Jump to content

ശാന്തിനാഥ് ക്ഷേത്രം, ഭോപാവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തിലെ അഹമ്മദാബാദ് ദേശീയ പാതയിലെ രാജ്ഗർഹയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രമുഖ ജൈന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ ശാന്തിനാഥ്ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടാതെ ജൈനരുടെ പതിനാറാം തീർഥങ്കരനായ ശാന്തിനാഥ്ജിയുടെ, ഇവിടെയുള്ള 12 അടി ഉയരമുള്ള പ്രതിമയ്ക്ക് ഏകദേശം 87,000 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. നിൽക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്.

ചരിത്രം

[തിരുത്തുക]

ശ്രീകൃഷ്ണൻറെ ഭാര്യയായ രുക്മിണിയുടെ സഹോദരൻ രുക്മൻകുമാർ ആണ് ഭോപവാർ നഗരം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. ആ സമയത്ത് രുക്മൻകുമാറിൻറെ പിതാവായ ഭീഷ്മക് ഇവിടെ നിന്ന് 17 കിലോമീറ്റർ അകലെയുള്ള അമിജ്ഹാരയിലെ രാജാവായിരുന്നു. രുക്മൻ തൻറെ സഹോദരിയെ ശിശുപാലന് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ തീരുമാനിച്ചു. എന്നാൽ അവൾ ഇതിനകം തന്നെ കൃഷ്ണന് തൻറെ ഹൃദയം സമർപ്പിച്ച് കഴിഞ്ഞിരുന്നു. രുക്മിണിയുടെ സന്ദേശം ലഭിച്ച കൃഷ്ണൻ തേരിലെത്തി ദേവിയെ കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച് രുക്മനുമായി യുദ്ധമുണ്ടാകുകയും കൃഷ്ണൻ രുക്മനെ വളരെ എളുപ്പത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. പരാജയപ്പെട്ടതിൽ ലജ്ജിതനായ രുക്മൻ രാജ്യം ഉപേക്ഷിക്കുകയും ഭോപവാർ എന്ന പേരിൽ പുതിയൊരു നഗരം പണികഴിപ്പിക്കുകയുമായിരുന്നു. ഭോപവാറിലെ ശാന്തിനാഥ് തീർഥങ്കരൻറെ പ്രതിമ പണികഴിപ്പിച്ചത് രുക്മനാണെന്നാണ് വിശ്വാസം.

അവലംബം

[തിരുത്തുക]
  1. http://www.travelchacha.com/cities/jaisalmer/Shantinath-Temple.html Archived 2016-03-04 at the Wayback Machine.
  2. http://www.jinalaya.com/india/bhopavar.htm
  3. http://www.jainheritagecentres.com/madhyapradesh/bhopavar.htm Archived 2008-09-07 at the Wayback Machine.