ശേഖർ സെൻ
ദൃശ്യരൂപം
Shekhar Sen ശേഖർ സെൻ | |
---|---|
ജനനം | റായ്പൂർ, മദ്ധ്യപ്രദേശ്, ഇപ്പോൾ ചത്തീസ്ഗഡിൽ | 16 ഫെബ്രുവരി 1961
തൊഴിൽ | Singer, actor, theatre director, composer, lyricist |
സജീവ കാലം | 1979–present |
ജീവിതപങ്കാളി(കൾ) | ശ്വേത സെൻ |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഇന്ത്യയിലെ ഒരു ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവും നടനുമാണ് ശേഖർ സെൻ. 2015 മുതൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനുമാണ് ശേഖർ സെൻ.[1] 2015-ൽ പത്മശ്രീ പുരസ്കാരം ശേഖറിനു ലഭിച്ചിട്ടുണ്ട്. ലീല സാംസൺ 2014 സെപ്റ്റംബർ 30-ന് രാജി വെച്ച ഒഴിവിലാണ് ഇദ്ദേഹത്തെ നിയമിച്ചത്.[2]
1983 മുതൽ സംഗീത സംവിധാനം, ഗായകൻ, ഗാനരചയിതാവ് എന്നീ മേഘകലകളിൽ സജീവമായിരുന്നു ഇദ്ദേഹം. നിരവധി ഭജൻ ആൽബങ്ങളും ഗവേഷണാടിസ്‌ഥാനത്തിൽ സംഗീത പരിപാടികളും നടത്തിയിട്ടുണ്ട്. തുളസി, കബീർ, വിവേകാനന്ദ, സൻമതി, ശഹാബ്, സൂർദാസ് എന്നീ ഏകാഭിനയ-സംഗീത പരിപാടികളും ഇദ്ദേഹം നടത്തിയിരുന്നു.[3] 2005 മേയ് 4-നു ലോക്‌സഭയിൽ കബീർ എന്ന ഏകാഭിനയം നടത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ശേഖർസെൻ സംഗീത നാടക അക്കാദമി ചെയർമാൻ". മാതൃഭൂമി. Archived from the original on 2015-02-23. Retrieved 23 ഫെബ്രുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ലീല സാംസൺ സംഗീത നാടക അക്കാദമി ചെയർപെഴ്‌സൺ സ്ഥാനം രാജിവെച്ചു". മാതൃഭൂമി. Archived from the original on 2015-02-23. Retrieved 23 ഫെബ്രുവരി 2015.
- ↑ "ശേഖർ സെൻ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ". മംഗളം. Archived from the original on 2015-02-23. Retrieved 23 ഫെബ്രുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link)