Jump to content

ശ്രീഹരിക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീഹരിക്കോട്ട

శ్రీహరికోట
town
PSLV-C8 rocket lifting off from Sriharikota
PSLV-C8 rocket lifting off from Sriharikota
CountryIndia
StateAndhra Pradesh
DistrictNellore District
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
524124
വാഹന റെജിസ്ട്രേഷൻAP
Climatetropical wet and dry (Köppen)

ഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഒന്നായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ തന്നെ അഭിമാന പദ്ധതികൾക്ക് പിന്തുണ നൽകിയ ഈ കേന്ദ്രം ആന്ധ്ര സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രയാൻ-1 പോലെയുള്ള സ്വപ്ന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ്.

ചെന്നൈയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ്.കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്. രോഹിണി എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ പി.എസ്.എൽ.വി.-3 ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.

2002-ലാണ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിനു ഈ പേര് നൽകിയത്. ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീഹരികോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1971 ഒക്ടോബർ ആണ്. മൂന്നു രോഹിണി റോക്കറ്റ് ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി ഇയർ ബുക്ക് 2008
"https://ml.wikipedia.org/w/index.php?title=ശ്രീഹരിക്കോട്ട&oldid=2924019" എന്ന താളിൽനിന്ന് ശേഖരിച്ചത്