Jump to content

ശ്രിഷ്‍ ചന്ദ്ര മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രിഷ് ചന്ദ്ര മിത്ര അഥാവ ഹബു ഒരു ബംഗാളി വിപ്ലവകാരിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു സജീവ പ്രവർത്തകനുമായിരുന്നു.

വിപ്ലവ പ്രവർത്തനങ്ങൾ

[തിരുത്തുക]

ശ്രിഷ് ചന്ദ്ര മിത്ര, ഹൌറാ ജില്ലയിലെ അംതയിലുള്ള റാസ്പുർ ഗ്രാമത്തിലാണു ജനിച്ചത്. ഹബു മിത്ര എന്ന അപരനാമത്തിലാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്.[1] അദ്ദേഹം അനുശീലൻ സമിതിയിൽ ചേർന്നു പ്രവർത്തിക്കുകയും ബ്രിട്ടീഷ് തോക്കു നിർമാതാക്കളായ റോഡ്ഡ കമ്പനിയിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 1914 ആഗസ്റ്റ് മാസത്തിൽ കമ്പനിയുടെ പ്രധാന ആയുധങ്ങളും വെടിക്കോപ്പുകളുമടങ്ങിയ ചരക്കു നീക്കത്തെക്കുറിച്ച്  അറിവുണ്ടായിരന്ന മിത്ര, ഈ ആയുധങ്ങൾ വിപ്ലവകാരികൾക്കുവേണ്ടി  കൊള്ളയടിക്കാൻ ഒരു പദ്ധതി തയ്യാറാക്കി. ആഗസ്റ്റ് 26 ന് കൊൽക്കത്തയിലെ കസ്റ്റംസ് ഹൗസിൽ എത്തിയ അദ്ദേഹം റോഡാ ആൻഡ് കമ്പനിയ്ക്കുവേണ്ടി ഏഴ് കാളവണ്ടികളിലായി ചരക്കുകൾ ഏറ്റുവാങ്ങുവാനെത്തി. ജുഗാന്തറിലെ ഒരു പ്രവർത്തകനായിരുന്ന ഹരിദാസ് ദത്ത കാളവണ്ടിക്കാരന്റെ വേഷത്തിൽ ഈ വണ്ടികളിലൊന്നിൽ അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.  റോഡ്ഡ കമ്പനിക്കു വേണ്ട ആകെ 202 പെട്ടികൾ മിത്ര സ്വീകരിക്കുകുയും ശ്രിഷ് പാൽ, ഖഗേന്ദ്ര നാത് ദാസ് എന്നിവരുടെ അകമ്പടിയോടെ  കൊള്ളയടിച്ച വെടിക്കോപ്പുകൾ മിഷൻ റോ വഴി മോണോൻഗ ലെയിനിലേയ്ക്കു കടത്തുകയും ചെയ്തു.[2][3] റോഡ്ഡ കമ്പനിയുടെ ആയുധക്കൊള്ളയുടെ മുഖ്യ സൂത്രധാരയായിരുന്നു മിത്രയെന്ന് ബ്രിട്ടീഷ് പോലീസ് വിവരിച്ചു. ദി സ്റ്റേറ്റ്സ്മാൻ അതിന്റെ 1914 ഓഗസ്റ്റ് 30-ലെ പതിപ്പിൽ ഇതിനെ വിശേഷിപ്പിച്ചത് 'ഏറ്റവും വലിയ പകൽക്കൊള്ള’യെന്നാണ്.[4]

അനുശീലൻ സമിതിയുടെ നിർദ്ദേശപ്രകാരം ശ്രിഷ് ചന്ദ്ര മിത്ര നിലവറയിൽ ഒളിച്ചു കഴിയുകയും  അറസ്റ്റ് ഒഴിവാക്കാൻ വടക്കുകിഴക്കേ ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. 1915 ൽ റോഡ് മാർഗ്ഗം ചൈനയിലേയ്ക്കു കടക്കുവാൻ തീരുമാനിക്കുകയും നിബിഡ വനത്തിലൂടെ സഞ്ചരിക്കവേ തന്റെ യാത്ര പൂർത്തീകരിക്കാനാവതെ അതിർത്തി രക്ഷാസേനയുടെ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്തു.[5][6]

അവലംബം

[തിരുത്തുക]
  1. "শ্রীশ-স্মৃতিতে রসপুরে পতাকা ওঠে ২৬ অগস্ট". January 26, 2018. Retrieved July 15, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Rodda Case - a Daring Robbery". Archived from the original on 2018-09-23. Retrieved July 15, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Full text of Two Great Indian Revolutionaries". Retrieved July 15, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Vol - I, Subodh Chandra Sengupta & Anjali Basu (2013). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 738. ISBN 978-81-7955-135-6.
  5. Volume 2, Śrīkr̥shṇa Sarala. "Indian Revolutionaries A Comprehensive Study, 1757-1961". Retrieved July 15, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)CS1 maint: numeric names: authors list (link)
  6. VOL - I, P. N. CHOPRA. "WHO'S WHO OF INDIAN MARTYRS". Retrieved July 15, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ശ്രിഷ്‍_ചന്ദ്ര_മിത്ര&oldid=3646133" എന്ന താളിൽനിന്ന് ശേഖരിച്ചത്