Jump to content

ശില്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മയുംകുഞ്ഞും- എം.വി.ദേവന്റെ ശില്പം

കലാപരമായി നിർമ്മിക്കപ്പെട്ട വസ്തുവാണ് ശില്പം. ത്രിമാനരൂപമാണ് ഇവയ്ക്കുണ്ടാവുക.

നിർമ്മാണ വസ്തുക്കൾ

[തിരുത്തുക]

കല്ല്, മണ്ണ്, മരം, ലോഹം, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങി ഏത് വസ്തുവും ശില്പനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. നിർമ്മാണവസ്തുവിന്റെ സവിശേഷത ശില്പത്തിന്റെ ആയുസ്സിനെ നിർണ്ണയിക്കുന്നു. കല്ലിൽ നിർമ്മിക്കപ്പെട്ട വളരെ പുരാതനങ്ങളായ ശില്പങ്ങളും നിലനിൽക്കുന്നുണ്ട്. കളിമണ്ണ് നിർമ്മിതമായവയും കാര്യമായ കേടുകൂടാതെ കാലത്തെ അതിജീവിക്കുന്നുണ്ട്[1][2].

നിർമ്മാണം

[തിരുത്തുക]

പുരാതന ശില്പങ്ങളിൽ കൂടുതലും കൊത്തിയെടുക്കപ്പെട്ടവയാണ് [3]. എന്നാൽ ആധുനിക കാലത്ത് ശില്പം കൊത്തുന്നതിന് പുറമേ, വിവിധ ഭാഗങ്ങൾ ഒട്ടിച്ചോ അച്ചിലൊഴിച്ച് വാർത്തോ നിർമ്മിക്കപ്പെടുന്നുണ്ട്.

ശിൽപങ്ങളും വിശ്വാസവും

[തിരുത്തുക]

ഇന്ന് നിലനിൽക്കുന്ന ശില്പങ്ങളിൽ ഭൂരിഭാഗവും വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. അവയ്ക്ക് ഏതെങ്കിലുമൊരു മതവുമായോ ജനവിഭാഗവുമായോ അഭേദ്യമായ ബന്ധമുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.cmog.org/
  2. http://www.vam.ac.uk/page/s/sculpture/
  3. [1]museicapitolini.org
"https://ml.wikipedia.org/w/index.php?title=ശില്പം&oldid=3940986" എന്ന താളിൽനിന്ന് ശേഖരിച്ചത്