ശതവാഹനന്മാർ
ദൃശ്യരൂപം
ഡെക്കാൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു പ്രാചീന രാജവംശമായിരുന്നു ശതവാഹനന്മാർ അഥവാ ആന്ധ്രജന്മാർ. ഗോദാവരിയുടേയും കൃഷ്ണയുടേയും ഇടയിൽ വരുന്ന ആന്ധ്രദേശമായിരുന്നു ഇവരുടെ ഭരണകേന്ദ്രം. അശോകന്റെ സംസ്ഥാനമായിരുന്ന ഇത് അദ്ദേഹത്തിന്റെ മരണശേഷം സുമുഖന്റെ നേതൃത്വത്തിൽ കൈക്കലാക്കുകയും ‘ശ്രീകാകുളം’ തലസ്ഥാനമാക്കി ശതവാഹനവംശം സ്ഥാപിക്കുകയും ചെയ്തു. ഈ വംശത്തിലെ ഇരുപത്തിമൂന്നാമത്തെ രാജാവായ ഗൗതമപുത്ര ശതകർണ്ണിയാണ് ഏറ്റവും പ്രബലൻ.