ശരൺ റാണി
Sharan Rani Backliwal | |
---|---|
ജന്മനാമം | Sharan Rani Mathur |
ജനനം | Delhi | ഏപ്രിൽ 9, 1929
മരണം | ഏപ്രിൽ 8, 2008 Delhi | (പ്രായം 78)
തൊഴിൽ(കൾ) | classical musician, music scholar |
ഉപകരണ(ങ്ങൾ) | sarod |
ഹിന്ദുസ്ഥാനി സംഗീതജ്ഞയും ഉപകരണ സംഗീത വിദഗ്ദ്ധയുമായിരുന്നു ശരൺറാണി (9 ഏപ്രിൽ 1929 – 8 ഏപ്രിൽ 2008). സരോദ് എന്ന സംഗീത ഉപകരണത്തിൽ ഇന്ത്യയിൽ ആദ്യമായി വൈദഗ്‌ധ്യം നേടിയ സ്ത്രീയായതിനാൽ "സരോദ് റാണി" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. സരോദ് വാദനത്തിൽ ഏറെ പ്രശസ്തയായിരുന്നു.[1][2]
ശരൺ ലക്ഷ്മിയുടെ സ്വകാര്യ ശേഖരത്തിലെ 370 ലധികം വരുന്ന സംഗീത ഉപകരണങ്ങളുടെ ശേഖരം ഇപ്പോൾ ദൽഹിയിലെ ദേശീയ മ്യൂസിയത്തിൽ "ശരൺ റാണി ബാക്ൿലിവാൾ ഗ്യാലറി" യായി സംരക്ഷിച്ചിരിക്കുന്നു. പതിമൂന്നും പതിനഞ്ചും നൂറ്റാണ്ടുകളിലെ സംഗീത ഉപകരണങ്ങൾ വരെ ഈ ശേഖരത്തിലുണ്ട്.[3][4]
ജീവിതരേഖ
[തിരുത്തുക]പഴയ ഡൽഹിയിൽ ജനിച്ചു. ഉസ്താദ് അലാവുദ്ദീൻ ഖാൻ, ഉസ്താദ് അലി അക്ബർ ഖാൻ എന്നിവരുടെ ശിഷ്യയായിരുന്നു. കഥക്, മണിപ്പൂരി നൃത്ത രൂപങ്ങളിലും പരിശീലനം നേടി. ദ ഡിവൈൻ സരോദ് : ഇറ്റ്‌സ് ഒറിജിൻ, അൻറിക്വിറ്റി ആൻറ് ഡെവലപ്‌മെൻറ് ഇൻ ഇന്ത്യ സിൻസ് ബി.സി സെക്കൻഡ് സെഞ്ച്വറി എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.
വ്യാപാരിയായ സുൽത്താൻ സിംഗ് ബക്ലിവാളാണ് ഭർത്താവ്. ഏകമകൾ രാധിക.
അർബുദരോധം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എൺപത് വയസിൽ അന്തരിച്ചു.
സംഗീത ജീവിതം
[തിരുത്തുക]1930 മുതൽ സരോദ് കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി. ശരൺ ആകാശവാണിയിലും കച്ചേരി വേദികളിലുമായി ഏഴു പതിറ്റാണ്ടുകളോളം സജീവമായിരുന്നു. നിരവധി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തി. വിദേശത്തു ഹിന്ദുസഥാനി സംഗീതത്തെ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. യുനെസ്കോക്കു വേണ്ടി റിക്കോർഡ് ചെയ്യപ്പെട്ട ആദ്യകാല സംഗീതജജ്ഞരിലൊരാളാണ്. അമേരിക്കയിലെയും ഫ്രാൻസിലെയും റിക്കോർഡ് കമ്പനികളുമായി സഹകരിച്ച് നിരവധി റിക്കോർഡുകൾ പുറത്തിറക്കി. വിദേശരാജ്യങ്ങളിലെ സംഗീത കമ്പനികൾക്ക് വേണ്ടി പാടിയ ആദ്യ ഇന്ത്യക്കാരിലൊരാളാണ് ശരൺ റാണി.
പുരസ്കാരങ്ങൾ
[തിരുത്തുക]സരോദ് എന്ന സംഗീത ഉപകരണത്തിൽ അതിവിദഗ്ദ്ധയായിരുന്നു. സരോദിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പത്മഭൂഷൺ, സംഗീത നാടക അക്കാദമി പുരസ്കാരം, രാജീവ് ഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡ്, ഡൽഹി സർക്കാരിന്റെ സാഹിത്യ കലാപരിഷത് പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
- വിഷ്ണു ദിഗംബർ പരിതോഷിക് (1953)
- പത്മശ്രീ (1968) [5]
- സംഗീത നാടക അക്കാദമി അവാർഡ്(1986) [6]
- പത്മഭൂഷൺ (2000)
അവലംബം
[തിരുത്തുക]- ↑ "Sharan Rani passes away: (1929 - 2008)". ITC Sangeet Research Academy.
- ↑ "When the music faded: Sharan Rani Backliwal, India's first woman sarod exponent, is no more". The Hindu. Apr 11, 2008. Archived from the original on 2013-01-25. Retrieved 2017-03-12.
- ↑ "Collecting musical instruments with a mission". The Times of India. Sep 25, 2002. Archived from the original on 2013-03-27. Retrieved 2017-03-12.
- ↑ "Anthropology Collection". National Museum, New Delhi.
- ↑ "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 2017-03-12.
- ↑ "SNA: List of Akademi Awardees". Sangeet Natak Akademi Official website.
പുറം കണ്ണികൾ
[തിരുത്തുക]- Sharan Rani - Tribute to a Maestro from the ITC Sangeet Research Academy