ഹൈദർ അലി
ഹൈദർ അലി | |
---|---|
മൈസൂറിന്റെ ദളവ (പ്രഥമദൃഷ്ട്യാലുള്ള ഭരണാധികാരി) | |
ഭരണകാലം | 1761[1]–1782 |
പൂർണ്ണനാമം | Hyder Naik |
ജനനം | 1721[2] |
ജന്മസ്ഥലം | ബുദികോട്ട് (ഇന്നത്തെ കർണാടകയിലെ കോളാറിനടുത്ത്) |
മരണം | 1782 ഡിസംബർ 7[3] (aged 60–61) |
മരണസ്ഥലം | ചിറ്റൂർ, Andhra Pradesh |
അടക്കം ചെയ്തത് | ശ്രീരംഗപട്ടണം, Karnataka 12°24′36″N 76°42′50″E / 12.41000°N 76.71389°E |
മുൻഗാമി | കൃഷ്ണരാജ വൊഡയാർ രണ്ടാമൻ |
പിൻഗാമി | ടിപ്പു സുൽത്താൻ |
രാജകൊട്ടാരം | മൈസൂർ രാജ്യം |
പിതാവ് | ഫത്ത മുഹമ്മദ് |
മതവിശ്വാസം | ഇസ്ലാം |
ചതിയനായ മൈസൂറിലെ ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധ ലഹളകളിൽ പ്രധാന പങ്കുവഹിച്ച ഒരു സൈന്യ പരിശീലകനായിരുന്നു ഹൈദർ അലി (ജീവിതകാലം: 1722–1782)[4]. പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇദ്ദേഹം മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെത്തന്നെ പുറത്താക്കുകയും ചെയ്തു. 1761-ൽ അദ്ദേഹം മൈസൂരിലെ ഭരണാധികാരിയായി[4][1]. ഒന്നും രണ്ടും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിച്ചു. മൈസൂറിന്റെ സമ്പദ്‌വ്യവസ്ഥയെ അദ്ദേഹം ഗണ്യമായി തകർത്തു. അയൽ പ്രദേശങ്ങൾ കീഴടക്കി കൊള്ളയടിച്ച ഇയാൾ , നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത് - പക്ഷേ ഇയാൾ ഹൈദരാബാദ് നിസ്സാമിനോടും മറാത്തി രാജാവ് പേർഷ്വാ മാധവ റാവുവി നേ ,ടും ദയനീയമായി പരാജയപ്പെട്ടു - പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട് സഖ്യമുണ്ടാക്കി - ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാനസഖ്യമുണ്ടാക്കുവാൻ തന്റെ ക്രൂരനായ മകൻ ടിപ്പു സുൽത്താനെ പ്രേരിപ്പിക്കുകയുണ്ടായി.
നിരക്ഷരനായിരുന്നെങ്കിലും, ഹൈദർ അലി തന്റെ ഭരണപരമായ പിടിപ്പു കേ ടിൻ്റെയും പരിശീലന വൈദഗ്ദ്ധ്യത്തിനും ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സ്ഥാനം നേടി. മകനായ ടിപ്പുവിന് വിപുലമായ അതിർത്തിയോടെയുള്ള പിടിച്ചെടുത്ത ഭൂമി കൈമാറിക്കൊണ്ടാണ് ഹൈദരാലി കൊല്ലപ്പെടുന്നത്[5].
രാഷ്ട്രീയപശ്ചാത്തലവും അധികാരലബ്ധിയും
[തിരുത്തുക]ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള മുഗളരുടെ പ്രവർത്തനങ്ങൾ ചക്രവർത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. ഔറംഗസേബിന്റെ കാലശേഷം താരതമ്യേന സ്വതന്ത്രരായ മുഗൾ പ്രതിനിധിഭരണാധികാരികൾ തങ്ങളുടെ അധീനപ്രദേശങ്ങൾ സ്വന്തമായി ഭരിക്കുകയും ഡൽഹി സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു.
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് പ്രവിശ്യ, മുഗൾ സുബേദാറായിരുന്ന ആസഫ് ജാ നസാം ഉൽ മുൽകിന്റെ കീഴിൽ സ്വാത്രന്ത്ര്യം പ്രാപിക്കുകയും 1724-ൽ ഹൈദരാബാദ് രാജ്യമായി മാറുകയും ചെയ്തു. 1748-ൽ ആസഫ് ജായുടെ മരണശേഷം മുഗൾ ഡക്കാനിന്റെ സുബകളില് ഒന്നായ കർണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കർണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടർച്ചാവകാശിയാക്കി. പിൽക്കാലത്ത് നവാബ് സ്ഥാനത്തിനുവേണ്ടിയുള്ള തർക്കങ്ങളുടെ രംഗഭൂമിയായി കർണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗൾ ശക്തിക്കെതിരെ ശിവജിയുടെ പിൻതലമുറക്കാർ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികൾ പ്രഭുക്കന്മാരിൽ നിന്നും ഉയർന്നു വന്നു. എന്നാൽ മറ്റൊരു ഭാഗത്ത് രാജ്യങ്ങൾ കീഴടക്കാനുള്ള രജപുത്രന്മാരുടെ ശ്രമങ്ങളും നിർബാധം നടന്നു.[6]
1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിനുശേഷം മറാഠാസൈന്യം ശിഥിലമാകുകയും സാമ്രാജ്യം അധഃപതിക്കാൻ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു. വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം മുതൽ മൈസൂർ രാജ്യം വൊഡയാർ രാജവംശത്തിനു കീഴിൽ തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാർ രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളിൽപ്പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്റെ ഭരണാധികാരിയായ ആളാണ് ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ രാഷ്ട്രീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു.[7] 1766 -നു ശേഷം ഹൈദർ പാലക്കാട്ടുശ്ശേരി, കോഴിക്കോട്, കൊച്ചിയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവ തൻ്റെ കീഴിൽ കൊണ്ടുവരികയുണ്ടായി.[8]
സുൽത്താനത്ത് -എ-ഖുദാദാദ് എന്നാണ് ഹൈദരലി തന്റെ സാമ്രജ്യത്തെ വിശേഷിപ്പിച്ചത്. ഹൈദരലിയുടെ പൂർവികരെപ്പറ്റിയും കുടുംബപശ്ചാത്തലവും കൂടുതൽ അറിയാന് കഴിഞ്ഞിട്ടില്ല. കർണ്ണാടകത്തിലെ തുംകൂര് ജില്ലയിലെ സീരാകോട്ടയുടെ കമാണ്ടറായ മുഗൾ ഫോജ്ദാർ ദർഗാഹ് ഖുലീഖാന്റെ ഉദ്യോഗത്തിലായിരുന്നു പിതാവായ ഫത്തേഹ് മുഹമ്മദ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 വില്ല്യം ലോഗൻ. മലബാർ ഒന്നാം വാള്യം. p. 402. Retrieved 5 സെപ്റ്റംബർ 2019.
- ↑ Hasan, Mohibbul (2005). History of Tipu Sultan. Aakar Books. p. 2. ISBN 8187879572. Retrieved January 20, 2013.
- ↑ Hasan, Mohibbul (2005). History of Tipu Sultan. Aakar Books. p. 21. ISBN 8187879572. Retrieved January 19, 2013.
- ↑ 4.0 4.1 "KHUDADAD The Family of Tipu Sultan GENEALOGY". royalark.net. Retrieved 3 February 2017.
- ↑ Hasan, Mohibbul (2005). History of Tipu Sultan. Aakar Books. p. 24. ISBN 8187879572. Retrieved 19 January 2013.
- ↑ M. Wilk, M. Hammick; Historical Sketches Of South Indian History Publisher : Cosmo ISBN : 8170204003
- ↑ James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10
- ↑ എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2016