വർഗ്ഗത്തിന്റെ സംവാദം:ദൈവം
ദൃശ്യരൂപം
ദൈവം ഒന്നല്ലേയുള്ളൂ, ബാക്കിയുള്ളതല്ലാം മൂർത്തികളോ അവതാരങ്ങളോ ദേവതകളോ അല്ലേ :) അവരെയൊക്കെ ബഹുമാനപുരസരം ദൈവമെന്നു വിളിക്കുമെങ്കിലും നമ്മളിവിടെ അങ്ങനെ ഒത്തിരി ദൈവങ്ങളെ ഉണ്ടാക്കണോ? Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 04:54, 8 ജൂൺ 2010 (UTC)
- ദൈവം അനവധിയാണെന്നും, ഒന്നുമില്ലെന്നും, ഒന്നേയുള്ളൂ എന്നും പല വാദങ്ങളുണ്ടല്ലോ. ദൈവത്തിന്റെ നിർവചനമല്ല ഈ വർഗ്ഗത്തിൽ ഉദ്ദേശിക്കുന്നത് മറിച്ച് വിവിധ വിഭാഗക്കാർ ദൈവമായി കണക്കാക്കുന്ന വിശ്വാസങ്ങളെയാണ് ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടത്. വർഗ്ഗത്തിന്റെ പേര് ദൈവങ്ങൾ എന്നാക്കണം എന്നും അഭിപ്രായപ്പെടുന്നു.--Vssun 06:56, 8 ജൂൺ 2010 (UTC)
വിശ്വാസങ്ങളെയാണെങ്കിൽ വിശ്വാസങ്ങൾ എന്നുതന്നെ പോരെ തലക്കെട്ടും?Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:14, 8 ജൂൺ 2010 (UTC)
- വിശ്വാസങ്ങളുടെ ഉപവർഗ്ഗം ആക്കാം. --Vssun 10:08, 8 ജൂൺ 2010 (UTC)
- ദൈവം > ദൈവം വിശ്വാസമനുസരിച്ച് > ദൈവം ഹിന്ദുമതത്തിൽ > ഹിന്ദു ആരാധനാമൂർത്തികൾ എന്ന രീതിയിൽ ഇതിനെ വർഗ്ഗീകരിക്കാമെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 14:46, 8 ജൂൺ 2010 (UTC)
- ഹിന്ദു ദേവന്മാർ, ഹിന്ദു ദേവിമാർ എന്നുകൂടിയുള്ള ഉപവർഗ്ഗങ്ങൾ കൂടി വേണം.--എഴുത്തുകാരി സംവാദം 05:26, 30 ജൂലൈ 2012 (UTC)