ശാദുലി റാത്തീബ്
ദൃശ്യരൂപം
സൂഫിസത്തിലെ ശാദുലിയ്യ സരണിയിലെ {ത്വരീഖത്ത്} സ്തോത്ര പ്രകീർത്തന അനുഷ്ഠാനമാണ് ശാദുലി റാത്തീബ്. താളാത്മകമായ ഈരടികളാലും {ബൈത്തുകൾ} പ്രതേക താള ഭാവത്തിലുള്ള ചലനങ്ങളാലും (റഖ്സ്) ശ്രദ്ധയാകർഷിക്കുന്ന കർമ്മമാണിത്. ശാദുലിയ്യ ത്വരീഖത്ത് സ്ഥാപകനായ ഇമാം നൂറുദ്ദീൻ അബുൽ ഹസ്സൻ അലി ശാദുലി റാസി ശിഷ്യന്മാർക്കായി ചിട്ടപ്പെടുത്തി പകർന്നു നൽകിയ സ്തോത്രങ്ങളുടെ കൂട്ടം {ഔറാദ്} ആണ് ഹിസ്ബുൾ ബഹ്ർ , ശാദുലി റാത്തീബ് എന്നിവ. ഇസ്ലാമിക മത പ്രചാരണവുമായി ഈ മാർഗ്ഗത്തിലെ സൂഫികൾ സഞ്ചരിച്ചയിടങ്ങളിലെ ജനസമൂഹങ്ങളിൽ ഇത്തരം അനുഷ്ഠാനങ്ങളും ചിരകാല പ്രതിഷ്ഠ നേടി.[1]
ഇത് കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ Shadhili Tariqa Archived 2010-02-01 at the Wayback Machine A comprehensive introduction with material from Sh. Nuh Keller