ശൈഖ് മുഹമ്മദ് കാരകുന്ന്
This article has an unclear citation style.(2022 മേയ്) |
മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, ഡയലോഗ് സെൻറർ കേരള ഡയറക്ടർ, കേരള മുസ്ലിം മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ[1] എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷൻ,[2] . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടർ[3], പ്രബോധനം വാരിക ചീഫ് എഡിറ്റർ,[4] എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നൂറിൽ പരം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [5]
ജീവിതരേഖ
[തിരുത്തുക]മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു[6]. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി.[7] ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.
സാരഥ്യം
[തിരുത്തുക]ഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, കാരകുന്ന് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ, പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ് മെമ്പർ, മഞ്ചേരി ഇശാഅത്തുദ്ദീൻ ട്രസ്റ്റ് ചെയർമാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മെമ്പർ, ചെയർമാൻ നീലഗിരി ചാരിറ്റബിൾ ട്രസ്റ്റ്, ഗൂഡല്ലൂർ, കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ചെയർമാൻ, ആസ്പയർ ഫൗണ്ടേഷൻ,ചെയർമാൻ വിദ്യാനഗർ ട്രസ്റ്റ് മലപ്പുറം,ചെയർമാൻ കേരള മസ്ജിദ് കൗൺസിൽ ട്രസ്റ്റ്, മെമ്പർ ഇസ്ലാമിക് സർവീസ് ട്രസ്റ്റ്, കോഴിക്കോട്,വണ്ടൂർ വനിതാ ഇസ്ലാമിയ കോളേജ് കമ്മറ്റി അംഗം മുതലായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടർ, പറവണ്ണ വിദ്യാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ,മാധ്യമം ദിനപത്രം അഡൈ്വസറി ബോർഡ് മെമ്പർ, മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, കാലിക്കറ്റ് ധർമ്മധാര ട്രസ്റ്റ് മെമ്പർ, കേരള മസ്ജിദ് കൗൺസിൽ സ്റ്റേറ്റ് മെമ്പർ, ഡി ഫോർ മീഡിയയുടെയും ആശ്വാസ് കൌൺസിലിങ് സെൻററിൻറെയും ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.[8]
കൃതികൾ
[തിരുത്തുക]ഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം എന്നിവയാണവ. വാണിദാസ് എളായാവൂരുമായി ചേർന്നെഴുതിയിട്ടുള്ള ഖുർആൻ ലളിതസാരം ത്തിന്റെ വെബ്സൈറ്റ്,[9] ഓഡിയോ പതിപ്പ്, ആപ്പിക്കേഷൻ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മതവേദികളിലും[10] ബഹുമത സംവാദ വേദികളിലും[11] സജീവ സാന്നിധ്യമാണ് ശൈഖ് മുഹമ്മദ്. ഏഴാമത് ഇൻറർഫൈത്ത് ഡയലോഗ്, ദോഹ; ഐ.എഫ്.എസ്.ഒ. ഏഷ്യൻ റീജ്യൻ ട്രെയിനിങ് ക്യാമ്പ്, ഇൻറർനാഷണൽ ഖുർആനിക് കോൺഫറൻസ് ദുബായ്, യു.എ.ഇ എന്നീ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 14 പുസ്തകങ്ങൾ വിവർത്തന കൃതികളാണ്. ഉമർബിൻ അബ്ദുൽ അസീസ്, മായാത്ത മുദ്രകൾ , ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം സ്നേഹസംവാദം, 20 സ്ത്രീരത്നങ്ങൾ എന്നീ കൃതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന പുസ്തകമാണ് തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതി[12]. ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [13]. പ്രധാന കൃതികൾ താഴെ ചേർക്കുന്നു.
ആത്മകഥ
[തിരുത്തുക]- ഓർമ്മയുടെ ഓളങ്ങളിൽ
വ്യക്തിത്വ വികാസം
[തിരുത്തുക]- വ്യക്തിത്വ വികസനം ഇസ്ലാമിക വീക്ഷണത്തിൽ (4 ഭാഗം)
- നന്മയുടെ പൂക്കൾ
- വിജയത്തിൻറെ വഴി
- മനശ്ശാന്തി തേടുന്നവർക്ക്
ഖുർആൻ
[തിരുത്തുക]- ഖുർആൻ ലളിതസാരം -സമ്പൂർണ്ണ ഖുർആൻ വിവർത്തനം
- ഖുർആൻ മലയാള ഭാഷാന്തരം
- ഖുർആൻ ലളിതസാരം (അഞ്ച്ഭാഗം)-വാക്കർഥത്തോടെ
- ഖുർആൻ വഴികാണിക്കുന്നു.
ഇസ്ലാം
[തിരുത്തുക]- മതത്തിന്റെ മാനുഷിക മുഖം Archived 2012-06-18 at the Wayback Machine.
- ഇസ്‌ലാമും മതസഹിഷ്ണുതയും Archived 2016-03-05 at the Wayback Machine.
- വിമോചനത്തിൻറെ പാത
- അനന്തരാവകാശ നിയമങ്ങൾ ഇസ്‌ലാമിൽ
- ഹജ്ജ്-ചര്യ, ചരിത്രം, ചൈതന്യം
- ഇസ്ലാം പുതുനൂറ്റാണ്ടിൻറെ പ്രത്യയശാസ്ത്രം
- വെളിച്ചം
- വഴിവിളക്ക്
- പ്രവാചകന്മാരുടെ പ്രബോധനം
- ഇസ്ലാം മാനവതയുടെ മതം
- തെറ്റായ മതസങ്കൽപ്പവും താളം തെറ്റിയ മത നേതൃത്വവും
- ഖുർആനിന്റെ യുദ്ധസമീപനം Archived 2012-07-10 at the Wayback Machine.
- ഇസ്ലാമിലെ ആരാധനകൾ: ചര്യ, ചൈതന്യം.
മതതാരതമ്യം
[തിരുത്തുക]- യേശു ഖുർആനിൽ Archived 2012-07-10 at the Wayback Machine.
- ദൈവം,മതം,വേദം-സനേഹസംവാദം(1 Archived 2012-07-10 at the Wayback Machine.,2 Archived 2012-07-10 at the Wayback Machine.,3 Archived 2012-07-10 at the Wayback Machine. ഭാഗങ്ങൾ)]
- മുഹമ്മദ് നബിയും യുക്തിവാദികളും
- പുനർജന്മ സങ്കൽപവും പരലോക വിശ്വാസവും
- സർവ്വമത സത്യവാദം
ചരിത്രം
[തിരുത്തുക]- മുഹമ്മദ് മാനുഷികത്തിൻരെ മഹാചാര്യൻ
- പ്രകാശബിന്ദുക്കൾ (7 ഭാഗം)
- ഫാറൂഖ് ഉമർ
- ഉമറുബ്നു അബ്ദിൽ അസീസ്
- അബൂഹുറയ്റ[14]
- ബിലാൽ
- അബൂദർറിൽ ഗിഫാരി
- യുഗപരുഷന്മാർ
- ഇസ്ലാമിക ചരിത്രത്തിലെ മായാത്തമുദ്രകൾ
- പാദമുദ്രകൾ
- 20 സ്ത്രീരത്നങ്ങൾ
- ലോകാനുഗ്രഹി Archived 2012-06-09 at the Wayback Machine.
- ഹാജി സാഹിബ്
- ഇസ്ലാമിക പ്രസ്ഥാനം-മുന്നിൽ നടന്നവർ
- കമലാസുരയ്യ: സഫലമായ സ്നേഹാന്വേഷണം
- കറുപ്പും വെളുപ്പും (ചരിത്രകഥകൾ)
- ഖദീജ ബിവി: മക്കയുടെ മാണിക്യം
- ഒളിമങ്ങാത്ത മുഖങ്ങൾ
സാമൂഹികം
[തിരുത്തുക]- ആത്മഹത്യ ഭൗതികത ഇസ്‌ലാം Archived 2012-06-11 at the Wayback Machine.
- വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ[15]
- ബഹുഭാര്യത്വം[16]
- വിവാഹമോചനം[15]
- വിവാഹമുക്തയുടെ അവകാശങ്ങൾ ഇന്ത്യൻ നിയമത്തിലും ഇസ്‌ലാമിലും
- കുട്ടികളെ വളർത്തേണ്ടതെങ്ങിനെ?
- സന്തുഷ്ട കുടുംബം
- മാതാപിതാക്കൾ സ്വർവ്വവാതിൽക്കൽ
- ഖുർആനിലെ സ്ത്രീ
- മദ്യമുക്ത സമൂഹം സാധ്യമാണ്
സംഘടന
[തിരുത്തുക]- മുഖാമുഖം
- ജമാഅത്തെ ഇസ്‌ലാമിയും വിമർശകരും
- ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം
- തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി
വിവർത്തനം
[തിരുത്തുക]- വഴിയടയാളങ്ങൾ
- വിധിവിലക്കുകൾ
- ഇസ്‌ലാം സവിശേഷതകൾ
- ഇസ്‌ലാം
- 40 ഹദീസുകൾ
- വ്യക്തി, രാഷ്ട്രം, ശരീഅത്ത്
- മതം പ്രായോഗിക ജീവിതത്തിൽ
- മതം ദുർബല ഹസ്തങ്ങളിൽ
- ഇസ്‌ലാം നാളെയുടെ മതം
- മുസ്‌ലിം വിദ്യാർഥികളും ഇസ്‌ലാമിക നവോത്ഥാനവും
- ജിഹാദ്
- അത്തൌഹീദ്
- ഇസ്‌ലാമിക നാഗരികത ചില ശോഭനചിത്രങ്ങൾ[17]
- ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തിൽ
- മാർഗ്ഗദീപം
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തവ
[തിരുത്തുക]- God, religion and scripture: a dialogue (സ്നേഹസംവാദം)
- Humane expression of religion (
- Happy family
- Mohammed: the great teacher of humanity
- Suicide Meterialism Islam
തമിഴിലേക്ക് വിവർത്തനം ചെയ്തവ
[തിരുത്തുക]- ഇസ്‌ലാത്തിൽ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്‌ലാമിൽ)[18]
- മഗിഴ്ചിയാന കുടുംബം (സന്തുഷ്ട കുടുംബം )
- തർകൊലൈ, ആൽവും തീര്വും ( ആത്മഹത്യ, ഭൌതികത, ഇസ്‌ലാം)
കന്നടയിലേക്ക് വിവർത്തനം ചെയ്തവ
[തിരുത്തുക]- ദാമ്പത്യ ജീവന ( വൈവാഹിക ജീവിതം ഇസ്‌ലാമിൽ)
- മഹിളാ രത്നംഗളു ( 20 സ്ത്രീ രത്നങ്ങൾ)
- ഇസ്ലാം മതുപറ ധർമ്മ സഹിഷ്ണുതേ ( ഇസ്‌ലാമും മതസഹിഷ്ണുതയും)
- വിചാര ജ്യോതി (പ്രകാശബിന്ദുക്കൾ)
- മാനവീയ ധർമ്മ (മതത്തിൻറെ മാനുഷികമുഖം)
- തലാക്ക് (വിവാഹ മോചനം)
- ജമാഅത്തെ ഇസ്ലാമി കിറു പരിചയ ( ജമാഅത്തെ ഇസ്‌ലാമി ലഘു പരിചയം)
- ഹസ്രത് ബിലാൽ (ബിലാലുബ്നു റവാഹ) -2012
- സംതൃപ്ത കുടുംബ (സന്തുഷ്ട കുടുംബം) -2010
- ലോകാനുഗ്രഹി- പ്രവാദി മുഹമ്മദ് (ലോകാനുഗ്രഹി) -2015
മറാട്ടിയിലേക്ക് വിവർത്തനം ചെയ്തവ
[തിരുത്തുക]- സുഖേഷ് കുടുംബ് (സന്തുഷ്ട കുടുംബം)
പുരസ്കാരങ്ങൾ
[തിരുത്തുക]- മാർച്ച് 2018 ൽ സാമൂഹ്യപ്രവർത്തനത്തിന് കെ കരുണാകരൻ പുരസ്‌കാരം
- 2019-ൽ പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള ഖത്തറിലെ ശൈഖ് ഹമദ് ഇന്റർനാഷണൽ ട്രാൻസ്‌ലേഷൻ അവാർഡ്[19]
അവലംബം
[തിരുത്തുക]- ↑ http://www.uniindia.com/kerala-muslim-heritage-foundation-to-organise-seminar-on-state-s-history/states/news/1132333.html.
{{cite web}}
: Missing or empty|title=
(help) - ↑ "Jamaat to support LDF in 18 seats" (in English). The Hindu. Archived from the original on 2009-04-13. Retrieved 2009-06-08.
{{cite web}}
: CS1 maint: unrecognized language (link) - ↑ Muhammed Rafeeq, T. Development of Islamic movement in Kerala in modern times. Chapter 6: Aligarh Muslim University-Shodhganga. p. 171. Retrieved 21 March 2020.
{{cite book}}
: CS1 maint: location (link) - ↑ http://twocircles.net/2009nov06/islam_complete_way_life_sheikh_muhammed_karakunnu.html.
{{cite web}}
: Missing or empty|title=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2016-03-29.
- ↑ "മാതൃഭൂമി റംസാൻ സ്‌പെഷൽ, 2008 സെപ്റ്റംബർ 23". Archived from the original on 2020-08-04. Retrieved 2016-03-04.
- ↑ http://www.arabnews.com/islam-perspective/spreading-message-islam-india
- ↑ https://secure.mathrubhumi.com/books/author/796/Shaikh-MOhammad-Karakunnu
- ↑ http://www.lalithasaram.net/#/
- ↑ ഗൾഫ് ന്യൂസ്, 2002 മെയ് 23 Islamic scholar to speak on Prophet's message
- ↑ ആലുവയിലെ സ്‌നേഹസംവാദം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ദ ഹിന്ദു 2012 ഒക്ടോബർ 26
- ↑ സൗദി ഗസറ്റ്, 2013 ജനുവരി 19
- ↑ P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 153. Archived from the original (PDF) on 2020-07-19. Retrieved 2 നവംബർ 2019.
- ↑ 15.0 15.1 P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 170. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
- ↑ P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 171. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
- ↑ "പുഴ പ്രൊഫൈൽ". Archived from the original on 2008-03-09. Retrieved 2009-05-18.
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/matters-of-matrimony/article4056199.ece
- ↑ "Hamad Translation Award". www.hta.qa. Archived from the original on 2020-08-15. Retrieved 22 March 2020.
പുറം കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- Wikipedia references cleanup from 2022 മേയ്
- All articles needing references cleanup
- Articles covered by WikiProject Wikify from 2022 മേയ്
- All articles covered by WikiProject Wikify
- Pages using infobox person with multiple parents
- 1950-ൽ ജനിച്ചവർ
- ജൂലൈ 15-ന് ജനിച്ചവർ
- കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ
- കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ
- ഖുർആൻ വിവർത്തകർ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ പ്രഭാഷകർ