ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
എസ്. എൻ. ജി. സി. നാട്ടിക | |
ആദർശസൂക്തം | വെളിച്ചമെ നയിച്ചാലും |
---|---|
തരം | സ്വാശ്രയം |
സ്ഥാപിതം | 2013 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ഡി. നീലകണ്ഠൻ |
ബിരുദവിദ്യാർത്ഥികൾ | 4 |
2 | |
സ്ഥലം | നാട്ടിക, തൃശ്ശൂർ, കേരളം, India 10°25′32″N 76°06′23″E / 10.42546°N 76.10645°E |
ക്യാമ്പസ് | Rural |
അഫിലിയേഷനുകൾ | University of Calicut |
വെബ്‌സൈറ്റ് | www |
തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ നഗരത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെ നാട്ടികയിലാണ് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്. 2013ലാണ് കോളേജ് സ്ഥാപിതമായത്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ചരിത്രം
[തിരുത്തുക]നാട്ടിക സെന്ററിലെ ഒരു രണ്ടു നില കെട്ടിടത്തിലും അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന എസ്. എൻ. ഹാളിലുമായിരുന്നു കോളേജ് സ്ഥിതി ചെയ്യതിരുന്നത്. 2015ലാണ് എസ്. എൻ. കോളേജിൽ നിന്നും 400 മീറ്റർ മാറി അഞ്ചേക്കർ വരുന്ന സ്ഥലത്ത് ക്യാമ്പസ് ഉദ്ഘാടനം ചെയ്യതുകൊണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തുറന്ന് കോടുത്തത്.
ക്യാമ്പസ്
[തിരുത്തുക]കോളേജിനു ബാഹ്യഭംഗിക്ക് നിറമേകാൻ സ്വന്തമായി ഗ്രൗൻഡും ചെറിയ കുളവുമുണ്ട്. അടുത്തായി ക്യാൻറ്റിനും സ്ഥിതി ചെയ്യുന്നു. ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ 4 ബിരുദ കോഴസുകളും 2 ബിരുദാനന്തര ബിരുദ കോഴസുകളും പഠിപ്പിക്കപ്പെടുന്നു. വെളിച്ച നയിച്ചാലും എന്നാണ് കലാലയത്തിന്റെ മുദ്രാവാക്യം. എസ്. എൻ. ട്രസ്റ്റാണ് കോളേജിന് മേൽനോട്ടം വഹിക്കുന്നത്.
കോഴ്സുകൾ
[തിരുത്തുക]യു. ജി. കോഴ്സുകൾ
[തിരുത്തുക]- ബി.കോം. ധനകാര്യം
- ബി.എസ്.സി. കംപ്യൂട്ടർ അപ്ലികേഷൻ
- ബി.എ. ഇംഗ്ലീഷ് ലിറ്റ്.
- ബി.ബി.എ. ഹ്യൂമെൻ റിസോർസ്സ് മാനേജ്മെന്റ്
പി. ജി. കോഴ്സുകൾ
[തിരുത്തുക]- എം. എ. ഇംഗ്ലീഷ് ലിറ്റ്.
- എം. കോം ധനകാര്യം
ഇതും കാണുക
[തിരുത്തുക]- List of Sree Narayana Institutions
- Sree Narayana College, Nattika
- Sree Kerala Varma College, Thrissur
- Christ College, Irinjalakuda
- St. Thomas College, Thrissur