ശ്രീ ഭഗവതി
ദൃശ്യരൂപം
ഐശ്വര്യദേവതയായ മഹാലക്ഷ്മിയാണ് ശ്രീ ഭഗവതി അഥവാ ശ്രീദേവി. മലയാളത്തിൽ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്. മഹാലക്ഷ്മിയുടെ എട്ടു രൂപങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരം ഐശ്വര്യങ്ങൾ ആണിതെന്നു വിശ്വസിക്കപ്പെടുന്നു. ദേവീഭാഗവതം അനുസരിച്ചു ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാലക്ഷ്മി. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി എന്നാണ് പുരാണങ്ങളിൽ പറയുന്നത്. വിഷുവിനോടനുബന്ധിച്ചാണ് ചീവോതിയെ ഭവനത്തിലേക്ക് ആനയിക്കുന്നത്. കർക്കട മാസങ്ങളിലെ പൂജകളിലും 'ചീവോതിക്കു വക്കുക' എന്ന ചടങ്ങ് കേരളത്തിൽ പലയിടങ്ങളിലും ആചരിച്ചു വരുന്നു. രജോഗുണമൂർത്തിയായ ഈ ദേവിയെ ക്രിയാശക്തിസ്വരൂപിണി ആയിട്ടാണ് താന്ത്രികർ കണക്കാക്കുന്നത്.