ശ്രീലങ്കയിലെ വംശീയകലാപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Sri Lankan Civil War | |||||||||
---|---|---|---|---|---|---|---|---|---|
Sri Lanka is on an island off the coast of India | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
Sri Lanka Indian Peace Keeping Force (1987–90) | Liberation Tigers of Tamil Eelam | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
Junius Richard Jayewardene (1983–89) Rajiv Gandhi (1987–89) † | Velupillai Prabhakaran (1983-2009) † | ||||||||
ശക്തി | |||||||||
Sri Lanka Armed Forces: 95,000 (2001) 118,000 (2002) 158,000 (2003) 151,000 (2004) 111,000 (2005) 150,900 (2006)[2] Indian Peace Keeping Force: 100,000 (peak) | LTTE: 6,000 (2001) 6,000 (2002) 7,000 (2003) 7,000 (2004) 11,000 (2005) 8,000 (2006) 7,000 (2007)[2][3] | ||||||||
നാശനഷ്ടങ്ങൾ | |||||||||
28,708+ killed 59,037+ wounded (Sri Lankan military and police)[4][5][6][7] 1,155 killed (Indian Peace-Keeping Force)[8] | 27,000 Tigers killed[9][10][11][12][13] 1,800 Tigers captured[14] | ||||||||
80,000-100,000 killed overall (estimate)[15] | |||||||||
May 16, 2009: Sri Lankan Government declared a military defeat of LTTE.[16] May 17, 2009: LTTE admit defeat by Sri Lankan Government.[17] May 19, 2009: Mahinda Rajapaksa officially declares civil war over in parliament. |
ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളരും ന്യൂനപക്ഷമായ തമിഴരും തമ്മിൽ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര സംഘർഷമാണ് ശ്രീലങ്കയിലെ വംശീയ കലാപം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം വേണമെന്നു വാദിക്കുന്ന തമിഴ് ഈഴം വിമോചന പുലികളും(തമിഴ് പുലികൾ, LTTE) ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് ഈ വംശവിദ്വേഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1983 മുതൽ തുടരുന്ന വംശീയ കലാപം കുറഞ്ഞത് അറുപത്തയ്യായിരം പേരുടെയെങ്കിലും ജീവനെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വിലങ്ങുതടിയായി നിൽക്കുന്നതും ഈ വംശവിദ്വേഷം തന്നെ. നോർവേ പോലുള്ള വിദേശ രാജ്യങ്ങളുടെ ശ്രമഫലമായി 2002ൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും 2005 അവസാനത്തോടെ വീണ്ടും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി.
പശ്ചാത്തലം
[തിരുത്തുക]ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിൽ നിന്നും ശ്രീലങ്ക മോചിതമായ 1948 മുതൽ ഈ ചെറുദ്വീപ് രാജ്യത്തിൽ വംശീയ സംഘർഷങ്ങൾ തലപൊക്കി. ബുദ്ധമത വിശ്വാസികളായ സിംഹളരും ഹിന്ദുമത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷ ജനതയായ സിംഹളർക്ക് കൂടുതൽ പരിഗണനകൾ ലഭിക്കുന്നതായി പരാതിയുയർന്നു. തുടക്കത്തിൽ ഇത്തരം പരാതികൾ പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പിന്നീട് സുപ്രധാന സർക്കാർ തസ്തികകൾ പലതും സിംഹള ഭൂരിപക്ഷം സർക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും നഷ്ടപ്പെട്ട തമിഴ് ജനതയുടെ ഹൃദയം ഇതോടെ വൃണപ്പെട്ടുവെന്നുവേണം കരുതുവാൻ.
എന്നാൽ ഭൂരിപക്ഷ പരിഗണന എന്ന ആരോപണത്തെ സിംഹളർ ന്യായീകരിച്ചു. ബ്രിട്ടീഷ് കോളോണിയൽ ഭരണകാലത്ത് സജീവമായിരുന്ന വിദേശ മിഷണറിമാരുടെ സ്ഥാപനങ്ങളധികവും തമിഴർക്കു ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ മേഖലയിലായിരുന്നു എന്നും ഇതുമൂലം സിംഹളരേക്കാൾ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തമിഴർക്കു ലഭിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച തമിഴരായിരുന്നു ആധിപത്യം പുലർത്തിയതെന്നും സിംഹള ജനതയുടെ വക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക പരിഗണനകളൊന്നും ലഭിക്കാതെ കഠിനാധ്വാനത്തിലൂടെയാണ് തങ്ങൾ ഉന്നതങ്ങളിലെത്തിയതെന്നു തമിഴരും വാദിച്ചു.
സിംഹള നിയമവും പ്രത്യാഘാതങ്ങളും
[തിരുത്തുക]1956ൽ പാസാക്കിയ സിംഹള നിയമമാണ്(Sinhala Only Act) തമിഴ്-സിംഹള സംഘർഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കാണാം. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാർക്ക് സർക്കാർ ജോലികൾ സംവരണം ചെയ്യുക, സർവ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ സിംഹള ജ്ഞാനം കർശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകൾ. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകർക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിർപ്പ് ശക്തമായി.
പ്രത്യേക തമിഴ് സംസ്ഥാന വാദം
[തിരുത്തുക]തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിച്ചത് തമിഴ് ഐക്യ വിമോചന മുന്നണി അഥവാ ടുൾഫ്(TULF) ആണ്. 1976ലായിരുന്നു ഇത്. വിവിധ തമിഴ് പാർട്ടികളുടെ മുന്നണിയായിരുന്നു ടുൾഫ്. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുകയും ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പാർലമെന്റിനുള്ളിൽ വിഘടനവാദം ഉയർത്തുവാൻ ഇവരെ അനുവദിച്ചില്ല. എന്തിനേറെ തമിഴ് രാജ്യവാദികളെ അയോഗ്യരാക്കുകയും ചെയ്തു.
കറുത്ത ജൂലൈ
[തിരുത്തുക]സിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തിൽ മനംമടുത്ത തമിഴ് യുവാക്കൾ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി. പുതുതായി രൂപവത്കരിച്ച തമിഴ് ഈഴം വിമോചന പുലികൾ (എൽ ടി ടി ഇ) എന്ന തീവ്രവാദ സംഘടനയിലേക്ക് കൂടുതൽ യുവാക്കൾ ആകർഷിക്കപ്പെട്ടു. 1983-ൽ ജാഫ്നയിലുള്ള ശ്രീലങ്കൻ സൈനിക ക്യാമ്പ് ആക്രമിച്ച തമിഴ് പുലികൾ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തിൽ രോഷാകുലരായ സിംഹളർ തമിഴ് വംശജർക്കെതിരേ കലാപം അഴിച്ചുവിട്ടു. ആഴ്ചകൾ നീണ്ട അതിക്രമങ്ങളിൽ രണ്ടായിരത്തിലേറെ തമിഴർ കൊല്ലപ്പെട്ടു. സിംഹള ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് തമിഴ് വംശജർ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയ കലഹം ആളിക്കത്തിച്ചത്.
അവലംബം
[തിരുത്തുക]- ↑ "LTTE defeated; Sri Lanka liberated from terror". Ministry of Defence. 18 May 2009. Archived from the original on 2009-05-21. Retrieved 18 May 2009.
- ↑ 2.0 2.1 International Institute for Strategic Studies, Armed Conflicts Database.
- ↑ Opposition leader rebutts [sic] Sri Lankan government claims.
- ↑ "Psychological Management of Combat Stress—A Study Based on Sri Lankan Combatants" (PDF). Archived (PDF) from the original on 2006-12-13. Retrieved 2008-04-20.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Sri Lanka Assessment 2007". Satp.org. Archived from the original on 2016-12-28. Retrieved 2009-05-17.
- ↑ "Sri Lankan army deaths revealed". BBC News. May 22, 2009. Retrieved April 9, 2010.
- ↑ http://www.bollywhat-forum.com/index.php?topic=25614.0
- ↑ Finally, Sri Lanka to build memorial for Indian soldiers - Yahoo! India News.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sri Lanka Database - Casualties of Terrorist violence in Sri Lanka". Satp.org. Archived from the original on 2009-06-03. Retrieved 2009-05-30.
- ↑ Eelam War IV: Imminent End Archived 2017-10-12 at the Wayback Machine..
- ↑ Tamils mark 25-years of Tiger sacrifice Tamilnet .
- ↑ 4073 LTTE cadres killed in ongoing battle.
- ↑ http://www.wjla.com/news/stories/0509/624578.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Up to 100,000 killed in Sri Lanka's civil war: UN". ABC Australia. 20 May 2009.
- ↑ "Homepage - 680News - ALL NEWS RADIO". 680News. 2009-05-17. Retrieved 2009-05-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rebels admit defeat in Sri Lankan civil war | detnews.com | The Detroit News". detnews.com. Retrieved 2009-05-30.
Sri Lankan Civil War 1983 - 2009 |
Background |
---|
Sri Lanka · History of Sri Lanka |
Origins of the Civil War |
Origins of the Civil War · Sri Lankan Tamil nationalism · Sinhalese Buddhist nationalism · Riots · Black July |
Main phases |
Eelam War I · Indian intervention · Eelam War II · Eelam War III · Eelam War IV |
LTTE |
LTTE · Black Tigers · Attacks · Expulsion of Muslims · Suicide bombings |
Military of Sri Lanka |
Military · Civilian attacks · Army · Navy · Air Force · Police · Home Guards · LRRP · STF |
Major leaders |
M. Rajapaksa · V. Prabhakaran · C. Kumaratunga · A. Balasingham · J. R. Jayewardene · Karuna |
Indian involvement |
Operation Poomalai · Indo-Sri Lanka Accord · Indian Peace Keeping Force · Operation Pawan · Rajiv Gandhi · RAW |
Militant & paramilitary groups |
Tamil militant groups (List) · ENDLF · ENLF · EPDP · EPRLF · EROS · PLOTE · TELO · TMVP |
Other |
Battles · Casualties · War crimes · State terror · Human rights · Disappearances · Child soldiers · Assassinations · Protests (Canada) |
Sri Lanka |
Sri Lanka രാഷ്ട്രതന്ത്രവും സർക്കാരും |
|
Constitution
Judiciary
Political parties
Subdivisions
Foreign policy
Related issues
|