ശികാര
ദൃശ്യരൂപം
കശ്മീരിൽ, ശ്രീനഗറിലെ തടാകത്തിലും തോടുകളിലും ചരക്കു കടത്തുന്നതിനും യാത്രക്കുമായി ഉപയോഗിക്കുന്ന തടി കൊണ്ടു നിർമ്മിച്ച പരന്ന അടിവശമുള്ള ഒരുതരം വഞ്ചിയാണ് ശികാര. 50 അടിയോളം നീളമുള്ള ഇത്തരം വഞ്ചികളിൽ 30 ടൺ ഭാരം കയറ്റാനാകും. ഇത്തരത്തിലുള്ള ചെറിയ വഞ്ചികൾ യാത്രക്കായും ഒഴുകുന്ന കച്ചവടസ്ഥാപനമായും പ്രവർത്തിക്കുന്നു[1].