ശാലിൻ സോയ
ദൃശ്യരൂപം
ശാലിൻ സോയ | |
---|---|
ജനനം | 1997 ഫെബ്രുവരി 22 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ശാലു |
തൊഴിൽ | അഭിനയത്രി |
സജീവ കാലം | 2004–ഇത് വരെ |
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടി ആണ് ശാലിൻ സോയ (ജനനം:22 ഫെബ്രുവരി 1997).ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
കുടുംബം
[തിരുത്തുക]ശാലിൻ സോയയുടെ അച്ഛൻ ഒരു ബിസിനസ്മാൻ ആണ്. അമ്മ നൃത്ത അധ്യാപിക ആണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ ശാലിൻ സോയയെ ശാലു എന്നാണ് അറിയപ്പെടുന്നത്.
ടെലിവിഷൻ കരിയർ
[തിരുത്തുക]ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപ റാണി എന്ന കഥാപാത്രം ഇവർക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു.ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും,പ്രണയവും മറ്റുമാണ് ഈ പരമ്പര ചർച്ച ചെയ്തത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- Out Of Syllabus (2006)..Jr.ഗായത്രി
- ഒരുവൻ (2006)...രമ്യ മോൾ
- വാസ്തവം (2007)...Jr.സുമിത്ര
- എൽസമ്മ എന്ന ആൺകുട്ടി(2010)
- മനുഷ്യ മൃഗം (2011)
- സ്വപ്ന സഞ്ചാരി (2011)
- Maniykkakkallu (2011)...മുബീന
- മല്ലൂ സിംഗ് (2012)..നിത്യ
- കർമയോധ (2012)
- അരികിൽ ഒരാൾ (2013)..ഗായത്രി
- വിശുദ്ധൻ (2013)... ആനി മോൾ
- Rockstar (2015)
- Raaja Manthri (2016)... ശുഭ
- ഡ്രാമ (2018)... ജെസ്സി
- യാത്ര
- ധമാക്ക (2019)...പിങ്കി