങ്കും ഇതിൽ ആരോപിക്കപ്പെടുന്നു. വ്യാപം നിയമനതട്ടിപ്പ് കേസിൽ ഉന്നത ഇടപെടൽ ഇല്ലാത്ത അന്വേഷണം ഉറപ്പുവരുത്താൻ ഗവർണറെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്.[3]സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പി െല്ലന്ന് അറിയിച്ച് മധ്യപ്രദേശ് ഹൈകോടതിക്ക് കത്ത് അയക്കുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻപറഞ്ഞു [4]
പരീക്ഷാ തിരിമറിയുടെ രീതികൾ
[തിരുത്തുക]പരീക്ഷാ തിരിമറി പ്രധാനമായും മൂന്നു വിധത്തിലാണ് നടന്നിരുന്നത്.
- മുൻ വർഷങ്ങളിൽ പരീക്ഷ പാസായ മിടുക്കന്മാരായ വിദ്യാർത്ഥികളേയും ഉഗ്യോഗസ്ഥന്മാരേയും എജന്റുമാർ പണം നൽകി പകരം പരീക്ഷാർത്ഥികളാക്കുന്നു. എക്സാമിനേഴ്സിന്റേയും പരീക്ഷ ഉദ്യോഗസ്ഥരുടേയും സഹായത്തിൽ ഹാൾ ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ചെയ്യുന്നത്.
- മിടുക്കന്മാരെ ഡമ്മി ഹാൾ ടിക്കറ്റ് കൊടുത്ത് പരീക്ഷാർത്ഥിയുടെ അടുത്ത് സീറ്റ് കൃമീകരിച്ച് കോപ്പി അടിയ്ക്കാൻ അവരം ഒരുക്കികൊടുക്കുന്നു.
- പരീക്ഷാർത്ഥികൾ ഉത്തരം എഴുതാതെ പരീക്ഷയിൽ പങ്കെടുക്കുന്നു, പിന്നീട് ഉത്തരമെഴുതിയ കടലാസുകൾ അവർക്കു വേണ്ടി സമർപ്പിക്കുന്നു.
ദുരൂഹ മരണങ്ങൾ
[തിരുത്തുക]അതിനു ശേഷം , ഇടനിലക്കാർ, പ്രോക്സി പരീക്ഷാർത്ഥികൾ, ഡമ്മി പരീക്ഷാർത്ഥികൾ, അന്വേഷണ ഉദ്യോഗസ്ഥർ, വ്യാപം ജീവനക്കാർ എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട 48 പേർ സംശായ്സ്പദമായ രീതിയിൽ മരണപ്പെട്ടു
വ്യാപം അഴിമതിയെ വെളിച്ചത്തു കൊണ്ടുവന്നവരും വാർത്ത റിപ്പോർട്ട് ചെയ്തവരും അന്വേഷണ സംഘത്തെ സഹായിച്ചവരും ഇടനിലക്കാരും പകരം പരീക്ഷ എഴുതിയവരും ഡമ്മി പരീക്ഷാർത്ഥികളും, അന്വേഷണ ഉദ്യോഗസ്ഥരും, വ്യാപം ജീവനക്കാരുമെല്ലാമായി ഇതുവരെ 48 ആളുകൾ ദുരൂഹമായി കൊല്ലപ്പെടുകയുണ്ടായി. ഈ ദുരൂഹ കൊലപാതകങ്ങൾ ഇപ്പോൾ രാജ്യ ശ്രദ്ധ നേടിയിരിക്കുകയാണ്.[5][6][7]
- 2009 നവം. 21 നു വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വികാസ് സിംഗ് താക്കൂർ എന്ന വ്യാപം കേസിലെ ഇടനിലക്കാരൻ മരുന്നിന്റെ റിയാക്ഷൻ മൂലം കൊല്ലപ്പെട്ടു എന്ന് രജിസ്റ്റർ ചെയ്തു.
- മധ്യപ്രദേശ ഗവർണറുടെ മകൻ ഷൈലേഷ് യാദവ് കൊല്ലപ്പെട്ടു.
- അഴിമതി കേസിൽ സാക്ഷിയായ നമ്രദ ദാമോദറിൻെറ മൃതദേഹം ഉജ്ജയിനിലെ റെയിൽവേ പാളത്തിൽനിന്നാണ് കണ്ടെടുത്തു.
- നമ്രദ ദാമോറിൻെറ മാതാപിതാക്കളെ കണ്ടിറങ്ങിയ ഉടനെ ആജ്തക്ക് ചാനൽ ലേഖകൻ അക്ഷയ് സിങ്[8]
- അന്വേഷണ സംഘത്തെ സഹായിച്ച ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ ഡോ. അരുൺ ശർമ കൊല്ലപ്പെട്ടു.
- എൻ എസ്. മെഡിക്കൽ കോളേജ് ഡീനായിരുന്ന ടി കെ സകാല്ലേ കൊല്ലപ്പെട്ടു.
- സബ് ഇൻസ്പെക്ടർ ട്രെയിനി അനാമിക കുശ്വാഹയെ മധ്യപ്രദേശിലെ സാഗർ പൊലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അനാമിക ഫെബ്രുവരി മുതൽ ട്രെയിനിങ്ങിനായി ഇവിടെ താമസിച്ചു വരികയായിരുന്നു.
- വ്യാപം അഴിമതിയിൽ ഉൾപ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് 2015 ഒക്ടോബർ 17ന് ഒഡീഷയിലെ ഝാർസുഗുഡയിൽ റെയിൽവെ ട്രാക്കിൽ കാണപ്പെട്ടത്. [9]
- വ്യാപം അഴിമതി റിപ്പോർട്ട് ചെയ്തിരുന്ന ആജ് തക് റിപ്പോർട്ടർ, അക്ഷയ് സിംഗ് കൊല്ലപ്പെട്ടു.
- വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളായ പ്രവീൺ കുമാറിനെ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. [10]
ആശിഷ് ചതുർവേദി
[തിരുത്തുക]വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന നാലു ആൾക്കാരിൽ ഒരാളാണ് ആശിഷ് ചതുർവേദി എന്ന 26കാരൻ . 2009ലാണ് രോഗം വന്ന് അമ്മയെ ആശുപത്രിയിലാക്കിയപ്പോൾ പരിശോധിക്കാൻ വന്ന ഡോക്ടർക്ക് അടിസ്ഥാനവിവരമോ പരിശീലനമോ ഇല്ളെന്ന് മനസ്സിലായതിനെ തുടർന്ന് അന്വേഷണം തുടങ്ങി. തുടർന്ന് 2013ൽ നടത്തിയ ഒളികാമറ ഓപറേഷനിൽ വ്യാപം പരീക്ഷാ നടത്തിപ്പിലെ പണമിടപാട് വന്നു. ദുരൂഹമരണങ്ങൾ തുടർക്കഥയായപ്പോൾ തന്റെ ദുരൂഹ മരണം പ്രവചിച്ചു ആശിഷ് ചതുർവേദി രംഗത്തെത്തിയതും വാർത്താ പ്രാധാന്യം നേടി.[11]
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖർ
[തിരുത്തുക]- ലക്ഷ്മികാന്ത് ശർമ്മ, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
- ഡോ. വിനോദ് ഭണ്ഡാരി, മുഖ്യ പ്രതി
- ഒ.പി. ശുക്ല, സ്പെഷ്യൻ ഓഫീസർ വ്യാപം
- പങ്കജ് ത്രിവേദി, വ്യാപം പരീക്ഷാ കണ്ട്രോളർ
- ശിവഹരി. ഐ പി എസ്
- ഡോ. ജഗ്ദീഷ് ശിവ, മുഖ്യ ഇടനിലക്കാർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-11. Retrieved 2015-10-18.
- ↑ http://timesofindia.indiatimes.com/city/indore/Hunt-on-for-MPPMT-racket-mastermind-in-UP-MP/articleshow/20996767.cms
- ↑ "വ്യാപം നിയമനതട്ടിപ്പ്: മധ്യപ്രദേശ് ഗവർണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി". Archived from the original on 2015-07-21. Retrieved 2015-07-06.
- ↑ http://www.madhyamam.com/news/361212/150707 Archived 2015-07-07 at the Wayback Machine വ്യാപം: അന്വേഷണം സി.ബി.ഐക്ക് വിടാൻ തയാറെന്ന് മധ്യപ്രദേശ് സർക്കാർ]
- ↑ "യക്ഷിക്കഥപോലെ വ്യാപം കേസിലെ ദുരൂഹമരണങ്ങൾ". Archived from the original on 2015-07-06. Retrieved 2015-07-06.
- ↑ "'വ്യാപം' അഴിമതി: രാജ്യത്ത് വീണ്ടും ദുരൂഹ മരണം". Archived from the original on 2015-07-06. Retrieved 2015-07-06.
- ↑ വ്യാപാം അഴിമതി: വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകനും മരിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "'വ്യാപം' അഴിമതി: മാധ്യമ പ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു". Archived from the original on 2015-07-05. Retrieved 2015-07-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-17. Retrieved 2015-10-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-29. Retrieved 2017-07-26.
- ↑ "വ്യാപം കുംഭകോണം?: സ്വന്തം ദുരൂഹ മരണം 'പ്രവചിച്ച്' ആശിഷ് ചതുർവേദി". Archived from the original on 2015-07-07. Retrieved 2015-07-06.