വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രന്ഥാലയങ്ങൾ
ദൃശ്യരൂപം
ഇതും ഇതും ഒന്നാണോ?--റോജി പാലാ (സംവാദം) 07:54, 28 ഡിസംബർ 2011 (UTC)
- എല്ലാ വായനശാലകൾക്കും ഗ്രന്ഥാലയം എന്നു പറയില്ല. ഗ്രാമത്തിൽ വായനശാല വായനക്കും ചർച്ചകൾക്കും കൂട്ടായ്മകൾക്കും വേണ്ടിയുള്ള ഇടമാണ്, അവിടെ ഗ്രന്ഥങ്ങൾ സൂക്ഷിക്കാറില്ല, ഗ്രന്ഥശാലയിലെ ഒരിടം മാത്രമാണ് വായനശാല. --എഴുത്തുകാരി സംവാദം 07:59, 28 ഡിസംബർ 2011 (UTC)
- പക്ഷെ മുകളിൽ പറഞ്ഞ രണ്ടും ഒരേ അർഥം കണ്ട് നൽകിയിരിക്കുന്നു എന്നു കരുതാം. --എഴുത്തുകാരി സംവാദം 08:11, 28 ഡിസംബർ 2011 (UTC)
ഗ്രന്ഥാലയം, ഗ്രന്ഥശാല, വായനശാല
[തിരുത്തുക]വായനശാലയും ഗ്രന്ഥാലയവും രണ്ടും രണ്ടാണ്. ഗ്രന്ഥങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് ഗ്രന്ഥാലയം. പത്രങ്ങളും മറ്റ് ആനുകാലികങ്ങളും വയിക്കുവാനും മറ്റും ഉള്ള സ്ഥലം ആണ് വായനശാല. വടക്കൻ കേരളത്തിൽ ( പഴയ മലബാറിൽ ) ഗ്രന്ഥശാലകളെ ഗ്രന്ഥാലയങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ 7340 ഗ്രന്ഥശാലകൾക്ക് നിലവിൽ രജിസ്റ്റ്രെഷൻ ഉണ്ട്. അവയിൽ 5000 ത്തോളം പ്രവർത്തിക്കുന്നുണ്ട്. അവയിൽ 90 ശതമാനവും ഗ്രന്ഥശാല & വായനശാല എന്നൊ, വായനശാല & ഗ്രന്ഥാലയം എന്നൊ, ലൈബ്രറി & റീഡിംഗ് റൂം എന്നൊ ആണ് അറിയപ്പെടുന്നത്. Kottackadan (സംവാദം) 03:08, 30 ഡിസംബർ 2011 (UTC) കോട്ടക്കാടൻ Kottackadan (സംവാദം) 03:08, 30 ഡിസംബർ 2011 (UTC)