ശീവൊള്ളി നാരായണൻ നമ്പൂതിരി
ദൃശ്യരൂപം
ശീവൊള്ളി നാരായണൻ നമ്പൂതിരി | |
---|---|
ജനനം | (കൊല്ലവർഷം 1044 ചിങ്ങം 24) പരവൂർ, തിരുവിതാംകൂർ | സെപ്റ്റംബർ 9, 1868
മരണം | നവംബർ 30, 1905 (1081 വൃശ്ചികം 15) | (പ്രായം 37)
മരണ കാരണം | അർബുദം |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | വൈദ്യൻ, കവി, നാടകകൃത്ത്, കഥാകൃത്ത് |
പങ്കാളി(കൾ) | വരിക്കഞ്ചേരി കുഞ്ചിയമ്മ |
മാതാപിതാക്ക(ൾ) | ഹരീശ്വരൻ നമ്പൂതിരി ശ്രീദേവി അന്തർജ്ജനം |
ദാത്യുഹസന്ദേശം എന്ന സന്ദേശകാവ്യം രചിച്ച ശീവൊള്ളി നാരായണൻ നമ്പൂതിരി പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമാണ്[1].വെൺമണി പ്രസ്ഥാനത്തിലെ കവികളിലൊരാളായിരുന്നു ശീവൊള്ളി.
ജീവിതരേഖ
[തിരുത്തുക]തിരുവിതാംകൂറിലെ പറവൂർ താലൂക്കിൽ അയിരൂർ പകുതി വയലാദേശത്ത് ശീവൊള്ളി വടക്കേ മഠത്തിൽ ഹരീശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും പുത്രനായി 1868 സെപ്റ്റംബർ 9നു (കൊല്ലവർഷം 1044 ചിങ്ങം 24നു) ജനിച്ചു.[2]
പ്രധാനകൃതികൾ
[തിരുത്തുക]- മദനകേതനചരിതം
- സാരോപദേശ ശതകം
- ദാത്യൂഹസന്ദേശം
- ഒരു കഥ
- ദുസ്പർശനാടകം
- ഘോഷയാത്ര ഓട്ടൻതുള്ളൽ
- മൂകാംബിക സ്ഥലമാഹാത്മ്യം
- പാർവതീ വിരഹം കാവ്യം[3]
അവലംബം
[തിരുത്തുക]- ↑ "നാടകസാഹിത്യം". Archived from the original on 2013-05-10. Retrieved 2013-12-10.
- ↑ ശീവൊള്ളിയെ ഓർക്കുക -വെബ് ദുനിയ
- ↑ സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]