ശിലാഫലകം
ദൃശ്യരൂപം
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കല്ലിൽ കൊത്തിയ പൊതു വിജ്ഞാപനങ്ങളെയാണ് ശിലാഫലകം (Eng: Stele) എന്ന് പറയുന്നത്. ഇത് കൂടുതലും പ്രാചീന സംസ്കാരങ്ങളിൽ നിയമാവലികളും , പൊതു സംഭവ വിവരണങ്ങളും (commemorative plaque) പ്രഖ്യാപിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിർത്തികൾ രേഖപ്പെടുത്താനും ശിലാഫലകങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രാചീന ഈജിപ്റ്റിൽ ഉപയോഗിച്ചിരുന്ന അനേകം ശിലാ ഫലകങ്ങൾ പുരാവസ്തു ഖനനത്തിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇവ അക്കാലത്തെ ചരിത്രപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വളരെയധികം ഉപകരിച്ചിട്ടുണ്ട്.