Jump to content

ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം

Coordinates: 12°25′29″N 76°40′47″E / 12.4247524°N 76.6797229°E / 12.4247524; 76.6797229
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശ്രീ രംഗനാഥസ്വാമി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീരംഗനാഥസ്വാമിക്ഷേത്രം
Sri Ranganatha Swamy temple
A major Sri Vaishnavism temple
The temple gopuram
ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം is located in India
ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം
Shown within India
ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം is located in Karnataka
ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം
ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം (Karnataka)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKarnataka, India
നിർദ്ദേശാങ്കം12°25′29″N 76°40′47″E / 12.4247524°N 76.6797229°E / 12.4247524; 76.6797229
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിRanganatha (Vishnu)
ആഘോഷങ്ങൾSri Vaishnavism festivals
സംസ്ഥാനംKarnataka
രാജ്യംIndia
ക്ഷേത്രഗോപുരം

കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെശ്രീരംഗപട്ടണത്തു സ്ഥിതി ചെയ്യുന്ന വൈഷ്ണവക്ഷേത്രമാണ് ശ്രീരംഗനാഥസ്വാമിക്ഷേത്രം (സാധാരണയായി "ശ്രീ രംഗനാഥസ്വാമി" ക്ഷേത്രം എന്നറിയപ്പെടുന്നു). ഹൈദർ അലിയാണ് ക്ഷേത്രത്തിലെ രഥം പണികഴിപ്പിച്ചു നൽകിയത്. ഹിന്ദുദേവനായ രംഗനാഥനു (വിഷ്ണുദേവന്റെ അവതാരം) സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. രംഗനാഥ ഭക്തർക്കായുള്ള കാവേരി നദിയോരത്തു സ്ഥിതിചെയ്യുന്ന വൈഷ്ണവ മതത്തിലെ അഞ്ച് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ഈ അഞ്ച് പുണ്യ സ്ഥലങ്ങളും ദക്ഷിണേന്ത്യയിലെ പഞ്ചരംഗ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കാവേരിയുടെ തുടക്കത്തിലെ ആദ്യക്ഷേത്രമാണ് ശ്രീരംഗപട്ടണം എന്നതിനാൽ, മൂർത്തിയെ ആദിരംഗ[1] എന്നാണ് വിളിക്കുന്നത്. ക്ഷേത്രനാമം പേരിനു കാരണമായ ശ്രീരംഗ പട്ടണം കാവേരി നദിയിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആചാര്യനായ രാമാനുജൻ ചോളരാജ്യത്തെ ശൈവരിൽ നിന്നും രക്ഷപെടാനായി ഈ ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്.

ചരിത്രം

[തിരുത്തുക]

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) പറയുന്നതനുസരിച്ച് ഈ ക്ഷേത്രം വളരെ പുരാതനമായ ഒന്നാണ്. ക്ഷേത്രത്തിലെ ഒരു ലിഖിതം വെളിവാകുന്നത് പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ ഒരു ഭരണാധികാരിയായിരുന്ന തിരുമലയ്യ എന്ന പ്രാദേശിക മേധാവിയാണ് 984 എ.ഡി.യിൽ ഈ ക്ഷേത്രം സമർപ്പിച്ചതെന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവർദ്ധനൻ (r.1108-1152) ശ്രീരംഗപട്ടണം ഗ്രാമം വൈഷ്ണവ സന്യാസിയായ രാമാനുജാചാര്യർക്ക് ഒരു അഗ്രഹാരമായി (പഠനസ്ഥലമായി) നൽകി. മഹാനായ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമന്റെ (1210 A.D.) ഒരു ലിഖിതം സ്ഥിരീകരിക്കുന്നത് അക്കാലത്ത് ക്ഷേത്രത്തിൽ ഏതാനും കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും നടത്തിയിരുന്നുവെന്നാണ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് മുകളിലുള്ള ഗോപുരം വിജയനഗര വാസ്തുവിദ്യയുമായി പൊരുത്തപ്പെടുന്നതാണ്.

അവലംബം

[തിരുത്തുക]
  1. Dalal (2011), p339

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]