ശാക്തേയർ
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
സക്ഷാൽ പരാശക്തിയേ പ്രധാന ഉപാസനാ മൂർത്തിയായി ആരാധിക്കുന്നവരാണ് ശാക്തേയർ . ശക്തി പീഠങ്ങളെ കേന്ദ്രീകരിച്ചാണ് ശാക്തേയ ആരാധന പ്രചരിച്ചത്. പരാശക്തിയുടെ ദശമഹാവിദ്യാ ഭാവങ്ങൾ ഇതിൽ പ്രധാനമാണ്. ഇതിൽ കാളി, ഷോഡശി, ഭുവനേശ്വരി , ഭൈരവി എന്നി വിദ്യകളുടെ ഉപാസന കേരളത്തിൽ പ്രബലമാണ്.[1]
കൗളം, സമയം എന്നിങ്ങനെയും കൗളത്തിൽ തന്ന വാമം, ദക്ഷിണം എന്നിങ്ങനെയും രണ്ട് മാർഗങ്ങൾ ഉണ്ട്.
സമയമാർഗം പൂർണമായും യോഗാത്മകമാണ്. ഇവിടെ പ്രാണായാമമുൾപ്പടെ ഉള്ളവ പ്രധാനമാണ്.
കൗളത്തിൽ പഞ്ചമകാരങ്ങളോട്കൂടിയ പൂജാവിധാനങ്ങളുണ്ട് ഇതിനെ സ്ഥൂലമായി അതേ ദ്രവ്യങ്ങൾ ഉപയോഗിക്കുമ്പോൾ വാമം എന്നും പ്രതിനിധി ദ്രവ്യങ്ങൾ ഉപയോഗിച്ച് ചെയ്യുന്നതിന്നെ ദക്ഷിണം എന്നും പറയാം.
ശ്രീചക്രപൂജ ഈ മാർഗത്തിലേ പ്രധാന പദ്ധതിയാണ്.
ഉത്തര കേരളത്തിലേ രാജവംശങ്ങളിലും, നായർ തറവാടുകളിലും പ്രബലമായ ശാക്തേയ പരാമ്പര്യം കാണാം. യോഗി ഗുരുക്കൻമാർ എന്നറിയപ്പെടുന്ന ഉത്തര കേരളത്തിലും , മംഗലാപുരത്തും കാണപ്പെടുന്ന ജാതിവിഭാഗം ശാക്തേയ സാധന പ്രധാനമായി അനുഷ്ഠിക്കുന്നവരാണ്.
ശാക്തേയ പൂജ
ഉത്തര കേരളത്തിലേ ഏല്ലാ ജാതി വിഭാഗങ്ങളിലും ശാക്തേയ പാരന്പര്യം രൂഢമൂലമായി കാണാം. ഇതിൽ തന്നെ എല്ലാ ജാതി വിഭാഗങ്ങളിലും ഒരുപോലേ കാണാൻ സാധിക്കുന്ന ദേവതാ ഭാവമാണ് ഭദ്രകാളി. പറയർ , പുലയർ തുടങ്ങി നമ്പൂതിരി ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങളിലും ശക്തമായ ഭദ്രകാളി പൂജ നിലനിൽക്കുന്നു.
ഭദ്രകാളി, രക്തേശ്വരി , രക്തചാമുണ്ഡി തുടങ്ങി കുറുംബ ഭഗവതി എന്നിങ്ങനെ മലനാട്ടിലും ഇടനാട്ടിലും തീരദേശങ്ങളിലുമൊക്കെ ഈ ദേവിയേ പൂജിക്കുന്നു.
ശാക്തേയ തറവാടുകൾ
ഇത്തരത്തിൽ ശക്തിപൂജ നടന്നിരുന്ന നായർ ഭവനങ്ങളാണ് ശാക്തേയ തറവാടുകൾ . ഇത് വള്ളുവനാട് , കോഴിക്കോട്, കുറുമ്പ്രനാട് തുടങ്ങി കാസർക്കോട് വരേ കാണാം.
ഇതിൽ വള്ളുവനാട് മുതൽ കോഴിക്കോട് വരേ ഭുവനേശ്വരീ വിധാനത്തിലാണ് പൂജ
കോരപ്പുഴക്കിപ്പുറം കുറുമ്പ്രനാട്, കടത്തനാട് പ്രദേശങ്ങളിൽ ബാലാപരമേശ്വരി ആയാണ് പൂജിക്കപെടുന്നത്.
നാടുവാഴിത്തമുള്ള നായർ തറവാടുകളിൽ ശ്രീചക്ര വിധാനത്തിലും പൂജ നടക്കാറുണ്ട്.
- ↑ ശാക്തേയം
ശാക്തേയ പീഠം
വരിക്കപ്ലാവിന്റെ കാതൽ കൊണ്ടുണ്ടാക്കുന്ന നാല് കാലുകൾ ഉള്ള പീഠത്തിൽ കുങ്കുമ പൂവും രക്തചന്ദനവും പനിനീരിൽ ചാലിച്ച ലേപനം കൊണ്ട് യന്ത്രം വരച്ച് ആ യന്ത്ര മധ്യത്തിലാണ് ദേവിയേ ആവാഹിക്കുന്നത്.[1]
തുടർന്ന് മദ്യ മാംസാദികൾ അടക്കമുള്ള പഞ്ചമകാരങ്ങൾ കൊണ്ടാണ് പൂജ.
ഈ പൂജയിൽ സ്ത്രീകൾക്ക് സവിശേഷ സ്ഥാനമുണ്ട്.
തറവാട്ടിലേ ഒരു സ്ത്രിയെങ്കിലും നിർബന്ധമായും ഈ പൂജയിൽ ഉണ്ടാകണമെന്നാണ് വിധി.
പൂജയുടെ അവസാനത്തിൽ യന്ത്രം മയച്ച് പീഠത്തിൽ നിന്ന് ദേവിയേ ഉദ്വസിക്കും. ഇത്തരത്തിൽ മാസത്തിലോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴോ വർഷത്തിൽ ഒരു തവണയോ പൂജ നടക്കുന്ന തറവാടുകൾ ഉണ്ട്.
- ↑ ശാക്‌തേയ പൂജ