ശേഖർ കപൂർ
ശേഖർ കപൂർ | |
---|---|
ജനനം | |
ജീവിതപങ്കാളി(കൾ) | സുചിത്ര കൃഷ്ണമൂർത്തി (1999-2007) |
വെബ്സൈറ്റ് | http://www.shekharkapur.com/ഔദ്യോഗിക വെബ്സൈറ്റ് |
ഒരു ഇന്ത്യൻ സംവിധായകനും, നടനും, നിർമ്മാതാവുമാണ് ശേഖർ കപൂർ(ജനനം: 6 ഡിസംബർ 1945)
പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ദേവാനന്ദിന്റെ സഹോദരിയുടെ മകനാണ്. മാസൂം(1983), മിസ്റ്റർ ഇന്ത്യ(1987) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ചമ്പൽ കൊള്ളക്കാരിയായിരുന്ന ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994-ൽ നിർമ്മിച്ച ‘ബാൻഡിറ്റ് ക്വീൻ’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ടപ്രശസ്തി നേടി. എലിസബത്ത് 1 രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി കപൂർ സംവിധാനം ചെയ്ത ‘’എലിസബത്ത്’’(1998), ‘’ ’എലിസബത്ത്’’: ദി ഗോൾഡൻ ഏജ്’’(2007) എന്നീ ചിത്രങ്ങൾക്ക് ഏഴ് അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി.[1]. വിശ്വരൂപം(2013) എന്ന ചിത്രത്തിൽ റോ ഉദ്യോഗസ്ഥനായ കേണൽ ജഗന്നാഥ് എന്ന വേഷം ച്യ്തു[2].
ബ്രിട്ടീഷ് പർവതാരോഹകനായിരുന്ന ജോർജ്ജ് മാലറിയുടെ ജീവിതത്തെ ആധാരമാക്കി ജൂലിയ റോബർട്ട്സ് നിർമ്മിക്കുന്ന മാലറി എന്ന ചിത്രത്തിന്റെ സംവിധാനമാണ് കപൂറിന്റെ പുതിയ സംരംഭം[3].
.2000-ത്തിൽ പദ്മശ്രീ ബഹുമതി ലഭിച്ചു.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം |
---|---|
1983 | മാസൂം |
1987 | മിസ്റ്റർ ഇന്ത്യ |
1989 | ജോഷീലേയ് (സഹസംവിധാനം) |
1989 | ദുശ്മനി: എ വയലന്റ് ലവ് സ്റ്റോറി (സഹസംവിധാനം) |
1994 | ബാൻഡിറ്റ് ക്വീൻ |
1998 | എലിസബത്ത് |
2002 | ദി ഫോർ ഫെതേഴ്സ് |
2007 | എലിസബത്ത്: ദി ഗോൾഡൻ ഏജ്]] |
2008 | ന്യൂയോർക്ക്, ഐ ലവ് സ്റ്റോറി |
2009 | പാസേജ് |
2013 | ത്രീ ആപ്പിൾസ് ഫെൽ ഫ്രം ഹെവൻ |
2015 | പാനി (നിർമ്മാണത്തിൽ) |
2013 | മാലറി (ഭാവി പദ്ധതി) |
അവലംബം
[തിരുത്തുക]- ↑ എലിസൺ, മൈക്കൽ (18 മാർച്ച് 1999). "ബാർഡ് ബാറ്റിൽസ് ഫോർ ഓസ്ക്കാർ". ദി ഗാർഡിയൻ. ലണ്ടൻ.
- ↑ "വിശ്വരൂപത്തിൽ വന്നത് കമലിനോടൊപ്പം അഭിനയിക്കാൻ മാത്രം -ശേഖർ കപൂർ". ടിവി നൗ. കൊടൈക്കനാൽ. 26 ഡിസംബർ 2013.
- ↑ "വ്യത്യസ്തതയുടെ കൈയൊപ്പുമായി ശേഖർ കപൂർ വീണ്ടും". മാതൃഭൂമി. 26 ഏപ്രിൽ 2010. Archived from the original on 2016-03-05. Retrieved 2014-02-20.