ഉള്ളടക്കത്തിലേക്ക് പോവുക

ശോഭാ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശോഭാ സെൻ
ശോഭാ സെൻ നബന്നയിൽ
ജനനംസെപ്റ്റംബർ 1923 (വയസ്സ് 101–102)
ദേശീയതഇന്ത്യൻ
തൊഴിൽ(s)നാടകകലാകാരി, നടി
ജീവിതപങ്കാളിഉത്പൽ ദത്ത്

ബംഗാളിലെ പ്രമുഖയായ നാടക അഭിനേത്രിയും ചലച്ചിത്ര താരവുമായിരുന്നു ശോഭാ സെൻ.

ജീവിതരേഖ

[തിരുത്തുക]

1923ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഈസ്റ്റ് ബംഗാളിലെ ഫരീദ്പുരിലാണ് ജനിച്ചത്. ബെതുണെ കോളേജ് വിദ്യാർഥിയായിരിക്കെ ഗണനത്യാ സംഘസ്താ നാടകഗ്രൂപ്പിൽ ചേർന്ന് നബന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അരങ്ങിലെത്തി. 1953ൽ പീപ്പിൾസ് തിയറ്റർ ഗ്രൂപ്പിൽ അംഗമായി. ബാരിക്കേഡ്, ടിനർ ടെയ്ലർ, ടൈറ്റുമിർ എന്നിവ പ്രധാന നാടകങ്ങളാണ്.

ചലച്ചിത്രം

[തിരുത്തുക]

മൃണാൾ സെൻ സംവിധാനം ചെയ്ത എക് ആദൂരി കഹാനി, എക് ദിൻ പ്രതിദിൻ, ഗൌതംഗോസിന്റെ ദേഖാ, ബസു ചാറ്റർജിയുടെ പസന്ത് അപ്നി അപ്നി എന്നീ സിനിമകളിൽ അഭിനയിച്ചു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-15. Retrieved 2017-08-14.
"https://ml.wikipedia.org/w/index.php?title=ശോഭാ_സെൻ&oldid=4407171" എന്ന താളിൽനിന്ന് ശേഖരിച്ചത്