ശെമ്മാശൻ
ചില ക്രൈസ്തവ സഭകളിലെ ഒരു വൈദിക പദവിയാണ് ശെമ്മാശൻ അഥവാ ഡീക്കൻ (Deacon). ശുശ്രൂഷകൻ എന്ന അർത്ഥമുള്ള മ്ശംശാനാ എന്ന സുറിയാനി പദത്തിൽ നിന്നാണ് ശെമ്മാശൻ എന്ന വാക്കുണ്ടായത്. ഗ്രീക്ക് ഭാഷയിൽ ദിയാക്കൊനോസ് (Diaconos) എന്നാണ് ഈ സ്ഥാനനാമം. ആരാധനയിലും സാമൂഹ്യ രംഗത്തും ശുശ്രൂഷിക്കുക എന്നതാണു ഇവരുടെ കർത്തവ്യം. ആദിമ കാലം മുതൽ സഭകളിൽ ഈ പദവി നില നിന്നിരുന്നതായി കരുതപ്പെടുന്നു.[1] ഇതു ഒരു ആയുഷ്ക്കാല സ്ഥാനമായാണ് സഭയിൽ നിലവിൽ വന്നതെങ്കിലും കാലക്രമേണ പൂർണ്ണ വൈദികനാകുന്നതിനു മുൻപുള്ള ഘട്ടം മാത്രമായി ഇത് ചുരുങ്ങി.
മറ്റ് പ്രത്യേക സ്ഥാനങ്ങൾ
[തിരുത്തുക]അർക്കദിയാക്കോൻ (ആർച്ച് ഡീക്കൻ)
[തിരുത്തുക]ഡീക്കന്മാരുടെ തലവൻ എന്നാണ് ആർച്ച് ഡീക്കൻ എന്ന വാക്കിന്റെ അർത്ഥം. പട്ടക്കാരിൽനിന്നും, ശെമ്മാശന്മാരിൽനിന്നും അർക്കദിയാക്കോനെ തെരഞ്ഞെടുക്കാം. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗതനേതൃത്വം വഹിച്ചിരുന്ന വ്യക്തികളുടെ സ്ഥാനപ്പേരായിരുന്നു അർക്കദ്യാക്കോൻ, "ജാതിക്കു തലവൻ", "ജാതിക്കു കർത്തവ്യൻ" എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.
മ്ശെംശോനീസോ
[തിരുത്തുക]ശെമ്മാശപട്ടമുള്ള സ്ത്രീകളാണ് ഇവർ. കേരളത്തിലെ ചില സുറിയാനി സഭകൾക്കിടയിൽ സ്ത്രീകൾക്ക് ഈ സ്ഥാനം നൽകാറില്ല. എന്നാൽ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ശെമ്മാശപട്ടമുള്ള സ്ത്രീകളുണ്ട്. ഇവർക്കു് പക്ഷേ മദ്ബഹായിൽ കയറുന്നതിനു് അനുവാദമില്ല. ഇവർ രോഗികളുടെ ശുശ്രൂഷക്കാരാണു്.
അവലംബം
[തിരുത്തുക]- ↑ ബൈബിൾ, പി.ഒ.സി പ്രസിദ്ധീകരണം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 6:1-6